1 GBP = 91.50 INR                       

BREAKING NEWS

ബൗളിങ് ഗംഭീരമാക്കിയ ഇന്ത്യയെ അതേ നാണയത്തില്‍ വിറപ്പിച്ച് വിന്‍ഡീസ്; 96 റണ്‍സ് ലക്ഷ്യം മറികടന്നത് 18ാം ഓവറില്‍ ആറ് വിക്കറ്റും കളഞ്ഞ്; രക്ഷപ്പെട്ടത് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയതുകൊണ്ട് മാത്രം; വിട്ട്മാറാതെ നാലാം നമ്പറിലെ ശനിദശ; അരങ്ങേറ്റ മത്സരത്തില്‍ മികവ് കാട്ടി നവ്ദീപ് സെയ്നി; രണ്ടാം ടി20 നാളെ ഇതേ വേദിയില്‍

Britishmalayali
kz´wteJI³

ഫ്ളോറിഡ: വിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് നിറം മങ്ങിയ വിജയം. 96 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. 24 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടി ഷെല്‍ഡണ്‍ കോഡ്രല്‍, സുനില്‍ നരെയിന്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരത്തില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ നവ്ദീപ് സെയ്നിമികവ് കാട്ടി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

96 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ 1(7) നഷ്ടമായി. പിന്നീട് കോലി രോഹിത് സഖ്യം ക്ഷമയോടെ ബാറ്റ് വീശിയെങ്കിലും സ്‌കോര്‍ 32ല്‍ എത്തിയപ്പോള്‍ നരെയിന്റെ ഓവറില്‍ രോഹിത് പുറത്തായി. തൊട്ടടുത്ത പന്തില്‍ ഉത്തരവാദിത്വമില്ലാതെ അനാവശ്യ ഷോട്ട് കളിച്ച ഋഷഭ് പന്ത് 0(1) പുറത്തായി. സ്‌കോര്‍ 32ന് മൂന്ന്. അഞ്ചാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ 19(14) ആയിരുന്നു സ്‌കോര്‍ 64ല്‍ നില്‍ക്കെ നാലാമനായി പുറത്തായത്. ഇതിനിടയില്‍ സ്‌കോര്‍ 69ല്‍ എത്തിയപ്പോള്‍ കോലി 19(29) വീണു. പിന്നീട് ക്രുണാല്‍ പാണ്ഡ്യ 12(14) രവീന്ദ്ര ജഡേജ 10*(9) എന്നിവര്‍ മുന്നോട്ട് നയിച്ചു. സ്‌കോര്‍ 88ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റ് ക്രുണാലിന്റെ രൂപത്തില്‍ വീണു. എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ 8*(5) ജഡേജ എന്നിലവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ വാഷിങ്ടണ്‍ സുന്ദറിന് വിക്കറ്റ് സമ്മാനിച്ച് ജോണ്‍ കാംപെല്‍ 0(2) മടങ്ങി. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ സഹ ഓപ്പണറായ എവിന്‍ ലെവിസ് 0(6) ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. മൂന്നാമനായി ക്രീസിലെത്തിയ നിക്കോളസ് പൂരന്‍ 20(16) ഒരു ഫോറും രണ്ട് സിക്‌സും അടിച്ച് അക്രമത്തിന്റെ സൂചനകള്‍ നല്‍കിയെങ്കിലും ഇന്ത്യക്കായി ആദ്യ മത്സരം കളിക്കുന്ന നവ്ദീപ് സെയ്‌നിയുടെ പന്തില്‍ ഋഷഭ് പന്ത് പിടിച്ച് പുറത്തായി.

നാലാമനായി ക്രീസിലെത്തിയ കൈറണ്‍ പോളാര്‍ഡ് 49(49) ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. പൂരന്‍ പുറത്തായപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയത് ഷിംറണ്‍ ഹെറ്റ്മയര്‍. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ്. റോവ്മന്‍ പവല്‍ 4(5) ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ് 9(24) സുനില്‍ നരൈന്‍ 2(4) കീമോ പോള്‍ 3(11), ഷെല്‍ഡണ്‍ കോഡ്രല്‍ 0*(1), ഒഷെയ്ന്‍ തോമസ് 0*(3) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സെയിനി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷ്ങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category