1 GBP = 87.50 INR                       

BREAKING NEWS

1965 രക്തസാക്ഷിയുടെ വിധവ അന്തരിച്ചു; പരമ വീര ചക്ര അബ്ദുല്‍ ഹമീദിന്റെ ഭാര്യ റസൂലന്‍ ബീബി വിടവാങ്ങിയത് വര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്; അനുശോചനം രേഖപ്പെടുത്തി യോഗി ആദ്യത്യനാഥും ആനന്ദിബെന്‍ പട്ടേലും

Britishmalayali
kz´wteJI³

ഗസ്സിപുര്‍: പരമ വീര ചക്ര ജേതാവും 1965 ലെ ഇന്ത്യ പാക് യുദ്ധവീരനുമായ അബ്ദുല്‍ ഹമീദിന്റെ ഭാര്യ റസൂലന്‍ ബീബി (90) അന്തരിച്ചു. ഹവില്‍ദാര്‍ ഹമീദിന്റെ അസാമാന്യ ധീരതയുടെ പേരിലാണു മരണാനന്തരം പരമോന്നത സൈനിക ബഹുമതിയായ പരമ വീര ചക്ര നല്‍കി രാഷ്ട്രം ആദരിച്ചത്. റസൂലന്‍ ബീബി വിടവാങ്ങിയത് വര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും റസൂലന്‍ ബീബിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

വീരയോദ്ധാവായ അബ്ദുല്‍ ഹമീദ് ഉത്തര്‍പ്രദേശുകാരനാണെന്നതു അഭിമാനകരമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഹമീദിന്റെ സ്മാരകം ജന്മഗ്രാമമായ ദുല്ലാഹ്പുരില്‍ 2017 ല്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അനാച്ഛാദനം ചെയ്തിരുന്നു. 1965 സെപ്റ്റംബര്‍ 10നു പഞ്ചാബിലെ തരണ്‍ താരണില്‍ നടന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്റെ 2 പാറ്റണ്‍ ടാങ്കുകള്‍ നശിപ്പിക്കുകയും മറ്റൊന്നിനു കേടുവരുത്തുകയും ചെയ്തശേഷമാണ് ഹമീദ് രക്തസാക്ഷിത്വം വരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category