1 GBP = 91.50 INR                       

BREAKING NEWS

ഇര്‍ഫാന്‍ പത്താനോടും സംഘത്തോടും ഉടന്‍ കാശ്മീര്‍ വിടാന്‍ നിര്‍ദ്ദേശം; നൂറോളം ക്രിക്കറ്റ് താരങ്ങള്‍ താഴ്വാരയില് നിന്ന് മടങ്ങും; കാശ്മീരികളല്ലാത്ത സെലക്ടര്‍മാരും സംസ്ഥാനം വിടണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശമെന്നും ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍; ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ ജമ്മു കാശ്മീര്‍ ടീമിന് വലിയ തിരിച്ചടി

Britishmalayali
kz´wteJI³

ശ്രീനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താനോടും സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും എത്രയും പെട്ടെന്ന് കാശ്മീരില്‍ നിന്ന് മാറാന്‍ കേന്ദ്രസര്‍ക്കാര്‍.ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ ജമ്മു കാശ്മീര്‍ ടീമിന് പുതിയ സംഭവവികാസങ്ങള്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്. ഓഗസ്റ്റ് 17 ന് ദുലീപ് ട്രോഫിയും പിന്നാലെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റും നടക്കാനുണ്ട്. കാശ്മീരിലെ നിലവിലെ അനിശ്ചിതാവസ്ഥയില്‍ നൂറോളം ക്രിക്കറ്റ് താരങ്ങളോടാണ് സംസ്ഥാനം വിട്ട് പോകാന്‍ പറഞ്ഞിരിക്കുന്നത്.

ജമ്മു കാശ്മീര്‍ ടീം കളിക്കാരനും മെന്ററുമായ പത്താനോടും കോച്ച് മിലപ്പ് മേവാഡയോടും ട്രെയിനര്‍ വി.പി സുദര്‍ശനോടും ഇന്ന് തന്നെ കാശ്മീരില്‍ നിന്ന് മടങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. 'ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പത്താനോടും സംഘത്തോടും മടങ്ങാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഇന്ന് തന്നെ കാശ്മീര്‍ വിടും. കാശ്മീരികളല്ലാത്ത സെലക്ടര്‍മാരും സംസ്ഥാനം വിടണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം'- ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ സയ്യീദ് ആഷിഖ് ഹുസൈന്‍ ബുഖാരി പറഞ്ഞു.

ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പറഞ്ഞ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും തിരിച്ചുപോരാന്‍ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആയിരങ്ങള്‍ കശ്മീരില്‍ നിന്നു പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ പാക് നിര്‍മ്മിത കുഴിബോംബുകളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്നാണ് ജനം പരിഭ്രാന്തിയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category