1 GBP = 91.50 INR                       

BREAKING NEWS

വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് അനിതാ തച്ചങ്കരിയുടെ മടക്കം; കണ്ണ് തുടച്ച് ടോമിന്‍ തച്ചങ്കരി

Britishmalayali
kz´wteJI³

വേദനകളുടെ ലോകത്തെ വാസം മതിയാക്കി അനിതാ തച്ചങ്കരി മടങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയും അറിയപ്പെടുന്ന സംരഭകയുമായ അനിതയെ തേടി മരണം എത്തിയത് ഇന്ന് വെളുപ്പിന് മൂന്ന് മണിക്കായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ അനിതയുടെ മരണത്തില്‍ മനം നൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും കൊച്ചിയിലെ വീട്ടിലേക്ക് പ്രവഹിക്കുകയാണ്. തച്ചങ്കരിയെ സമാധാനിക്കാന്‍ പോലും അടുത്ത ബന്ധുക്കള്‍ക്ക് കഴിയുന്നില്ല. അത്ര വികാരപരമായ രംഗങ്ങളാണ് കൊച്ചി തമ്മനത്തെ വീട്ടിലുള്ളത്.

ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ജി.പി. ടോമിന്‍ ജെ തച്ചങ്കരിയെ തനിച്ചാക്കി ഭാര്യ അനിതാ വിടവാങ്ങിയത് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചായിരുന്നു. ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന അനിതയ്ക്ക് 54വയസായിരുന്നു. പരേതരായ കുറുന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റിനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളായ അനിതാ മികവ് തെളിയിച്ച സംഭരംക കൂടിയായിരുന്നു. വിദേശത്തെയും ഇന്ത്യയിലെയും പഠത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അവര്‍. ഇതിനൊപ്പം നല്ലൊരു കുടുംബിനിയും. രണ്ട് പെണ്‍മക്കളുടേയും വിവാഹത്തിന് കൂടിയാണ് അനിതയുടെ മടക്കം.

മലയാള സിനിമയെ കേന്ദ്രമായി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചു നടാന്‍ കാരണമായ റിയാന്‍ സ്റ്റുഡിയോയുടെ എംഡി കൂടിയായിരുന്നു അവര്‍. തികഞ്ഞ മൃഗസ്നേഹി കൂടിയായിരുന്ന അനിതാ തെരുവു നായ്കളുടെ പുനരിധിവാസത്തിനും മറ്റുമായി നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. കാര്‍ഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡില്‍ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു.

തച്ചങ്കരിയുടെ ഔദ്യോഗിക പൊലീസ് ജീവിതത്തിന്റെ വര്‍ണ്ണാഭങ്ങളൊന്നും ആസ്വദിക്കാന്‍ താല്‍പ്പര്യപ്പെടാതിരുന്ന അനിത എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളില്‍ വിവാഹിതരായിരുന്നു. ഏറെ നാള്‍ക്ക് ശേഷം വേദനകള്‍ മറന്ന് അനിതാ തച്ചങ്കരി പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീല്‍ ചെയറില്‍ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയില്‍ പങ്കെടുത്ത അനിത ഏറെ സന്തോഷവതിയായിരുന്നു.

കല്യാണത്തിനു മുന്നോടിയായി എറണാകുളത്തെ വസതിയില്‍ നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ തച്ചങ്കരി എഴുതി സംഗീതം നല്‍കിയ പാട്ട് അവതരിപ്പിച്ചത് പോലും അനിതയുടെ മനസ്സ് അറിഞ്ഞായിരുന്നു. വളര്‍ത്തി വലുതാക്കിയ മക്കള്‍ വീടുവിട്ടുപോകുന്നതിന്റെ വിഷമം, ദൈവം തന്ന ദാനമായ മക്കളെ ദൈവത്തെ തിരിച്ചേല്പിക്കുന്ന വിവാഹമെന്ന ദൈവിക കൂദാശയുടെ സന്തോഷം തുടങ്ങിയ കാര്യങ്ങള്‍ വച്ചാണ് 'ദൈവം തന്ന ദാനം...' എന്ന പാട്ട് തച്ചങ്കരി എഴുതിയത്. മക്കള്‍ രണ്ടുപേരും ബെംഗളൂരുവില്‍ എന്‍ജിനീയര്‍മാരാണ്. മരുമക്കളും അവിടെത്തന്നെ എന്‍ജിനീയര്‍മാര്‍. മൂത്ത മകള്‍ മേഘയുടെത് മിശ്രവിവാഹമായിരുന്നു്. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഗൗതമാണ് ഭര്‍ത്താവ്. കാവ്യയെ വിവാഹം ചെയ്തത് എറണാകുളം സ്വദേശി ക്രിസ്റ്റഫറും. ജൂലായ് ആറിന് വാഴക്കാലയിലായിരുന്നു ഈ കല്യാണങ്ങള്‍.

കാന്‍സര്‍ ബാധയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് തച്ചങ്കിയുടെ ഭാര്യ അനിത വിവാഹ സല്‍ക്കാരത്തിലേക്ക് എത്തിയത്. ആശുപത്രി കിടക്കയില്‍ നിന്നും വീല്‍ചെയറിലാണ് ഇവര്‍ എത്തിയത്. മുഖ്യമന്ത്രിയും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. അനിതയ്ക്ക് ആത്മവിശ്വാസം പകരാനും ആശ്വാസിപ്പിക്കാനും ചടങ്ങിനെത്തിയവര്‍ ശ്രമിച്ചു. ബ്രസ്റ്റ് കാന്‍സറിനെ തുടര്‍ന്നായിരുന്നു അനിതയുടെ ആരോഗ്യം തളര്‍ന്നത്. അനിതയ്ക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുള്ള ഒരു തിരിച്ചുവരവു കൂടിയായി കല്യാണ ചടങ്ങുകള്‍. മൂത്തമകളുടെ മിശ്രവിവാഹവും അനിതയുടെ കൂടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് നടന്നത്.

ടോമിന്‍ ജെ. തച്ചങ്കരി എന്ന ഐപിഎസ്സുകാരന്‍ എന്നും വിവാദനായകനായിരുന്നു. തുടക്കത്തില്‍ പല പ്രശ്നങ്ങളിലും കുടുങ്ങി. സസ്പെന്‍ഷനില്‍ പോലുമായി. എന്നാല്‍ പിന്നീട് അതിശക്തമായി തന്നെ അഴിമതിക്കെതിരായ പോരാട്ടം നടത്തി. കണ്‍സ്യൂമര്‍ ഫെഡിലും കെ എസ് ആര്‍ ടി സിയിലും ഗതാഗത കമ്മീഷണറായും കൈയടി നേടി. ഇതിനെല്ലാം ചാലക ശക്തിയായി കൂടെ നിന്നത് ഭാര്യ അനിതയാണ്.

എല്ലാ വിവാദങ്ങളിലും അനിതയുടെ പിന്തുണ തച്ചങ്കരിക്ക് വലിയ കരുത്തായിരുന്നു. തച്ചങ്കരി എഎസ്പിയായി സര്‍വീസില്‍ എത്തിയതു മുതല്‍ വിവാദങ്ങളുണ്ട്. ഭരണം ഇടതായാലും വലതായാലും എന്നും തച്ചങ്കരിക്ക് താങ്ങും തണലുമാണ്. സഭയുടെ പ്രിയപുത്രനാണ്. ദേശവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം. 2009 ല്‍ ഖത്തറില്‍ നടത്തിയ പര്യടനമാണ് വിവാദമായത്. ഇത്തരം വലിയ വിവാദങ്ങളില്‍ പോലും പതറാതെ ഒപ്പം നിന്നും.

2006ല്‍ അനിതയുടെ പേരില്‍ വൈറ്റിലയിലുള്ള റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്ന് വ്യാജ സിഡികളുടെ വന്‍ശേഖരം പിടികൂടി. അന്ന് ആന്റി പൈറസി നോഡല്‍ ഓഫീസറായിരുന്ന ഋഷിരാജ്‌സിംഗാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ഇതിനെയെല്ലാം സധൈര്യം നേരിട്ട സംരഭകയായിരുന്നു അനിത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category