1 GBP = 91.80INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ജോയിന്റ്‌ സെക്രട്ടറി പ്രസന്ന ഷൈനിന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം ഇന്ന് കൊട്ടാരക്കരയില്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബാത്തില്‍ താമസിക്കുന്ന മലയാളി നഴ്‌സുമായ പ്രസന്ന ഷൈനിന്റെ മാതാവ് കൊല്ലം അരയന്‍കാവ് ഇടപ്പാളയം കരിയിലക്കുളം വീട്ടില്‍ വര്‍ക്കിയുടെ ഭാര്യ അക്കാമ്മ വര്‍ക്കി നിര്യാതയായി. പ്രസന്നയും ഭര്‍ത്താവ് ഷെനും മക്കളും നാട്ടില്‍ അവധിക്ക് പോയ സമയത്ത് തന്നെയാണ് മരണം സംഭവിച്ചത്.

മാസങ്ങളായി ആശുപത്രിയില്‍ കിടപ്പിലായിരുന്ന അക്കാമ്മ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. 78 വയസ്സ് പ്രായം ഉണ്ടായിരുന്നു. റിട്ടയേര്‍ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു പരേത.പ്രസന്നയെ കൂടാതെ തങ്കച്ചന്‍, ജോര്‍ജ്, സാന്‍ജോസ്, എമിലി, റാണി, എല്‍സി,  പരേതനായ ടോമി എന്നിവരാണ് മക്കള്‍.

സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ലോവര്‍ കരിക്കത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സമീപത്തുള്ള സെമിത്തേരിയില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category