1 GBP = 92.20 INR                       

BREAKING NEWS

നാട്ടിലെ പാവപ്പെട്ട നഴ്‌സിങ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ 37 യുകെ മലയാളികള്‍ ഇതുവരെ ശേഖരിച്ചത് 17000 പൗണ്ട്; നൂറു പേരെ പഠിപ്പിച്ചു സ്വന്തം കാലില്‍ നിര്‍ത്താന്‍ നടത്തുന്ന ശ്രമത്തിനു യുകെ മലയാളികള്‍ വീണ്ടും ഒന്നിക്കുന്നു; ആനിയും ജോമോനും ഫാ: ജോര്‍ജും സില്‍വിയും ബിബിനും ഫണ്ട് ശേഖരണത്തില്‍ മുമ്പില്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ആകാശച്ചാട്ടം എന്ന ജീവകാരുണ്യ ആശയവുമായി മുപ്പതിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ യുകെയുടെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കുകയാണ്, ഏതാനും ചില്ലറത്തുട്ടുകള്‍ക്കായി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന ഇത്തരം നന്മകളോടൊപ്പം തോളൊത്തു നില്‍ക്കുന്ന വായനക്കാര്‍ ആകാശ ചാട്ടക്കാരെ ഇത്തവണയും നിരാശരാക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചപ്പോള്‍ ലഭിച്ച 40000 പൗണ്ടിന് മുകളില്‍ ഉള്ള തുകയാണ് നൂറു നിര്‍ധന നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതം ആക്കിയെടുത്തത്. ഇത്തവണയും സമാനമായ തരത്തില്‍ തന്നെ ആകാശചാട്ടക്കാര്‍ക്കു നന്മയുടെ കാവല്‍ക്കൊട്ടാരങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും എന്ന നിലയിലാണ് തുള്ളിക്കൊരുകുടം പോലെ പലവഴിയായി പണം എത്തുന്നത്. ഒടുവില്‍ എല്ലാവരുടെയും വിഹിതം ഒന്നിച്ചു ചേര്‍ക്കുമ്പോള്‍ ജീവിതം കൈവിട്ടു പോയേക്കാവുന്ന മിടുക്കരായ നൂറു പേരെ കൈപിടിച്ചുയര്‍ത്താന്‍ ഒരിക്കല്‍ കൂടി യുകെ മലയാളികള്‍ക്ക് സാധിച്ചേക്കും എന്ന പ്രതീക്ഷയാണ് ഇപ്പൊള്‍ ശക്തമാകുന്നത്. ഇനിയും ഒരു മാസത്തിലേറെ സമയം കൈയ്യിലുള്ളതിനാല്‍ കഴിഞ്ഞ വട്ടം സമാഹരിച്ച തുകയോട് ചേര്‍ന്ന് നില്‍ക്കാവുന്ന ധനസമാഹരണം കണ്ടെത്താന്‍ ആകാശചാട്ടക്കാര്‍ക്കു കഴിയും എന്നാണ് വിലയിരുത്തല്‍.

ആകാശച്ചാട്ടത്തിന്റെ ടീമില്‍ 30 ലേറെ ആളുകള്‍ ഉണ്ടെങ്കിലും നാലഞ്ച് പേരാണ് മികച്ച സംഭവനകളുമായി മുന്നില്‍ ഉള്ളത്. ഇവരില്‍ ആനി പാലിയത് ഷെഫീല്‍ഡ്, ജോമോന്‍ കുരിയാക്കോസ് ബാസില്‍ഡണ്‍, ഫാ: ജോര്‍ജ് കാര്‍ഡിഫ് , സില്‍വി ജോര്‍ജ് ലിവര്‍പൂള്‍ എന്നിവരാണ് ആയിരം പൗണ്ടിലേറെ കണ്ടെത്തി ധനസമാഹരണത്തിനു ഊര്‍ജ്ജം പകരുന്നത്. ഫണ്ട് കളക്ഷന്റെ തുടക്കം മുതല്‍ ആനി നിലനിര്‍ത്തുന്ന ലീഡ് ദേദിക്കാന്‍ കഴിഞ്ഞ ദിവസം ജോമോന്‍ ശ്രമിച്ചെങ്കിലും ഇന്നലെ വീണ്ടും ആനി മേധാവിത്തം തുടരുക ആയിരുന്നു. ഇപ്പോള്‍ ആകാശചാട്ടക്കാരില്‍ ആദ്യമായി രണ്ടായിരം പൗണ്ട് ഒറ്റയ്ക്ക് കണ്ടെത്തുന്ന വ്യക്തിയും ആനി ആയിരിക്കുമെന്ന ധാരണ ഉറപ്പായി കഴിഞ്ഞു. ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനായി ഏറ്റവും കൂടുതല്‍ പണം കണ്ടെത്തുന്നവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കാന്‍ ചാരിറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
 
കൂടുതല്‍ തുക കണ്ടെത്തുന്നവരില്‍ നിന്നും മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും (വിദ്യാര്‍ഥികള്‍) പ്രത്യേകം സമ്മാനങ്ങള്‍ നല്‍കാനും ധാരണയായിട്ടുണ്ട്. ഓരോ ചാട്ടക്കാരും കുറഞ്ഞത് അഞ്ഞൂറ് പൗണ്ട് എങ്കിലും സമാഹരിക്കാന്‍ സാധിക്കും വിധം ചാരിറ്റിയില്‍ സജീവമാകാന്‍ ഉള്ള പ്രവര്‍ത്തനം ആയിരിക്കും വരും ദിവസങ്ങളില്‍ നടക്കുക. ആകാശച്ചാട്ടത്തിനു ധീരത മാത്രം മതിയെങ്കില്‍ അതിലൂടെ പണം കണ്ടെത്തി നിസ്സഹായരായ ആളുകളെ സഹായിക്കുവാന്‍ കരണക്കാരായി മാറുമ്പോള്‍ ജീവിതത്തിന്റെ അര്‍ഥം കൂടിയാണ് ഈ ചട്ടക്കാര്‍ കണ്ടെത്തുന്നത്. പാവങ്ങളെ സഹായിക്കുന്നതില്‍ പങ്കാളി ആകുന്നതോടെ ഓരോ ചാട്ടക്കാരും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചാകും ആകാശച്ചാട്ടം നടത്തുക.
ഫണ്ട് ശേഖരണത്തില്‍ ആനി പാലിയത്താണ് ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഗിഫ്റ്റ് എയ്ഡ് അടക്കം 1740 പൗണ്ടാണ് ആനി പാലിയത്ത് ഇതുവരെ സമാഹരിച്ചിരിക്കുന്നത്. ഷെഫീല്‍ഡില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡിസ്ചാര്‍ജ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലിനോക്കുന്ന ആനി ഏറെ ആവേശത്തോടെയാണ് സ്‌കൈ ഡൈവിംഗ് വേദിയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നഴ്‌സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്തിട്ടുള്ള ആനി ഇപ്പോള്‍ ഭര്‍ത്താവ് അജിത്ത് പാലിയത്തിനൊപ്പം 'അഥേനിയം അക്ഷര ഗ്രന്ഥാലയം' എന്ന പേരില്‍ മലയാളികള്‍ക്കായി ഒരു പബ്‌ളിക് ആന്റ്ഓണ്‍ലൈന്‍ ലൈബ്രറി വീട്ടില്‍ നടത്തുന്നു. യുകെയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി യുകെ കോ-ഓര്‍ഡിനേറ്റര്‍ ആണ്. മാത്രമല്ല, യുകെയിലെ എല്ലാ സാമൂഹിത സാംസ്‌കാരിക പരിപാടികളിലും നിറസാന്നിധ്യമാണ് ഈ വനിത.
ബിബിസി മാസ്റ്റര്‍ ഷെഫ് താരവും ഇത്തവണത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ വാര്‍ത്താ താരവുമായ ജോമോന്‍ കുര്യാക്കോസ് ആണ് രണ്ടാമതായി ഏറ്റവും അധികം തുക സമാഹരിച്ച വ്യക്തി. വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 1445 പൗണ്ടാണ്.പൗണ്ടാണ് ജോമോന്‍ ഇതുവരെ സമാഹരിച്ചത്. ബാസില്‍ഡണില്‍ കുടുംബ സമേതം താമസിക്കുന്ന ജോമോന്‍ വന്‍ പ്രേക്ഷക പിന്തുണയോടെയാണ് അവാര്‍ഡ് നൈറ്റ് വാര്‍ത്താ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. വെറും സാധാരണക്കാരനായി ലണ്ടനില്‍ എത്തിയ ജോമോന്‍ കഷ്ടപ്പാടിലൂടെയും അര്‍പ്പണ ബോധത്തിലൂടെയുമാണ് ജീവിത നേട്ടങ്ങള്‍ കൈവരിച്ചത്. ബിബിസി മാസ്റ്റര്‍ ഷെഫിലെത്തിയ സെലിബ്രേറ്റികള്‍ക്ക് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പകര്‍ന്നു നല്‍കിയാണ് ജോമോന്‍ തിളങ്ങിയത്.
കെന്റ് കൗണ്ടി കൗണ്‍സിലില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ബിബിന്‍ എബ്രഹാമാണ്  മൂന്നാം സ്ഥാനത്ത് ഉള്ളത്. ഗിഫ്റ്റ് എയ്ജ് അടക്കം1415.25പൗണ്ടാണ് ബിബിന്‍ ശേഖരിച്ചത്. കനലുകള്‍ എന്ന മലയാളം ബ്ലോഗിലൂടെ തന്റെ ഓര്‍മയുടെ ചിറകുകള്‍ വിരിക്കുന്ന ബിബിന്‍, 2018-ല്‍ യുക്മ സാഹിത്യ വേദി സംഘടിപ്പിച്ച കഥാ മത്സരത്തില്‍ സമ്മാനം നേടിയിട്ടുള്ള ആളാണ്.2012ല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജിയണല്‍ സെക്രട്ടറി, 2017-ല്‍ വെസ്റ്റ് കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയയുടെ സെക്രട്ടറി, 2017-2018-ല്‍ യുക്മ ന്യൂസ് ടീം അംഗം, 2019-ല്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ വഹിച്ച ബിബിന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു തികഞ്ഞ സോഷ്യല്‍ വര്‍ക്കറാണ്.കോട്ടയം, മണര്‍കാട് സ്വദേശിയായ ബിബിന്‍, യുകെയില്‍ കെന്റിലെ ടണ്‍ ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്നു. ഭാര്യ ഷെറിന്‍ ജോര്‍ജ് സ്റ്റാഫ് നഴ്‌സാണ്. രണ്ടു മക്കള്‍: സന എല്‍സാ, സൈറ മേരി.
നന്മയുടെ പ്രതീകമായ കാര്‍ഡിഫില്‍ നിന്നുള്ള ഫാ ജോര്‍ജ് പുത്തൂരാണ് നാലാം സ്ഥാനത്ത് ഉള്ളത്. ജോര്‍ജ് അച്ചന്‍ ഇതുവരെ 1327 പൗണ്ടാണ് ശേഖരിച്ചിട്ടുള്ളത്. രണ്ടാം തവണയും അച്ചന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്യമത്തിന്റെ ഭാഗമാകാന്‍ റെഡിയായി എത്തുന്നത്. ഇടുക്കി ജില്ലയിലെ കൊച്ചറ സെന്റ് ഇസിദോര്‍ ഇടവകാംഗവും ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ പരേതരായ പുത്തൂര്‍ അബ്രഹാമിന്റെയും എലികുട്ടിയുടെയും ആറാമത്തെ മകനാണ് ഫാദര്‍ ജോര്‍ജ് എ പുത്തൂര്‍. ഇപ്പോള്‍ ഗില്‍ഫോര്‍ഡില്‍ സേവനം ചെയ്യുന്ന ജോര്‍ജ് അച്ചന്‍ 
പഠന ശേഷം സര്‍ക്കാര്‍ ജോലിക്കിടിയില്‍ ദൈവവിളി കേട്ട് പാവങ്ങളെ ശ്രുശ്രൂഷിക്കാന്‍ രംഗത്തിറങ്ങിയ ആള് കൂടിയാണ്.
ലിവര്‍പൂളിലെ സില്‍വി ജോര്‍ജ്ജ് ആണ് ഫണ്ട് ശേഖരണത്തില്‍ അഞ്ചാം സ്ഥാനത്തുള്ളത്. വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 1151 പൗണ്ടാണ് സില്‍വി ഇതുവരെ സമാഹരിച്ചത്. എറണാകുളം ജില്ലയില്‍ പിറവത്തു റെസ്റ്റോറന്റ് നടത്തുന്ന ജോര്‍ജിന്റെയും ലീലയുടെയും മകനാണ് സില്‍വി. സൗത്ത്‌പോര്‍ട്ടിലെ ബ്ലിസ് ഹോട്ടല്‍ ഗ്രൂപ്പില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയി ജോലി നോക്കുന്ന സില്‍വി ഭാര്യ റിന്‍സിയും മകന്‍ ജോര്‍ജുമൊത്തു ലിവര്‍പൂളില്‍ ആണ് താമസം. ചെറുപ്പം മുതലേ ഇരുചക്ര വാഹനങ്ങളോടുള്ള പ്രത്യേക സ്‌നേഹം യുകെയില്‍ എത്തിയിട്ടും മറക്കാന്‍ കഴിഞ്ഞില്ല. സാഹസികതകള്‍ ഇഷ്ടപ്പെടുന്ന സില്‍വി സ്വന്തമായിട്ട് ഒരു സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഉള്ള വളരെ ചുരുക്കം യുകെ മലയാളികളില്‍ ഒരാളാണ്.
സെപ്തംബര്‍ 28ന് സോള്‍സ്ബറിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. സ്‌കൈഡൈവിംഗ് നടക്കുന്ന സെപ്റ്റംബര്‍ 28 വരെ ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ട്രോഫികള്‍ നല്‍കുന്നതാണ്.

കൂടാതെ ഇരുപത് വയസ്സുവരെയുള്ള വിദ്യാര്‍ഥികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ശേഖരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക ട്രോഫികള്‍ നല്‍കുന്നതാണ്. അതുപോലെ തന്നെ ആയിരം പൗണ്ടിനു മുകളില്‍ സമാഹരിച്ച എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനമായി ട്രോഫിയും ഉണ്ടായിരിക്കും.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചാരിറ്റി ഫൗണ്ടേഷന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ചാരിറ്റി സംരംഭത്തില്‍ പങ്കെടുത്തുവെന്നും സമാഹരിച്ച തുക കാണിച്ചുമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടുള്ള പഠനത്തിനും കരിയര്‍ ഡെവലപ്പ്മെന്റിനുമൊക്കെ ഈ സര്‍ട്ടിഫിക്കറ്റ് പ്രയോജനപ്പെടുത്താം. ഈ പരിപാടി നടത്തുന്ന സോള്‍സ്ബറിയില്‍ വെച്ചാണ് ഇവ വിതരണം ചെയ്യുക.ഇപ്പോള്‍ പ്രഖ്യാപിച്ച സമ്മാനങ്ങള്‍ കൂടാതെ, ഇനിയും നിരവധി സമ്മാന വിതരണങ്ങള്‍ നടത്തുവാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഫണ്ട് വിതരണം പുരോഗമിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുക.

പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യ പ്രകാരം അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരുടെയും സംഭാവനകള്‍ സ്വീകരിക്കുവാന്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് മുഖേന സഹായം എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അക്കൗണ്ടിലൂടെ സംഭാവനകള്‍ നല്‍കുമ്പോള്‍ ആരുടെ പേരിലാണോ നല്‍കുന്നത് അവരുടെ റഫറന്‍സ് നമ്പര്‍ തുക അയയ്ക്കുമ്പോള്‍ റഫറന്‍സ് ആയി വെയ്ക്കുവാന്‍ മറക്കരുത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ
Account Name: AWAS 
A/c No: 13740100078902 
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD 
Branch: THIRUVANANTHAPURAM PATTOM
അതേ സമയം യുകെയിലെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്കും സ്പോണ്‍സര്‍ഷിപ് തുകകള്‍ നേരിട്ട് ഇടാവുന്നതാണ്:
Name: British Malayali Chartiy Foundation
A/c No.72314320
Sort code:404708
Bank :HSBC Bank PLC
ചാരിറ്റി സ്‌കൈഡൈവിങ് പങ്കെടുക്കുന്ന ബാക്കിയുള്ളവരുടെ ഫണ്ട് റെസിങ് ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവരില്‍ ആരെങ്കിലും നിങ്ങള്‍ക്ക് പരിചയം ഉണ്ടെങ്കില്‍ ദയവായി ഇവരുടെ ഈ നന്മയ്ക്ക് കൈയ്യൊപ്പ് നല്കുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category