1 GBP = 91.50 INR                       

BREAKING NEWS

എന്റെ ഹൃദയം കാശ്മീര്‍ സഹോദരന്മാര്‍ക്കും ഇന്ത്യന്‍ സൈന്യത്തിനുമൊപ്പം; ചിന്തകളിലെല്ലാം കാശ്മീര്‍ മാത്രം; ക്രിക്കറ്റ് താരങ്ങളോട് സംസ്ഥാനം വിടാന്‍ പറഞ്ഞതിന് പിന്നാലെ ട്വീറ്റ് ചെയ്തത് ഇര്‍ഫാന്‍ പഠാന്‍; കാശ്മീര്‍ അണ്ടര്‍ ത്രെറ്റ് എന്നും ട്വീറ്റ് ചെയ്ത് താരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തന്റെ ഹൃദയം എപ്പോഴും കാശ്മീരിനൊപ്പമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. സ്ംസ്ഥാനത്തുള്ള ക്രിക്കറ്റ് താരങ്ങളോടും ടീം സപ്പോര്‍ട്ടിങ് സ്റ്റാഫിനോടും അടിയന്തരമായി സംസ്ഥാനം വിടാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ പിറകെയാണ് താരം ഇങ്ങനെ ട്വീറ്റ് ചെയ്തത്. കാശ്മീരിനോട് തനിക്കുള്ള അടുപ്പം പറഞ്ഞറിയിക്കാന്‍ പറ്റില്ല. തന്റെ ഹൃദയവും ചിന്തകളുമെല്ലാം കാശ്മീരിനും ഇന്ത്യന്‍ സൈന്യത്തിനും കാശ്മീര്‍ സഹോദരന്മാര്‍ക്കും ഒപ്പമാണ്. കശ്മീര്‍ അണ്ടര്‍ ട്രെറ്റ് എന്ന ഹാഷ് ടാഗും താരം ഒപ്പം ചേര്‍ത്തിരുന്നു.

സംസ്ഥാനത്ത് ക്യാമ്പുകളില്‍ പരിശീലനത്തിന് ഏര്‍പ്പെട്ടിരുന്ന നൂറോളം ക്രിക്കറ്റ് താരങ്ങളെ പറഞ്ഞ് വിട്ടിരുന്നു. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ക്രിക്കറ്റില്‍ വളര്‍ന്നു വരികയായിരുന്ന കശ്മീരിന് ഡൊമസ്റ്റിക് സീസണില്‍ തിരിച്ചടിയാണ്. പഠാന്‍ ഉള്‍പ്പെടെയുള്ള ജമ്മുകശ്മീര്‍ ക്രിക്കറ്റ് താരങ്ങള്‍ ഞായറാഴ്ചയോടെ സംസ്ഥാനം വിട്ടിരുന്നു. കശ്മീര്‍ ടീമിന്റെ മെന്ററും കളിക്കാരനുമാണ് പഠാന്‍. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ വരികയും, ഐപിഎല്ലില്‍ ലേലത്തിലെടുക്കാന്‍ ടീമുകള്‍ തയ്യാറാകാതിരുന്നതോടെയുമാണ് പഠാന്‍ ജമ്മുകശ്മീര്‍ ക്രിക്കറ്റിലേക്ക് പോയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category