1 GBP = 87.20 INR                       

BREAKING NEWS

രാമായണ പാരായണത്തിനൊപ്പം ഔഷധക്കഞ്ഞിയും സങ്കട മോചനം സാധ്യമാക്കാന്‍ രാമായണ കാവ്യ വ്യാഖ്യാനവും; കവന്‍ട്രി സമാജം കര്‍ക്കിടക മാസ ആചരണത്തില്‍

Britishmalayali
സ്വന്തം ലേഖകന്‍

കവന്‍ട്രി: വിശന്നു വലഞ്ഞ പാമ്പിന്റെ വായില്‍ അകപ്പെട്ടപ്പോഴും താന്‍ സുരക്ഷിതന്‍ ആണെന്ന മൗഢ്യത്തില്‍ വീണ്ടും ഭക്ഷണത്തിനു വേണ്ടി കേഴുന്ന അവസ്ഥയിലാണ് ആധുനിക മനുഷ്യന്റെ ഭൗതിക ചിന്തകള്‍ എന്നോര്‍മ്മപ്പെടുത്തി കവന്‍ട്രിയില്‍ ആധ്യാല്മിക രാമായണ പാരായണം . എഴുത്തച്ഛന്റെ ആധ്യാല്മിക രാമായണം ലക്ഷ്മണ ഉപദേശ ഭാഗം വിവരിക്കവെയാണ് കവി ശ്രീകാന്ത് നമ്പൂതിരി രാമായണം നല്‍കുന്ന മഹത്തായ സന്ദേശം ഓര്‍മ്മപ്പെടുത്തിയത്. താന്‍ പാമ്പില്‍ നിന്നും രക്ഷപ്പെടില്ല എന്നറിഞ്ഞിട്ടും കേവലം ഭക്ഷണത്തെ കുറിച്ചാണ് തവള ചിന്തിക്കുന്നതും കരയുന്നതും മറിച്ചു തന്റെ ജീവനെ ഓര്‍ത്തല്ല. തികച്ചും സമാനമാണ് ഇപ്പോള്‍ മനുഷ്യരുടെ അവസ്ഥയും. ജീവിതത്തില്‍ നിന്നും ആധ്യാല്മിക മൂല്യങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ ജീവിത ലക്ഷ്യം പോലും മറന്നും വെറും സാധാരണമായ സുഖലോലോപതയുടെ പുറകെ പായുന്നതിന്റെ നിരര്ഥകതയാണ് എഴുത്തച്ഛന്‍ രാമായണ വിവര്‍ത്തനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നതെന്നു  രാമായണ മാസാചരണ ചടങ്ങില്‍ കവന്‍ട്രി ഹിന്ദു സമാജത്തില്‍ ഇന്നലെ നടന്ന ചര്‍ച്ച വെളിപ്പെടുത്തി. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനു അപേക്ഷിക്കുന്നത് പോലെ , ഭോഗങ്ങളെല്ലാം ക്ഷണ പ്രപാ ചഞ്ചലം വേഗേന നഷ്ട്ട മാം ആയുസുമോര്‍ക്ക നീ ...എന്ന ഭാഗം വിവരിക്കേവെയാണ് ഈ ആശയം ചര്‍ച്ച ചെയ്യപ്പെട്ടത്.

രാമന്‍ മര്യാദാ പുരുഷോത്തമന്‍ ആയപ്പോള്‍ ലക്ഷ്മണന്‍ സാധാരണക്കാരായ മനുഷ്യരുടെ പ്രതീകമായി മാറുക ആയിരുന്നുവെന്നു കവി ശ്രീകാന്ത് ഓര്‍മ്മപ്പെടുത്തി. വേഗത്തില്‍ ദേക്ഷ്യപ്പെടുകയും വികാര വിചാരങ്ങള്‍ക്കു കീഴ്‌പ്പെടുകയും ചെയ്യുന്ന ലക്ഷ്മണനെയാണ് നാം രാമായണത്തില്‍ കണ്ടെത്തുന്നതും . രാമായണവും മഹാഭാരതവും ഭഗവദ് ഗീതയും എല്ലാം വായിക്കുന്നവര്‍ക്ക് ഉചിതമായി വ്യാഖ്യാനിക്കാന്‍ കഴിയുന്നു എന്നതാണ് അതിന്റെയെല്ലാം മനോഹാരിതയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഴുവന്‍ ദേവീദേവന്മാരെ സ്തുതിക്കുന്ന ആദ്യ കാണ്ഡവും ലക്ഷ്മണ ഉപദേശ ഭാഗവുമാണ് ഇന്നലെ കവന്‍ട്രിയില്‍ ആഖ്യാനം ചെയ്യപ്പെട്ടത്.

രാമായണം വെറും കാവ്യമോ കഥയോ അല്ലെന്നും മനുഷ്യര്‍ക്ക് പഠിക്കാന്‍ ഉള്ളതെല്ലാം അസാധാരണ ആശയ വൈപുല്യം നിറച്ച ലോക ഇതിഹാസം തന്നെ ആണെന്നുമാണ് രാമായണ വ്യാഖ്യാനം നടത്തിയ കെ ആര്‍ ഷൈജുമോന്‍ ചൂണ്ടിക്കാട്ടിയത്. സാധാരണക്കാരായ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ രാമന്‍ ആത്മാവും സീത മനസും ലക്ഷ്മണന്‍ അറിവും ഹനുമാന്‍ ബുദ്ധിയുമാണ്. അഹങ്കാരവും തന്റേടവുമാണ് രാവണന്റെ പ്രതീകം .ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ അഹങ്കാരം നമ്മുടെ മനസിനെ തട്ടിയെടുക്കുകയും അതോടെ ആത്മാവ് ഏകാഗ്രത നഷ്ടമായി ജീവിതത്തില്‍ അലയുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യും. എന്നാല്‍ അറിവും ബുദ്ധിയും ഏകോപിപ്പിച്ചാല്‍ അഹങ്കാരത്തെ നശിപ്പിക്കാമെന്നും മനസും ആത്മാവും വീണ്ടും സ്ഥിരതയില്‍ എത്തുമെന്നും രാമായണം പഠിപ്പിക്കുന്നുവെന്നു സോദാഹരണ സഹിതം അദ്ദേഹം വിവരിച്ചത് പുതിയ കാഴ്ചപ്പാടുകളുടെ വിവരണം കൂടിയായി. 
തുടര്‍ന്ന് മൂന്നാം വര്‍ഷത്തിലും സമാജം അംഗങ്ങള്‍ തയാറാക്കിയ ഔഷധ കഞ്ഞിയുടെ വിതരണം നടന്നു. മല്‍സ്യ മാംസ ഭക്ഷണം ഉപേക്ഷിച്ചു ഔഷധ കഞ്ഞി സേവിക്കുന്നത് ശരീരത്തിന് കാലാവസ്ഥയോട് പൊരുത്തപ്പെടാനും ശരീര പേശികള്‍ക്ക് ബലവും പുഷ്ടിയും നല്‍കാനും ഏറെ ഫലപ്രദവുമാണ് . കര്‍ക്കിടക മാസം മുഴുവന്‍ ഔഷധ കഞ്ഞി സേവിക്കുന്ന പഴയ കാല പാരമ്പര്യം ഓര്‍മ്മിക്കുന്നതായിരുന്നു ഈ ചടങ്ങു. കുട്ടികളുടെ നേതൃത്വത്തില്‍ മൃതുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം , ഗണേശ മന്ത്രം എന്നിവ ചൊല്ലിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 

കവന്‍ട്രി സമാജത്തിന്റെ കര്‍ക്കിടക മാസ ആചാരണത്തിനു കെ ദിനേശ് , ഡോ രാജേഷ് , അനില്‍ പിള്ള , രാജീവ് , എന്നിവര്‍ നേതൃത്വം നല്‍കി. സമാജത്തില്‍ എത്തിയ പുതിയ അംഗങ്ങള്‍ക്ക് ചടങ്ങില്‍ പരിചയപെടുത്താലും നടന്നു. രാമായണ പാരായണം നടത്തിയ കവി ശ്രീകാന്ത് നമ്പൂതിരിക്കുള്ള ഉപഹാരം കെ ദിനേശ് , അനില്‍ പിള്ള എന്നിവര്‍ ചേര്‍ന്ന് കൈമാറി . കവന്‍ട്രി സമാജത്തിന്റെ മൂന്നാം ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന് മൂലം നാളില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category