1 GBP = 97.60 INR                       

BREAKING NEWS

ജനാധിപത്യത്തിന്റെ അടിത്തറയില്‍ അല്‍പ്പം മായം ചേര്‍ത്തെങ്കിലും ഇന്ത്യാ മഹാരാജ്യത്തിന്റെ സുസ്ഥിരതക്ക് വേണ്ടി ഞങ്ങളതങ്ങ് സഹിക്കും; യോജിക്കാന്‍ വയ്യെങ്കില്‍ വിട്ട് പൊക്കോളൂ; ഒരിക്കലും അടങ്ങാത്ത അങ്ക കലിക്ക് വേണ്ടി ഖജനാവ് മുടിക്കാന്‍ ഞങ്ങള്‍ക്ക് ഇനി സമയമില്ല; ഇന്ത്യക്കൊപ്പം ഒരുമിച്ച് നിക്കുക ഇനി ഇവിടെ ഒരു ഇന്ത്യയും ഒരൊറ്റ ജനതയും ഒരേ വികാരവും മാത്രം..

Britishmalayali
kz´wteJI³

ശ്മീര്‍ അങ്ങനെ പരിപൂര്‍ണ്ണമായി ഇന്ത്യയുടെ ഭാഗമായി മാറിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ വേഗത്തില്‍, നൊടിയിടയില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയാണ് കശ്മീര്‍ അതിന്റെ സ്വതന്ത്ര അവകാശങ്ങള്‍ നഷ്ടപ്പെടുത്തി ഇന്ത്യയോടൊപ്പം ചേര്‍ന്നത്. ഇത് വരെ കശ്മീര്‍ ഭൂപടത്തില്‍ മാത്രമായിരുന്നു ഇന്ത്യയുടെ ഭാഗം. ഇന്ത്യയുടെ ഒരു നിയമങ്ങളും, ഇന്ത്യയുടെ ഒരു അധികാരങ്ങളും കശ്മീരിന് ഉണ്ടായിരുന്നില്ല. കശ്മീരിന് ഇന്ത്യയോടുണ്ടായിരുന്ന ഏക ഐക്യം പ്രതിരോധ മേഖലയിലും രാജ്യസുരക്ഷാ മേഖലയിലും കമ്മ്യൂണിക്കേഷന്‍ മേഖലയിലും മാത്രമായിരുന്നു. ഇന്ത്യന്‍ പട്ടാളക്കാരെ എറിഞ്ഞ് ഓടിക്കുകയും അവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്യുക കശ്മീരികളുടെ വിനോദമായിരുന്നു.

നമ്മള്‍ നമ്മുടെ ഭാഗമാണ് എന്ന പറഞ്ഞുകൊണ്ടിരുന്ന ഒരു നാട്ടിലെ ജനത നമ്മുടെ കാവല്‍ക്കാര്‍ക്കെതിരെ, നമ്മുടെ സുരക്ഷ ഒരുക്കുന്നവര്‍ക്കെതിരെ നിരന്തരമായി വേട്ടയാടുന്ന സങ്കടപ്പെടുന്ന കാഴ്ച്ചകളായിരുന്നു കശ്മീരില്‍. അതിനെക്കാള്‍ ഭയാനകം, ഇന്ത്യക്കാര്‍ എന്ന പറയുന്ന നമുക്കാര്‍ക്കും കശ്മീരില്‍ വീട് വെക്കാനോ കച്ചവടം നടത്താനോ കഴിയുമായിരുന്നില്ല എന്നതാണ്. അതിനെയൊക്കെ ഒറ്റയടിക്ക് അതും പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ രാജ്യത്ത് നിയമനിര്‍മ്മാണ സഭകള്‍ പോലും അറിയുന്നതിന് മുമ്പ് നടപ്പിലായിരിക്കുന്നു.

ഇത് നടപ്പിലാക്കിയ രീതിയോട് പലര്‍ക്കും അഭിപ്രായ ഭിന്നതയുണ്ട്. പ്രത്യേകിച്ച്, ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തായ അടയാളമായ പാര്‍ലമെന്റോ രാജ്യസഭയോ അറിയാതെ ഇങ്ങനെ ഒരു ഉത്തരവ് രാഷ്ട്രപതി ഒപ്പ് വെച്ചത് വിമര്‍ശിക്കപ്പെടുന്നു. കാരണം നമ്മള്‍ എപ്പോഴും ജനാധിപത്യത്തിന് ഒപ്പം നില്‍ക്കുന്നവരാണ്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നമ്മളെ അമേരിക്ക പോലും വിശേഷിപ്പിക്കുന്നത് നമ്മുടെ ഈ സവിശേഷത കൊണ്ടാണ്. പക്ഷേ ചോദ്യം, ഇത്ര നിര്‍ണ്ണായകമായ ആ തീരുമാനം നമുക്ക് അങ്ങനെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ആകുമോ എന്നതാണ്. നമ്മുടെ രാജ്യം അയല്‍രാജ്യവുമായി യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കാന്‍കഴിയുമോ? സമാനമായ സാഹചര്യമായിരുന്നു ഇതെന്ന് കരുതുക. അതുകൊണ്ടാണ് ജനാധിപത്യത്തെ അല്പം മാറ്റി നിര്‍ത്തിക്കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അതുകൊണ്ട തന്നെ ഈ തീരുമാനത്തിന് പുറത്തുള്ള ജനാധിപത്യ വിരുദ്ധതയെ അംഗീകരിക്കാനും വിട്ടുവീഴ്ച്ച ചെയ്യാനും എന്നെ പോലുള്ള ഇന്ത്യക്കാര്‍ തയ്യാറാണ്. കാരണം, ഈ രാജ്യത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

നമ്മള്‍ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടോളം കശ്മീരിനെ അതിന്റെ സ്വയംഭരണാവകാശത്തോട് കൂടി സംരക്ഷിക്കാന്‍ ശ്രമിച്ചതാണ്. എന്നിട്ടും നമ്മുടെ പട്ടാളക്കാരെ ഇല്ലാതാക്കുക, നമ്മുടെ ഭൂമിയില്‍, നമ്മുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഒളിഞ്ഞിരുന്നുകൊണ്ട് നമുക്കെതിരെ ആക്രമണം നടത്തുക തുടങ്ങിയ നീചമായ പ്രവര്‍ത്തികളാണ് കശ്മീരികള്‍ ചെയ്തത്. അത്കൊണ്ട് തന്നെ ഇന്ത്യ മുഷ്ഠി ചുരുട്ടിക്കൊണ്ട് ഇപ്പോള്‍ പുറത്തിറങ്ങുന്നു. ഇന്ത്യയുടെ മുഷ്ഠിചുരുട്ടല്‍ അല്‍പം കടന്നതാണ്. എന്നാല്‍, നമ്മുടെ സേന കരുത്തുള്ളവരാണ്. നമ്മുടെ ഭരണാധികാരികള്‍ കരുത്തുള്ളവരാണ്. അവര്‍ക്ക് നേടാന്‍ കഴിയും. ജനാധിപത്യത്തിന്റെ ഭാഗമായി, ഇന്ത്യയുടെ ഭാഗമായി നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ഒരു പ്രശ്നവുമില്ല.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഇതുവരെ പ്രവര്‍ത്തിച്ച നാഷണല്‍ കോണ്‍ഫറന്‍സ് എന്ന ദേശീയവാദി പ്രസ്ഥാനവും പിഡിപിയുമാണ്. ഈ രണ്ട് പാര്‍ട്ടികളും നമ്മുടെ ഇന്ത്യാമഹാരാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു. ഷെയ്ഖ് അബ്ദുള്ള എന്ന ദേശസ്നേഹി, ഞാന്‍ അതെടുത്ത് പറയുന്നു, കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാകാതിരിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ണ്ണായക തീരുമാനം എടുത്തത് ഷെയ്ഖ് അബ്ദുള്ള ആയിരുന്നു. ഷെയ്ഖ് അബ്ദുള്ളയുടെ പാരമ്പര്യം ഇപ്പോഴും കശ്മീരിലുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category