1 GBP = 86.00INR                       

BREAKING NEWS

ഒറ്റ ഇവന്റില്‍ ചാരിറ്റിക്കായി സ്വരൂപിച്ചത് 315 പൗണ്ട്; നന്മമരമായി ബര്‍ട്ടനിലെ മലയാളി സമൂഹം; ബിബിക്യു ആന്റ് ഫാമിലി ഫണ്‍ഡേ ഗംഭീരമാക്കി ബര്‍ട്ടണ്‍ മലയാളികള്‍

Britishmalayali
kz´wteJI³

ന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിറവില്‍ കേരളൈറ്റ് കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ് മലയാളി അസോസിയേഷന്‍ ബിബിക്യു ആന്‍ഡ് ഫാമിലി ഫണ്‍ഡേ ആഘോഷമാക്കി. കായികവും കൗതുകവും നിറഞ്ഞ കൊച്ചു കൊച്ചു പരിപാടികള്‍ മുതിര്‍ന്നവരെയും കൊച്ചുകുട്ടികളെയും ഒരേപോലെ രസിപ്പിച്ചു.

ഡോളി ജോണ്‍സന്റെയും സിനില ഷാജോടെയും നേതൃത്വത്തില്‍ നടന്ന ഫണ്‍ ഗെയിംസ് എല്ലാ അര്‍ത്ഥത്തിലും ഈ പരിപാടിക്ക് മാറ്റുകൂട്ടി. റോസ്ലിസ്റ്റോണ്‍ ഫോറെസ്റ്ററി സെന്ററില്‍ തെളിഞ്ഞ ആകാശത്ത് നടന്ന ഈ ഫണ്‍ഡേക്കു കാലാവസ്ഥയും വളരെ അനുകൂലമായിരുന്നു. 

എക്‌സിക്യൂട്ടീവ് കമ്മ്യൂണിറ്റിയുടെ കൃത്യവും വ്യക്തവുമായ പദ്ധതിയിലും മേല്‍നോട്ടത്തിലും നടന്ന ഈ പരിപാടി എല്ലാ രീതിയിലും കുറ്റമറ്റതായിരുന്നു. ഓരോ കുടുംബത്തില്‍നിന്നും പങ്കിട്ടു കൊണ്ടുവന്ന ഭക്ഷണങ്ങള്‍ പ്രകൃതി മനോഹരമായ സ്ഥലത്തിരുന്നു കഴിച്ചപ്പോള്‍ അതീവ രുചികരമായിരുന്നു. 

ഈ ഒറ്റ ഇവന്റില്‍ നിന്നുതന്നെ ട്രഷറര്‍ ആയ ഷാജോ ജോസിന്റെ സ്‌കൈഡൈവിംഗ് ചാരിറ്റിക്ക് വേണ്ടി 315 പൗണ്ട് സ്വരൂപിക്കാന്‍ പറ്റിയത് ബര്‍ട്ടനിലെ മലയാളികളുടെ നന്മയെ എടുത്തുകാട്ടുന്ന ഒന്നായി മാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category