1 GBP = 88.40 INR                       

BREAKING NEWS

മാസം പതിനായിരം പൗണ്ട് വീതം 30 വര്‍ഷം ലഭിക്കുന്ന ആ ഭാഗ്യവാന്‍ ഇവനാണ്; പീറ്റര്‍ബറോയിലെ യുവാവ് പെന്‍ഷന്‍ ലോട്ടറി അടിച്ചപ്പോഴേ ജോലി വിട്ടു

Britishmalayali
kz´wteJI³

ജീവനാന്ത ലോട്ടറിയടിച്ചാല്‍ പിന്നെന്ത് ചെയ്യണം? ഡീന്‍ വെയ്‌മേസിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ആമസോണിലെ ജോലി രാജിവെക്കാന്‍ ഈ 24-കാരന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ചരിത്രത്തിലെ ആദ്യത്തെ സെറ്റ്് ഫോര്‍ ലൈഫ് ലോട്ടറി ജേതാവാണ് ഡീന്‍. മാസം പതിനായിരം പൗണ്ട് വീതം 30 വര്‍ഷത്തേക്ക് ഡീന് ലഭിക്കും.

ലോട്ടറിയെടുത്തെങ്കിലും അതിന്റെ ഫലം നോക്കാനൊന്നും ഡീന്‍ കാത്തുനിന്നില്ല. ജൂലൈ 30-ന് രാവിലെ ഏഴുമണിക്ക് പതിവുപോലെ ഡീന്‍ ജോലിക്കെത്തി. പതിനൊന്ന് മണിക്ക് അന്നത്തെ ആദ്യ ഇടവേളയിലാണ് ലോട്ടറി ഫലം നോക്കിയത്. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് മനസ്സിലായതോടെ ഡീന്‍ പറഞ്ഞു,' ഞാനിവിടെയൊന്നും നില്‍ക്കേണ്ട ഒരാവശ്യവുമില്ല'.

തിരികെ, ഓഫീസില്‍ പ്രവേശിച്ച ഡീന്‍, അഞ്ചുമിനിറ്റിനുശേഷം തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് ഓഫീസിലെത്തി രാജിവെക്കുകയാണെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് രാജിവെക്കുന്നതെന്ന് എഴുതി നല്‍കാനാവശ്യപ്പെട്ടപ്പോള്‍, തനിക്ക് ആജീവനാന്ത ലോട്ടറിയടിച്ചുവെന്ന് എഴുതിക്കൊടുത്ത് ഡീന്‍ തിരിച്ചുപോന്നു. 
 
മാര്‍ച്ചിലാണ് ഇത്തരമൊരു ലോട്ടറി തുടങ്ങിയത്. അതിനുശേഷം ഈ സമ്മാനം നേടുന്ന നാലാമത്തെയാളാണ് ഡീന്‍. എന്നാല്‍, ആ വിവരം പരസ്യമാക്കുന്ന ആദ്യത്തെയാളും. അതുകൊണ്ടാണ് ആജീവനാന്ത ലോട്ടറിയടിച്ച ആദ്യത്തെയാളായി ഡീനെ വിലയിരുത്തുന്നതും. പീറ്റര്‍ബറോ സ്വദേശിയായ ഡീന്‍ ഒരു സിനിമാക്കമ്പക്കാരന്‍ കൂടിയാണ്.

അയര്‍ലന്‍ഡിലെ ഡുന്‍ഡാല്‍ക്ക് സര്‍വകലാശാലയില്‍നിന്ന് വീഡിയോ ആന്‍ഡ് ഫിലിം ബിരുദം നേടിയിട്ടുള്ള ഡീന്‍, തിരക്കഥാകൃത്താകണമെന്ന മോഹവുമായാണ് ഇത്രനാളും നടന്നിരുന്നത്. ഇനിയിപ്പോള്‍ ജോലിക്ക് പോകാതെ സ്വസ്ഥമായിരുന്ന് തന്റെ ആഗ്രഹം സഫലമാക്കാമെന്ന് ഡീന്‍ കരുതുന്നു. ഓട്ടിസം ബാധിച്ച സഹോദരന്‍ റോബര്‍ട്ടിനെ സഹായിക്കാനും തുക വിനിയോഗിക്കുമെന്ന് ഡീന്‍ കരുതുന്നു.

പഠനകാലത്ത് സഹോദരന്‍ റോബര്‍ട്ടിനെക്കുറിച്ച് ഡീന്‍ ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദ തീഫ് എന്ന് പേരിട്ട ഹ്രസ്വചിത്രം അയര്‍ലന്‍ഡില്‍ വൈറലായിരുന്നുവെന്ന് ഡീന്‍ പറയുന്നു. തിരക്കഥാ രചനയില്‍ ബിരുദമുള്ള തനിക്ക് ആ മേഖലയില്‍ കഴിവു തെളിയിക്കാന്‍ കിട്ടിയ അവസരമായാണ് ഈ നേട്ടത്തെ ഡീന്‍ കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category