1 GBP = 93.80 INR                       

BREAKING NEWS

ദിവസം ചെല്ലുന്തോറും പിണറായി തെളിയിക്കുന്നത് മസിലു പിടിച്ച് നടന്നതുകൊണ്ട് മാത്രം ഇരട്ടച്ചങ്കനാവില്ലെന്ന സത്യം; കണ്ണുതുറന്ന് മാധ്യമങ്ങളും വാളുമായി മുഖ്യമന്ത്രിയും നിന്നിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ പുഷ്പം പോലെ ഊരി പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് ഓടേണ്ടത് പിണറായി താങ്കള്‍ മാത്രമാണ്; ഇനിയെങ്കിലും തുറന്ന് സമ്മതിക്കൂ മിസ്റ്റര്‍ പിണറായി താങ്കള്‍ ഒരു പരിപൂര്‍ണ്ണ പരാജയമാണ്

Britishmalayali
kz´wteJI³

രട്ടച്ചങ്കന്‍ എന്ന് നമ്മുടെ മുഖ്യമന്ത്രിയെ വിളിച്ച തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ്. ഒരു ചങ്ക് പോലുമില്ലാത്ത ഭരണാധികാരികളെ കണ്ട് മടുത്ത ജനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു നേതാവ് മുഖ്യമന്ത്രിയാകും എന്ന് കണ്ടുകൊണ്ട് ആണ് ജനങ്ങള്‍ അങ്ങനെ വിളിച്ചത്. ഇന്നിപ്പോള്‍ ഇരട്ടച്ചങ്ക് പോയിട്ട് കാലണയുടെ ഒരു ചങ്ക് പോലും ഇല്ല എന്ന് തെളിയിക്കുകയാണ് ഓരോ ദിവസത്തേയും സംഭവങ്ങള്‍. ഓരോ നിമിഷവും ചിരിക്കാതെ നെഞ്ചും വിരിച്ച് മസില്‍ പിടിച്ച് നടന്നാല്‍ ഇരട്ടച്ചങ്കനാകില്ലെന്നും ഉറച്ച തീരുമാനങ്ങള്‍ എടുക്കുമ്പോഴാണ്, ഭരണത്തിന്റഎ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ കഴിയുമ്പോഴാണ് , ജനക്ഷേമ പദ്ധതികള്‍ കൊണ്ട് വരുമ്പോഴാണ് അഹങ്കാരികളായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തുമ്പോള്‍ ആണ് ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കാന്‍ കഴിയുന്നത്.

കേരള പൊലീസ് കഴിഞ്ഞ മൂന്ന് വര്‍ഷ കാലം പിണറായി വിജയന്റെ കീഴില്‍ അഴിഞ്ഞാടിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ ഉണ്ടായ സംഭവം. കോടതി പോലും എടുത്തിട്ട് വിമര്‍ശിക്കുമ്പോള്‍ എങ്ങനെയാണ് പിണറായി വിജയനെ ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കാന്‍ കഴിയുന്നത്. ശ്രീറാം വെങ്കിട്ടറാമന്‍ എന്ന പിണറായി വിജയന് ഒട്ടും താല്‍പര്യമില്ലാത്ത ഒരു ഐഎഎസ് ഓഫീസര്‍ രാജ്യത്തെ നിയമങ്ങള്‍ എല്ലാം ലംഘിച്ച കൊണ്ട്. ഒരു യുവതിയുമൊത്ത് തിരുവനന്തപുരം നഗരത്തിലൂടെ കാറോടിച്ച് കളിച്ചത്. ഒരു പാവപ്പെട്ടവന്റെ ജീവനെടുത്തിട്ടും അനങ്ങാതിരുന്നവരാണ് പൊലീസ്.

ഇതൊക്കെ സൂചിപ്പിക്കുന്നത് ആരുടെ വിട്ടുവീഴ്ചയാണ്? പിണറായി വിജയന്‍ എന്ന ഇരട്ടച്ചങ്കന്‍ പറയുന്നത് എന്റഎ പൊലീസ് ഒരിക്കലും ഇതിനെ അ്ട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കില്ല എന്നാണ്. എന്നാല്‍ കേസിന്റെ ആദ്യ ഘട്ടം മുതല്‍ പൊലീസ് ശ്രമിക്കുന്നത് ആ ഐഎഎസ് ഉദ്യോഗസ്ഥന്റെ പിണിയാളായി നിന്ന് ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നയാളെ സഹായിക്കാനാണ്. ഈ കാരണം കൊണ്ട് കുറ്റം പറയേണ്ടത് പൊലീസിനെ അല്ല മറിച്ച് പൊലീസിന് ഉത്തരവ് കൊടുക്കേണ്ട മുഖ്യമന്ത്രി എന്ന കഴിവുകെട്ട പദത്തിന്. മാത്രമാണ്. പിണറായി വിജയന്‍ എന്ന മന്ത്രിക്ക് ഇരട്ടച്ചങ്കി വേണ്ട മറിച്ച് അരച്ചങ്ക് മതി.

പൊലീസിന് കൃത്യമായി ഉത്തരവ് കൊടുത്തിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ മാത്രം സസ്പെന്റ് ചെയ്തതുകൊണ്ട് മാത്രം അവസാനിക്കുന്നതല്ല ഈ കേസിലെ അട്ടിമറി. അപകടമുണ്ടായ ആ നിമിഷം മുതല്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ കണ്ണില്‍ എണ്ണയൊഴിച്ച കാത്തിരിക്കുകയും മുഖ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുപോലെ ഉണരുകയും ചെയ്തിട്ടും അയാള്‍ രക്ഷപെട്ടു. പത്ത് മണിക്കൂറഓളം ബ്ലഡ് സാമ്പിള്‍ എടുക്കാന്‍ കഴിയാത്ത വിധം പൊലീസ് പരാജയപ്പെട്ട് പോയെങ്കില്‍ അതിന്റഎ ഉത്തരവാദിത്വം നമ്മുടെ മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category