1 GBP = 93.35 INR                       

BREAKING NEWS

ചെമ്പഴന്തി അഞ്ചാം വാര്‍ഷികം: കുടുംബ സംഗമം ഈമാസം 18ന്; സമാപനം സെപ്റ്റംബര്‍ ഒന്നിന് വെസ്റ്റേണ്‍ സൂപ്പര്‍ മെയറില്‍; സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യും

Britishmalayali
സുധാകരന്‍ പാലാ

വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍: യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റ് ചെമ്പഴന്തിയുടെ അഞ്ചാമത് വാര്‍ഷികാഘോഷങ്ങള്‍ വിവിധ സ്ഥലങ്ങളിലായി നടന്നു വരുകയാണ്. അഞ്ചു മാസമായി നടന്നു വരുന്ന ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സര്‍വ്വമത സാംസ്‌കാരിക സമ്മേളനം ശിവഗിരി മുന്‍ മഠാധിപതി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും. സമ്മേളനാനന്തരം വിവിധ കലാപരിപാടികളും അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

പി ജി സന്തോഷ് കുമാര്‍ (ബാണ്‍സ്റ്റാപ്പിള്‍) ചെയര്‍മാനും ബിനു വിജയന്‍ (ടോണ്ടന്‍) ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഘോഷത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം ഈമാസം 18ന് ട്വിവേര്‍ട്ടനില്‍ നടക്കും. എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന കുടുംബ സംഗമത്തില്‍ സമൂഹ പ്രാര്‍ത്ഥന, ഗുരുദേവ കീര്‍ത്തനാലാപനം, പ്രഭാഷണം പരമ്പര ഇവ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമം വൈകിട്ട് ആറു മണിക്ക് സമാപിക്കുമെന്ന് കണ്‍വീനര്‍ അഖിലേഷ് മാധവന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category