1 GBP = 91.80INR                       

BREAKING NEWS

ബാങ്ക് കവര്‍ച്ച ചെയ്തു കൊള്ളക്കാര്‍ ഇറങ്ങിവരവെ കണ്ണില്‍ പെട്ടത് കോട്ടയം പേരൂര്‍ സ്വദേശി; തോക്ക് ചൂണ്ടി കാര്‍ തട്ടിയെടുത്ത് കൊണ്ടുപോയത് അജ്ഞാത സ്ഥലത്തേക്ക്; അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മലയാളി ദാരുണമായി കൊല്ലപ്പെട്ടത് ഇങ്ങനെ

Britishmalayali
kz´wteJI³

കോട്ടയം: അമേരിക്കയില്‍ മലയാളിയെ ബാങ്ക് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഫ്ളോറിഡയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം പേരൂര്‍ സ്വദേശി കൊരട്ടിയില്‍ കെ എം മാത്യു (മത്തായി-68) നെ ആണ് കൊള്ളക്കാര്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച അമേരിക്കന്‍ സമയം രാവിലെ 10.30നാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ വന്‍ ബാങ്ക് കവര്‍ച്ചക്കേസില്‍ 15 വര്‍ഷമായി ജയിലിലായിരുന്ന ജയിംസ് ഹാരിസന്‍ ജൂനിയര്‍ (36)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

15 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തു വന്നശേഷം ബാങ്ക് കൊള്ളയടിച്ച് തിരിച്ച് പോകവെ ആണ് ജംയിസ് ഹാരിസണ്‍ ജൂനിയര്‍ മാത്യുവിനെ കൊലപ്പെടുത്തിയത്. അമേരിക്യിലെ ഹില്‍സ് ബര്‍ഗ് കൗണ്ടിയിലെ സെന്‍ട്രല്‍ സ്റ്റേറ്റ് ബാങ്കിലാണ് കൊള്ളസംഘം കവര്‍ച്ച നടത്തിയത്. സെന്‍ട്രല്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം കടക്കാന്‍ ശ്രമിച്ച മോഷ്ടാക്കള്‍ കാറില്‍ തട്ടിക്കൊണ്ടുപോയാണു മാത്യുവിനെ കൊലപ്പെടുത്തിയത്.

സെന്റര്‍ സ്റ്റേറ്റ് ബാങ്കില്‍ ഇടപാടിനായി പ്രാദേശിക സമയം 10.30ന് ബാങ്കില്‍ എത്തിയതാണു മാത്യു. സ്വന്തം കാറോടിച്ച് ബാങ്കിന്റെ കവാടത്തിലേക്കു പ്രവേശിച്ചപ്പോള്‍, ബാങ്ക് കൊള്ളയടിച്ച മോഷണമുതലുമായി തോക്കുധാരികള്‍ ഓടിയെത്തി. മാത്യുവിനെ ഡ്രൈവിങ് സീറ്റില്‍ നിന്ന് അടുത്ത സീറ്റിലേക്കു തള്ളിമാറ്റി കാര്‍ ഓടിച്ചുപോയി.

പിന്‍സീറ്റില്‍ കയറിയ മറ്റൊരു മോഷ്ടാവ് മാത്യുവിനെ തോക്കുചൂണ്ടി ഇരുത്തി. കൊള്ളസംഘം തട്ടിയെടുത്ത കാര്‍ പൊലീസ് പിന്തുടരുമ്പോള്‍ നിയന്ത്രണംവിട്ടു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു മറിഞ്ഞു. പരുക്കേറ്റ ഒരു മോഷ്ടാവിനെ കാറില്‍ നിന്നും രണ്ടാമനെ സമീപത്തു നിന്നും പൊലീസ് പിടികൂടി. കാണാതായ മാത്യുവിനു വേണ്ടി മണിക്കൂറുകളോളം തിരച്ചില്‍ നടത്തി.

തുടര്‍ന്ന്, വാഷിങ്ടന്‍ റോഡില്‍ കവര്‍ച്ച നടന്ന ബാങ്കിനു സമീപം സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ കമ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്നു വൈകിട്ട് നാലിനു മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ: തെക്കനാട്ട് കുടുംബാംഗം ലില്ലിക്കുട്ടി. മക്കള്‍: മെല്‍വിന്‍, മെല്‍സണ്‍, മഞ്ജു.

നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ച് ഒരു മണിക്കൂറിനുള്ളിലാണ് മാത്യുവിനെ കൊള്ളക്കാര്‍ കൊലപ്പെടുത്തിയത്. കോട്ടയം പേരൂര്‍ കൊരട്ടിയില്‍ തറവാട്ടിലെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച ഒത്തുചേര്‍ന്നിരുന്നു. ഈ നേരത്താണു യുഎസില്‍ നിന്നു മാത്യു ബന്ധുക്കള്‍ക്കു വിഡിയോ കോള്‍ ചെയ്തത്.

രാത്രി 7.30നാണ് (യുഎസ് സമയം രാവിലെ 9.30 ) അദ്ദേഹം വിളിച്ചതെന്നു ബന്ധുക്കളായ കെ.സി.ജോണ്‍, കെ.സി.മാത്യു, ത്രേസ്യാമ്മ മാത്യു എന്നിവര്‍ പറഞ്ഞു. ഫ്ളോറിഡയില്‍ ഗ്യാസ് സ്റ്റേഷന്‍ നടത്തുന്ന കെ.എം.മാത്യു കുടുംബവുമൊത്തു 40 വര്‍ഷമായി യുഎസിലാണ്. വര്‍ഷത്തില്‍ 3 തവണയെങ്കിലും നാട്ടിലെത്താറുണ്ട്. ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നത്.

സഹോദരന്റെ മകന്റെ വിവാഹത്തിനായി അടുത്ത വര്‍ഷം ആദ്യം എത്തുമെന്നു മാത്യു ബന്ധുക്കളോടു പറഞ്ഞിരുന്നു. ബാങ്കിലേക്കു പോകുന്ന കാര്യം പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചതെന്നും ബന്ധുക്കള്‍ ഓര്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category