1 GBP = 102.00 INR                       

BREAKING NEWS

കാര്‍ഡിഫ് മെഡിക്കല്‍ ബോര്‍ഡിലെ ആദ്യ എസിപിയായി മലയാളി നഴ്‌സ്; കോട്ടയം സ്വദേശിനിയുടെ നേട്ടത്തില്‍ ആഹ്ലാദവുമായി കാര്‍ഡിഫ് മലയാളികള്‍; തൊട്ടതെല്ലാം പൊന്നാക്കുന്ന പൊന്നിയുടെ ആഘോഷം വെനീസില്‍; മലയാളി നഴ്സുമാര്‍ക്കിടയില്‍ മിനി ഡോക്ടര്‍ പദവിയുള്ള എസിപികളുടെ എണ്ണം ഉയരുന്നു

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അഞ്ചു വര്‍ഷം മുന്‍പ് അഡ്വാന്‍സ് നഴ്സ് പ്രാക്ടീഷണര്‍ ആയ ബെറ്റി വര്‍ഗീസിനെ വിശേഷിപ്പിക്കാന്‍ മിനി ഡോക്ടര്‍ എന്ന പദം ബ്രിട്ടീഷ് മലയാളി ഉപയോഗിച്ചതിന്റെ കോലാഹലം ഏറെ വലുതായിരുന്നു. നഴ്സ് എത്ര മൂത്താലും നഴ്സ് തന്നെയല്ലേ എന്നതാണ് വായനക്കാരുടെ കമന്റ് കോളത്തില്‍ നിറഞ്ഞ അഭിപ്രായങ്ങളില്‍ നിഴലിച്ചു നിന്നത്. എന്നാല്‍ ബാന്‍ഡ് അഞ്ചില്‍ തുടങ്ങുന്ന മിടുക്കരായ നഴ്‌സുമാര്‍ക്ക് ബാന്‍ഡ് എട്ട് എ പദവി എത്തുമ്പോഴേക്കും ഡോക്ടര്‍മാര്‍ ചെയ്യുന്നതിലും വലിയ കാര്യങ്ങള്‍ പോലും ചെയ്യാനാകും എന്നതാണ് വൈകിയാണെങ്കിലും യുകെയിലെ മലയാളി സമൂഹം തിരിച്ചറിഞ്ഞത്.

നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും ഒഴിവില്‍ കനത്ത പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും കൂടി അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണര്‍ ആകുവാന്‍ മികച്ച നഴ്‌സുമാര്‍ക്ക് അവസരം നല്‍കുകയായിരുന്നു. ജൂനിയര്‍ ഡോക്ടര്‍ ചെയ്യുന്ന സകല ജോലികളും ഇവര്‍ക്കും ചെയ്യാവുന്ന നിലയിലാണ് കോഴ്സ് രൂപപ്പെടുത്തിയത് തന്നെ. നഴ്‌സിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവര്‍ക്കാണ് അടിസ്ഥാനപരമായി എസിപി കോഴ്‌സിലേക്ക് ക്ഷണം ലഭിച്ചത്.

ഇപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലായി ഡസന്‍ കണക്കിന് എസിപികളാണ് എന്‍എച്ച്എസിനു വേണ്ടി സേവനം ചെയ്യുന്നത്. ഈ നിരയിലെ ഏറ്റവും നവാഗതയായ കാര്‍ഡിഫ് മലയാളി നഴ്സ് പൊന്നി ജയകുമാര്‍ ഇപ്പോള്‍ താരമാകുന്നത് മറ്റൊരു വിശേഷണത്തിന്റെ പേരിലാണ്. വെയില്‍സിലെ ഏഴു മെഡിക്കല്‍ ബോര്‍ഡുകളില്‍ കാര്‍ഡിഫ് മെഡിക്കല്‍ ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്ന പൊന്നി ഈ ബോര്‍ഡിലെ ആദ്യ എസിപിയാണെന്നതാണ് സവിശേഷത. ഇക്കാര്യം ബോര്‍ഡ് തന്നെ സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് കാര്‍ഡിഫിലെ മലയാളികളും വിവരം അറിയുന്നത്.

ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ കീഴില്‍ മലയാളി നഴ്സ് സ്വന്തമാക്കുന്ന അഭിമാന നേട്ടം കഴിഞ്ഞ ദിവസങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായി യുകെ മലയാളികള്‍ക്കടിയില്‍ പ്രചരിപ്പിക്കപ്പെട്ടുകയാണ്. പൊന്നിയുടെ നേട്ടം യുകെ മലയാളി സമൂഹം ഹൃദയത്തില്‍ സ്വീകരിച്ചു കഴിഞ്ഞു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നാട്ടുകാര്‍ സന്തോഷം പങ്കിടുമ്പോള്‍ പൊന്നി കുടുംബത്തോടൊപ്പം വെനീസില്‍ അവധിക്കാലം പങ്കിടുകയാണ്.

വെയില്‍സിലെ ഏറ്റവും വലിയ എമര്‍ജന്‍സി വിഭാഗം നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷണര്‍ എന്ന പദവിയും പൊന്നിയെ തേടി എത്തുന്നത്. റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിനില്‍ നിന്നുമാണ് പൊന്നി എസിപി യോഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാര്‍ഡിഫ് മലയാളികളുടെ പ്രിയ ചേച്ചി കൂടിയാണ് കോട്ടയം സ്വദേശിനിയായ പൊന്നി. ഭര്‍ത്താവ് ജയകുമാറും എ ലെവല്‍ വിദ്യാത്ഥിയായ മകനും അടങ്ങുന്നതാണ് പൊന്നിയുടെ കുടുംബം. വെയില്‍സില്‍ 2003 ല്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച പൊന്നി 2015 ലാണ് എസിപിയാകാനുള്ള യാത്ര തുടങ്ങുന്നത്. ഈ പ്രത്യേക കോഴ്‌സിനെ കുറിച്ച് 2014 ല്‍ മികച്ച നഴ്‌സിങ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്താന്‍ ഉള്ള അന്വേഷണ ഭാഗമായാണ് ബ്രിട്ടീഷ് മലയാളി വിശദമായ വാര്‍ത്തകള്‍ നല്‍കുന്നത്.

തുടര്‍ന്നുള്ള ഓരോ വര്‍ഷവും അഡ്വാന്‍സ് നഴ്‌സിങ് പ്രാക്ടീഷണര്‍ ആകാനുള്ള ത്വരയില്‍ അനേകം മലയാളി നഴ്‌സുമാരാണ് തങ്ങളുടെ സേവന മികവ് മെച്ചപ്പെടുത്തിയത്. ഇവരില്‍ നിരവധി പേര്‍ ഇതിനകം നേട്ടം സ്വന്തമാക്കിയെങ്കിലും ഒരു ബോര്‍ഡില്‍ ആദ്യമായി എസിപി ആകുന്ന മികവ് സ്വന്തമാക്കാന്‍ ആകുന്നത് പൊന്നിക്കു മാത്രമാണ് എന്ന് കാര്‍ഡിഫ് ആന്‍ഡ് വെയില്‍സ് മെഡിക്കല്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് കുറിപ്പ് സൂചന നല്‍കുന്നു. ഇതിനു മുന്‍പ് എസിപികള്‍ ആയ മലയാളികള്‍ക്ക് മുന്നെ അവര്‍ ജോലി ചെയ്ത മെഡിക്കല്‍ വിഭാഗങ്ങളില്‍ നിരവധി പേര്‍ എസിപികള്‍ ആയി ജോലി ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ നേട്ടം ഇപ്പോള്‍ പൊന്നിക്കു അവകാശപ്പെടാന്‍ കഴിയുന്നത്.

ഇന്ത്യയില്‍ 1992 ല്‍ തന്നെ നഴ്‌സിങ് ജീവിതം ആരംഭിച്ച പൊന്നി വെയില്‍സില്‍ ജോലി തുടങ്ങി അഞ്ചു വര്‍ഷത്തിനകം തന്നെ സിസ്റ്റര്‍ ആയി നഴ്‌സിങ് കരിയറില്‍ ഉയരങ്ങള്‍ താണ്ടി തുടങ്ങിയിരുന്നു. ഏകദേശം കാല്‍ നൂറ്റാണ്ട് കാലത്തേ നഴ്‌സിങ് പരിചയമാണ് പൊന്നിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇത്തരം നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന മലയാളി നഴ്‌സുമാര്‍ അപൂര്‍വമാണ് യുകെ മലയാളികള്‍ക്കിടയില്‍. പലര്‍ക്കും അവസരങ്ങള്‍ നിക്ഷേധിക്കപ്പെട്ടും കുടുംബ പ്രാരാബ്ധങ്ങള്‍ മൂലവും ഒരു പതിറ്റാണ്ടില്‍ ഏറെയായിട്ടും നഴ്‌സിംഗിന്റെ മാനേജ്‌മെന്റ് ലെവലിലേക്കു ഉയരാന്‍ കഴിയാതെ അടിസ്ഥാന ലെവലില്‍ തുടരുമ്പോഴാണ് പൊന്നിയെ പോലുള്ളവര്‍ കൈവശം എത്തുന്ന ഓരോ അവസരവും നേട്ടങ്ങളാക്കി മാറ്റി മറ്റുള്ളവര്‍ക്ക് മാതൃക ആയി മാറുന്നത്.

അഡ്വാന്‍സ് നഴ്‌സിംഗിന്റെ നാല് തൂണുകള്‍ എന്നറിയപ്പെടുന്ന ക്ലിനിക്കല്‍ പ്രാക്ടീസ്, ലീഡര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ്, എഡ്യൂക്കേഷന്‍ ആന്റ് ഡെവെലപ്മെന്റ്, റിസേര്‍ച്ച് ആന്റ് ഓഡിറ്റ് എന്നീ മേഖലകളില്‍ കൂടി തന്റെ നേതൃത്വ പാടവം തെളിയിക്കാന്‍ കഴിഞ്ഞതോടെയാണ് എസിപി പദവി തന്റെ നഴ്‌സിങ് ബാഡ്ജിനോപ്പം ചേര്‍ക്കാന്‍ പൊന്നിക്കായത്. കരിയറിലെ ഉന്നത ലെവല്‍ ആഘോഷിക്കുന്ന പൊന്നി സന്തോഷ വാര്‍ത്ത പുറത്തു വരുമ്പോള്‍ കുടുംബസമേതം വെനീസ് ട്രിപ്പ് ആസ്വദിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞു ഇവര്‍ മടങ്ങി എത്തുമ്പോള്‍ മധുരം പങ്കിടാന്‍ ഉള്ള ആവേശത്തിലാണ് സുഹൃത്തുക്കളും മറ്റുള്ളവരും.
ഇത്തരക്കാരോടൊപ്പം അവസരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി എത്തുന്നതും അപൂര്‍വമല്ല. ലണ്ടനില്‍ മേട്രണ്‍ പദവിയില്‍ ജോലി ചെയ്ത മിനിജ ജോസഫ്, മാഞ്ചസ്റ്ററില്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ആയിട്ടുള്ള ഡോ. മഞ്ജു ലക്സണ്‍, സ്‌പെഷ്യല്‍ നഴ്‌സിംഗിലൂടെ ഡോക്ടറേറ്റ് വരെ എത്തിയ കെന്റിലെ ഡോ. അജിമോള്‍ പ്രദീപ്, അടുത്തിടെ നഴ്‌സിങ് സേവന മികവിന് രാജ്ഞിയുടെ ഉന്നത പദവി തേടിയെത്തിയ കെന്റിലെ ഷിബു ചാക്കോ, ജെറിയാട്രിക് മെഡിസിനില്‍ പ്രവര്‍ത്തിക്കവെ അടുത്തിടെ ഡോക്ടറേറ്റ് നേടിയ മാഞ്ചസ്റ്ററിലെ ഡോ. സീമ സൈമണ്‍, ക്ലിനിക്കല്‍ പ്രാക്ടീഷണര്‍ ആയി വര്‍ഷങ്ങള്‍ക്കു മുന്‍പേ ജോലി തുടങ്ങിയ കാര്‍ഡിഫിലെ ബെറ്റി വര്‍ഗീസ് തുടങ്ങി അനവധി പേരാണ് ഇത്തരത്തില്‍ എന്‍എച്ച്എസില്‍ മലയാളി മുഖമായി മിന്നി തിളങ്ങിയിട്ടുള്ളത്.
ഇവരില്‍ മിക്കവരും തന്നെ ബ്രിട്ടീഷ് മലയാളിയുടെ മികച്ച നഴ്സ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധാര്‍ഹമാണ്. പലര്‍ക്കും ബ്രിട്ടീഷ് മലയാളിയുടെ പുരസ്‌കാരം കയ്യില്‍ എത്തിയ ശേഷമാണ് തങ്ങളുടെ കരിയറിലെ ഏറ്റവും ഉന്നത പദവിയില്‍ എത്താന്‍ ആയതെന്നതും പ്രത്യേകതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category