1 GBP = 87.20 INR                       

BREAKING NEWS

പര്‍ദ്ദ ധരിച്ച് അസ്ഡയില്‍ കയറി മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍; പരിശോധനാ സമയത്ത് പര്‍ദ മാറ്റി അടിവസ്ത്രം വരെ പ്രദര്‍ശിപ്പിച്ച് മദാമ്മമാര്‍; വെള്ളക്കാര്‍ക്ക് പര്‍ദ തട്ടിപ്പിന്റെ കൂടി ഉപകരണമാകുമ്പോള്‍

Britishmalayali
kz´wteJI³

കിഴക്കന്‍ ലണ്ടനിലെ ഡാഗന്‍ഹാമിലുള്ള അസ്ഡ സ്‌റ്റോറില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പര്‍ദ ധരിച്ച രണ്ട് സ്ത്രീകള്‍ കൈയോടെ പിടിയിലായി. ഇരുപതോളം വസ്തുക്കള്‍ വസ്ത്രത്തിനുള്ളില്‍ കടത്തി മോഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. കടയിലെ സുരക്ഷാ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയവരും നോക്കിനില്‍ക്കെ, ഇരുവരും വസ്ത്രത്തിനുള്ളില്‍ നിന്ന് ഓരോന്നായി പുറത്തെടുത്തു. ഒടുവിലൊരു സ്ത്രീ പര്‍ദപൊക്കി അടിവസ്ത്രം വരെ കാണിച്ച് തന്റെ പക്കല്‍ മറ്റൊന്നും ശേഷിക്കുന്നില്ലെന്നും ഉറപ്പുവരുത്തി.

സ്തീകളില്‍നിന്ന് സാധനങ്ങള്‍ പിടികൂടുന്നതിന്റെ ദൃശ്യം കടയിലുണ്ടായിരുന്ന ആരോ ഒരാള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. നിങ്ങള്‍ മുസ്ലീങ്ങളല്ലെന്നും എല്ലാം പുറത്തെടുക്കാനും കടയിലുണ്ടായിരുന്നവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീകള്‍ മുസ്ലീം വേഷത്തിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നും അവര്‍ മുസ്ലീങ്ങളല്ലെന്നും പലരും അഭിപ്രായപ്പെട്ടു.

സംഭവത്തെക്കുറിച്ച് അസ്ഡ തുടക്കത്തില്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വീഡിയോ വൈറലായതോടെ അവര്‍ പ്രശ്‌നം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുള്ള മോഷണം വെച്ചുപൊറിപ്പിക്കില്ലെന്നും തട്ടിപ്പുകാരെ കണ്ടെത്താനുള്ള പരിശോധന ഷോപ്പുകളില്‍ കര്‍ശനമാക്കുമെന്നും അസ്ഡ വക്താവ് അറിയിച്ചു. പോലീസുമായി ചേര്‍ന്ന് കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

മോഷണം കൈയോടെ പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്തീകളെ വളഞ്ഞുനിന്ന് സാധനങ്ങള്‍ പുറത്തെടുക്കാനാവശ്യപ്പെടുകയായിരുന്നു. കൂസലില്ലാതെ ഓരോന്നും പുറത്തൈടുത്തതു കണ്ട് ഷോപ്പിലുണ്ടായിരുന്നവര്‍ സ്ത്ബ്ധരായി. ഒടുവില്‍, പര്‍ദ പൊക്കി അടിവസ്ത്രം വരെ കാണിച്ച ഒരു സ്ത്രീ ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുനീങ്ങുകയും ചെയ്തു. സ്ത്രീ തുണിയുയര്‍ത്തുമ്പോള്‍ അസ്ഡ ജീവനക്കാര്‍ കണ്ണുപൊത്തുന്നതും ദൃശ്യങ്ങളില്‍ക്കാണാം.

മുസ്ലീം സ്ത്രീകളാണെങ്കില്‍ ഇത്തരത്തില്‍ പര്‍ദ ഉയര്‍ത്തിക്കാട്ടില്ലെന്ന് വീഡിയോ കണ്ട മെല്‍ ഹോണ്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ഥിരം മോഷ്ടാക്കളാണ് സ്ത്രീകളെന്നും അവര്‍ മോഷണത്തിന് മറയായിട്ടാണ് പര്‍ദ ഉപയോഗിച്ചതെന്നും മറ്റൊരാള്‍ പറഞ്ഞു. മുമ്പും പര്‍ദ ധരിച്ച് മോഷണം നടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് കുട്ടികളുടെ വിനോദ കേന്ദ്രത്തില്‍നിന്ന് പര്‍ദ ധരിച്ച യുവതി 17,000 പൗണ്ട് മോഷ്ടിച്ച സംഭവമുണ്ടായിരു്‌നു. ബര്‍മിങ്ങാമിലെ സ്റ്റാര്‍ സിറ്റിയിലുള്ള ഫണ്‍ സ്റ്റേഷനിലായിരുന്നു മോഷണം.

സംഭവതത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രിസ്റ്റര്‍ കെര്‍ എന്ന ജമൈക്കന്‍ യുവതിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയും ഇവരെ ഒരുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു. ജമൈക്കയിലേക്ക് അവധിയാഘോഷിക്കാന്‍ പോകുന്നതിനുവേണ്ടിയാണ് ഇവര്‍ മോഷണം നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category