1 GBP = 87.20 INR                       

BREAKING NEWS

14 കൊല്ലത്തെ പ്രണയം തകര്‍ന്നപ്പോള്‍ നിരാശയും മാനസിക സമ്മര്‍ദ്ദവും കൂടി; ഡേറ്റിങ് ആപ്പില്‍ വീണ്ടും ആശ്വാസമെത്തി; വീട്ടില്‍ പെണ്ണുകാണലിന് പോകാന്‍ നിര്‍ബന്ധം തുടങ്ങിയപ്പോള്‍ മനസ്സിലെ 'സ്വവര്‍ഗ്ഗാനുരാഗം' വെളിപ്പെടുത്തി; രണ്ട് കുടുംബങ്ങളുടേയും കാലില്‍ തൊട്ടു വന്ദിച്ച് ഗുരുവായൂരില്‍ മോതിരം മാറല്‍; ഇനി ലക്ഷ്യം നിയമപരമായ വിവാഹം; അതിന് ശേഷം കുഞ്ഞിനെ ദത്തെടുക്കലും; കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതിമാരുടെ ദാമ്പത്യം ആനിവേഴ്സറി പിന്നിട്ടു; നികേഷും സോനവും ജീവിതം പറയുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: 'പ്രണയിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പിന്നെ ഞങ്ങളുടെ പ്രണയം കാണുമ്പോള്‍ മാത്രം നിങ്ങള്‍ നെറ്റി ചുളിക്കുന്നത് എന്തിനാണ്?'- നികേഷും സോനുവും സമൂഹത്തോട് ചോദിക്കുന്നത് ഇതാണ്. നിയമപരമായി വിവാഹംചെയ്ത് കുഞ്ഞിനെ ദത്തെടുത്തു ജീവിക്കണം, അതിനുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇവരാണ് കേരളത്തിലെ ആദ്യ സ്വവര്‍ഗ പുരുഷ ദമ്പതിമാര്‍. പതിനാല് വര്‍ഷത്തോളം മറ്റൊരാളുമായി പ്രണയത്തിലായിരുന്നു നികേഷ്. ആ ബന്ധം തകര്‍ന്നതോടെ നിരാശയും മാനസിക സമ്മര്‍ദ്ദവുമേറി. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ക്കിടെയാണ് സോനു ജീവിതത്തിലേക്ക് വരുന്നത്. ഇത് പ്രണയമായി. പിന്നെ വിവാഹവും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇരുവരും വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു.

സുപ്രീംകോടതി ഇന്ത്യന്‍ ശിക്ഷാനിയമം 377 വകുപ്പ്, ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ഉഭയസമ്മതത്തോടെ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഇതാണ് നികേഷിനും സോനുവിനും തുണയായതും വിവാഹത്തിന് അവസരമൊരുങ്ങിയതും. ഏതായാലും അടിച്ചു പൊളിച്ച് ജീവിക്കുകയാണ് ഈ ജീവിത പങ്കാളികള്‍. ഇനി ദത്തെടുക്കുന്ന കുട്ടി കൂടിയെത്തിയാല്‍ എല്ലാം സന്തോഷപ്രദമാകും. വ്യക്തമായ പ്ലാനിങ്ങുമായാണ് ഇവരുടെ മുമ്പോട്ട് പോക്ക്. സന്തോഷം നഷ്ടപ്പെടുത്തുന്നതൊന്നും ഇവര്‍ ചെയ്യുന്നില്ല. എറണാകുളം കാക്കനാട് ആണ് ഇരുവരും താമസിക്കുന്നത്.

2018 ജൂലായിലാണ് ക്ഷേത്രത്തില്‍വെച്ച് മോതിരംമാറി വിവാഹിതരായത്. ഒരു സ്വകാര്യ ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും വിവാഹിതരാകാന്‍ തീരുമാനിച്ചതും. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹം. ഇന്‍ഫോപാര്‍ക്കിലാണ് എം.എസ്. സോനു ജോലി ചെയ്യുന്നത്. നികേഷിന് എറണാകുളത്ത് ബിസിനസും. 'സ്വവര്‍ഗാനുരാഗിയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് ആദ്യമത് മനസ്സിലായതുപോലുമില്ല. പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് സമയമെടുത്തു. 

പിന്നീട് മൂത്ത രണ്ടുസഹോദരിമാരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിച്ചതായും നികേഷ് പറഞ്ഞു. ആദ്യപ്രണയം തകര്‍ന്നപ്പോള്‍ ഞാനനുഭവിച്ച വേദന അമ്മ നേരില്‍ക്കണ്ടു. അധികം വൈകാതെ അമ്മക്ക് എന്നെയും എന്റെ സ്വത്വത്തെയും ഉള്‍ക്കൊള്ളാന്‍ സാധിച്ചു. സോനുവിനെ പരിചയപ്പെട്ട ശേഷം അമ്മയുടെ അടുത്തുകൊണ്ടുപോയി. വിവാഹത്തിന് സമ്മതമറിയിച്ചു-ഇങ്ങനെയാണ് കാര്യങ്ങളെ നികേഷ് വിശദീകരിക്കുന്നത്.

ജോലി കിട്ടിയശേഷം വീട്ടുകാര്‍ തനിക്ക് വിവാഹാലോചനകള്‍ തുടങ്ങിയ സമയത്താണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വീട്ടില്‍ കൂത്താട്ടുകുളം സ്വദേശിയായ സോനു പറഞ്ഞത്. വീട്ടില്‍ ചെറിയ പ്രശ്നങ്ങളുണ്ടായി. വീട്ടുകാര്‍ ഡോ. സി.ജെ. ജോണിന്റെ അടുത്തെത്തിച്ചു. ഇതോടെ എല്ലാം മാറിമറിഞ്ഞു. പിന്നീടു തന്റെ എല്ലാകാര്യത്തിലും വീട്ടുകാര്‍തന്നെ മുന്‍കൈയെടുത്തതായും സോനു പറയുന്നു.
തങ്ങളുടെ അവകാശങ്ങള്‍ തടയപ്പെട്ടിരിക്കുകയാണ്, അത് അനീതിയാണ്. സ്വവര്‍ഗവിവാഹവും കുട്ടിയെ ദത്തെടുക്കുന്നതും നിയമാനുസൃതമാകേണ്ടതാണെന്നു നികേഷ് പറയുന്നു. സ്വവര്‍ഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണത്. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളെയുള്ളൂ -ഇരുവരും പറയുന്നു.

സോനുവും കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച വ്യക്തിയാണ്. വീട്ടില്‍ വിവാഹാലോചനകള്‍ തുടങ്ങിയതോടെ പേടി ഇരട്ടിയായി. ആ സമയത്താണ് നികേഷിനെ പരിയപ്പെടുന്നത്. അങ്ങനെ വീട്ടില്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചു. രണ്ടാളും വീട്ടില്‍ പോയി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് വിവാഹിതരായത്. കൗമാരപ്രായത്തിലേ എന്റെ സ്വത്വം തിരിച്ചറിഞ്ഞയാളാണ് ഞാന്‍. പക്ഷേ വീട്ടിലോ സുഹൃത്തുക്കളോടോ പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. വായിച്ച കഥകളും പുസ്തകങ്ങളും എല്ലാം പറഞ്ഞത് ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മാത്രമാണ്. കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്-നികേഷ് പറയുന്നു.
ഇപ്പോഴും ഞങ്ങളെ അംഗീകരിക്കാന്‍ മടിയുള്ള ഒരുപാട് ആളുകളുണ്ട്. സ്വവര്‍ഗാനുരാഗം എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണത്. ആ തെറ്റിദ്ധാരണ മാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഞങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുള്ള ഇടമാണിത്. കുറ്റപ്പെടുത്തുന്നവരുടെ കുടുംബത്തിലും സ്വവര്‍ഗാനുരാഗികളായ കുട്ടികളുണ്ടാകാം. അതോര്‍മ്മ വേണം-നികേഷ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category