1 GBP = 87.20 INR                       

BREAKING NEWS

രാത്രി ശാന്തമായി ഒഴുകിയ ഭൂതത്താന്‍കെട്ടില്‍ ഇന്ന് രാവിലെ ജലനിരപ്പ് ഉയരുന്നത് നോക്കി നില്‍ക്കവെ; ഉരുള്‍പ്പൊട്ടലിനും മലവെള്ളത്തിനും പുറമെ ഡാമിലേക്ക് ഒഴുകിയെത്തുന്നത് വന്‍ മരങ്ങള്‍ വരെ; വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും മലയോര മേഖലകളില്‍ വന്‍ നാശനഷ്ടം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച് പിണറായി; ദുരന്ത നിവാരണ സേനയുടെ സഹായം തേടാനും തീരുമാനം; കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികം വരുന്ന ഓഗസ്റ്റില്‍ മലയാളികള്‍ക്ക് ഒട്ടും ശുഭമല്ല കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ജനജീവിതം താറുമാറായ അവസ്ഥയിലാണ്. സൂചന മറ്റൊരു പ്രളയത്തിന്റേത് തന്നെയാണ്. ഇന്ന് രാവിലത്തെ എറണാകുളം ഭൂതത്താന്‍ കെട്ടിലെ ജലനിരപ്പ് മാത്രം പരിശോധിച്ചാല്‍ മതി ഇതിന്റെ സൂചന വ്യക്തമാകാന്‍. ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ അതിവേഗമാണ് ജലനിരപ്പ് ഉയരുന്നത്.

ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് ഒരു മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെള്ളത്തിനൊപ്പം വന്മരങ്ങള്‍ വരെ മലവെള്ളത്തിനൊപ്പം ഡാമിലേയ്ക്ക് എത്തുന്നുണ്ട്. ഇന്നലെ വൈകിട്ടു വരെ ജലപ്രവാഹം സാധാരണ നിലയിലായിരുന്നെങ്കിലും രാത്രി വൈകിയതോടെ ജല നിരപ്പ് അതിവേഗം ഉയരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ജല നിരപ്പ് നോക്കി നില്‍ക്കുബോള്‍ ഉയരുന്ന സ്ഥിതിയാണ്.

ഇപ്പോള്‍ ജലനിരപ്പ് 31.50 മീറ്റര്‍ പിന്നിട്ടു. ഡാമിന്റെ 15 ഷട്ടറുകളും മുഴുവനായും ഉയര്‍ത്തി. 35 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഇവിടെ നിന്നും തുറന്നു വിടുന്ന വെള്ളം ഒഴുകിയെത്തുന്നത് മലയാറ്റൂര്‍ കാലടി മേഖലകളിലേയ്ക്കാണ്. നീരൊഴുക്ക് ശക്തമായതിനാല്‍ ഇല നിരപ്പ് അനുനിമിഷം വര്‍ദ്ധിക്കുകയും താഴ്ഭാഗത്തേയ്ക്കുള്ള നീരൊഴുക്ക് ശക്തമാവുകയും ചെയ്യും.

സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. വടക്കന്‍ ജില്ലകളിലും ഇടുക്കി ജില്ലയടക്കം മലയോര മേഖലയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ജനജീവിതം തന്നെ ദുസ്സഹമാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്.

കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എന്‍ഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

എന്നാല്‍ നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ പ്രധാന അഞ്ച് അണക്കെട്ടിലും സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമെ വെള്ളമുള്ളു. അതുകൊണ്ട് തന്നെ ഈ മഴക്കൊന്നും അണക്കെട്ട് നിറഞ്ഞ് കവിയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് കെഎസ്ഇബി പറയുന്നത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category