1 GBP = 102.80 INR                       

BREAKING NEWS

ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത് രക്തപരിശോധനയ്ക്ക്; സാമ്പിള്‍ എടുക്കാനുള്ള ഡോക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ നീക്കം എതിര്‍ത്തത് ശ്രീറാം; മദ്യത്തിന്റെ ഗന്ധമുണ്ടെന്നും രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്നും ഡോക്ടര്‍ കുറിച്ചത് ഐഎഎസുകാരന്റെ എതിര്‍പ്പു കാരണം; ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് കേസ് ഡയറിയില്‍ നിന്നൊഴിവാക്കിയത് ദുരൂഹം; സര്‍വ്വേ ഡയറക്ടര്‍ക്ക് ജാമ്യം ഉറപ്പിക്കാന്‍ കളിച്ചത് വമ്പന്മാര്‍ തന്നെ; മ്യൂസിയം എസ് ഐയെ ബലിയാടാക്കിയതില്‍ പൊലീസില്‍ അമര്‍ഷം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: അപകടത്തെ തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ജനറല്‍ ആശുപത്രിയില്‍ മെഡിക്കലിന് വിധേയനാക്കിയ റിപ്പോര്‍ട്ട് പൂഴ്തിയതിന് പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയെന്ന് സൂചന. രൂക്ഷമായ മദ്യഗന്ധം അനുഭവപ്പെട്ടെന്നും രക്തപരിശോധനയ്ക്ക് ഇയാള്‍ വിസമ്മതിച്ചതായും കാണിച്ച് ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ മ്യൂസിയം പൊലീസിന് കൈമാറിയ റിപ്പോര്‍ട്ടാണ് വെളിച്ചം കാണാതെ ചവറ്റുകൊട്ടയിലായത്.

അപകടമുണ്ടായി ഏതാണ്ട് ഒരുമണിക്കൂറിനുള്ളില്‍ ലഭിച്ച റിപ്പോര്‍ട്ട് അപ്രധാനമെന്ന ഗണത്തില്‍പ്പെടുത്തി ഉന്നതര്‍ അവഗണിക്കുകയായിരുന്നെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ സസ്‌പെന്‍ഷനിലായ എസ് ഐ ജയപ്രകാശ് ഉന്നതാധികൃതരെ യഥാസമയം അറിയിച്ചിരുന്നെന്നും തുടര്‍ നടപടികളിലുണ്ടായ വീഴ്ചയാണ് കേസ്സ് കോടതിയിലെത്തിയപ്പോള്‍ പൊലീസ് പഴികേള്‍ക്കേണ്ടി സാഹചര്യം സൃഷ്ടിച്ചതെന്നുമാണ് സേനയ്ക്കുള്ളിലെ അടക്കം പറച്ചില്‍. അപകടത്തെത്തുടര്‍ന്നുള്ള നടപടികളില്‍ കൃത്യവിലോപം നടത്തിയെന്നാരോപിച്ച് മ്യൂസിയം എസ് ഐ ജയപ്രകാശിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് അപകടം നടന്ന രാത്രിയില്‍ സംഭവിച്ച യഥാര്‍ത്ഥ വസ്തുകളെക്കുറിച്ച് പൊലീസില്‍ നിന്നുതന്നെ വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളത്.

അപകടസ്ഥലത്ത് പൊലീസ് ശ്രീറാമിനെയും വഫയെയും കണ്ടപ്പോള്‍ താനാണ് വാഹനം ഓടിച്ചതെന്ന് വഫ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എനിക്ക് ചികത്സയാണ് വേണ്ടതെന്നും ഇവിടെ വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ സമാധാനം പറയേണ്ടിവരും എന്നൊക്കെയായിരുന്നു ശ്രീറാമിന്റെ പൊലീസിന് നേരെയുള്ള ഭീഷിണി. തുടര്‍ന്നാണ് ശ്രീറാമിനെ രാത്രി തന്നെ മെഡിക്കല്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇതുപ്രകാരം രാത്രി തന്നെ പൊലീസ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. രക്തപരിശോധന നടത്തുന്നതിനുള്ള ഡോക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ നീക്കത്തെ ശ്രീറാം ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചതായും സൂചിപ്പിച്ച് ഡ്യൂട്ടി ഡോക്ടര്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയത്.

ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് പരിക്കിന് ചികത്സ ആവശ്യമാണെന്നുള്ള ശ്രീറാമിന്റെ ആവശ്യം കണക്കിലെടുത്ത് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാന്‍ എസ് ഐ നിര്‍ദ്ദേശിച്ചത്. മെഡിക്കല്‍ കോളേജിലേയ്ക്ക് പുറപ്പെട്ട പൊലീസ് വാഹം കിംസ് ആശുപത്രിയിലേയ്ക്ക് തിരിച്ചുവിട്ടത് ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കോടതിയിലെത്തിയാല്‍ എസ് ഐ യുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ ശരിയായിരുന്നെന്ന് വ്യക്തമാവുകയും ഉന്നതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ മറനീക്കി പുറത്തുവരുമായിരുന്നു എന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അറിവ് ലഭിച്ച ഉന്നത അധികൃതര്‍ സമയോജിതമായ ഇടപെടുകയും അടയന്തിര രക്തപരിശോധന സാധ്യമാക്കുകയും ചെയ്തിരുന്നെങ്കില്‍ കേസ്സിന്റെ ഗതി തന്നെ മാറിമറിയുമായിരുന്നെന്നുമാണ് നിയമം വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശ്രറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിന് എതിരെ പരാതിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിക്കഴിഞ്ഞു. ശ്രീറാം മദ്യപിച്ചിരുന്നെന്ന സാക്ഷിമൊഴികള്‍ മജിസ്ട്രേട് കണക്കിലെടുത്തില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ഇരിക്കവെ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചെന്നും പരാതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേസില്‍ പൊലീസിനെ വിമര്‍ശിക്കുകയാണ് കോടതി ചെയ്തത്.

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ശ്രീറാം ശ്രമിച്ചെന്നും പറയുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു രക്ഷപെടാന്‍ ശ്രീറാം ശ്രമിച്ചെന്നും സര്‍ക്കാര്‍ പറയുന്നു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രീറാമിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന സാക്ഷിമൊഴികള്‍ മജിസ്‌ട്രേറ്റ് കണക്കിലെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. ശ്രീറാമിന് ജാമ്യം ലഭിച്ചതോടെ സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായിരുന്നു. അതേസമയം, ശ്രീറാം വെങ്കിട്ടരാമന്‍ മെഡിക്കല്‍ കോളേജിലെ ട്രോമ ഐസിയുവില്‍ തന്നെ തുടരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category