1 GBP = 94.20 INR                       

BREAKING NEWS

ഇന്നലെ വരെ മാറിപ്പോയ മഴയെ ഓര്‍ത്ത് വിലപിച്ച്‌കൊണ്ടിരുന്ന നമ്മള്‍ ഇന്ന് തിമിര്‍ത്ത് പെയ്യുന്ന മഴയെ ഓര്‍ത്ത് സങ്കടപ്പെടുന്നു രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്‍ എങ്ങനെയാണ് കേരളം ഇങ്ങനെ മുങ്ങി താഴുന്നത്? പാവങ്ങളുടെ ജീവന്‍ എടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെ കയ്യുംകെട്ടിയിരിക്കുന്നത്? ഇന്‍സ്റ്റന്റ് റെസ്പോണ്‍സ്

Britishmalayali
kz´wteJI³

ന്നലെ വരെ ഇടവപ്പാതി എവിടെപ്പോയി കര്‍ക്കിടക മഴ എവിടെ എന്നൊക്കെ ചോദിച്ച് കവിത എഴുതിയിരുന്ന മലയാളികള്‍ ഇന്നിപ്പോള്‍ ദൈവമേ ഈ മഴ എവിടെ ചെന്ന് നില്‍ക്കും എന്ന് ചോദിച്ച് ആശങ്കപ്പെടുന്നു.അതായത് ഇടവപ്പാതിക്ക് പോലും കേരളത്തെ വേണ്ട എന്ന് വിലപിച്ചിരുന്നവര്‍ ഇപ്പോള്‍ കര്‍ക്കിടകത്തിലെ പെരുമഴ മലയാളികളുടെ ഉറക്കം കെടുത്തുന്നുവെന്ന് അര്‍ത്ഥം. രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ പെയ്തൊഴിഞ്ഞ രൂക്ഷമായ മഴ എല്ലാവരേയും ആശങ്കപ്പെടുത്തുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുമ്പോള്‍ അനേകം റോഡുകള്‍ വെള്ളത്തിനടിയിലായി. അനേകം വീടുകള്‍ ഒഴുകിപ്പോയി അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഒരു കുട്ടിയടക്കം നാല് പേര്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. അനേകം സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നു അനേകം സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പോലു കുടുങ്ങി കിടക്കുന്നു. അതായത് കോരളം കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ആശങ്കയിലേക്ക് വഴുതി മാറിയത് ഞൊടിയിടയിലാണ് എന്ന് അര്‍ത്ഥം.രണ്ട് ദിവസം മുന്‍പ് വരെ വരള്‍ച്ചയുടേയും ജലലഭ്യത കുറവിനേയും ഡാമുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളം ഇല്ലാത്തതിന്റേയും ഒക്കെ ചര്‍ച്ചയായിരുന്നു. ഇതൊക്കെ പറഞ്ഞിരുന്ന മലയാളികള്‍ ഇപ്പോള്‍ ഈ മഴ എവിടെ ചെന്ന് നില്‍ക്കും എന്ന് ആശങ്കപ്പെടുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഓട്ടയുള്ള ഒരു ബക്കറ്റായി നമ്മുടെ നാട് മാറുന്നുണ്ടോ.

അതാത് വെള്ളമില്ലാത്തപ്പോള്‍ ഒട്ടും വെള്ളമില്ല. കൃഷി നശിച്ച് തുടങ്ങുന്നു പുഴകള്‍ വറ്റി പോകുന്നു കിണറുകളില്‍ പോലും വെള്ളമില്ല. പലരും പാതാളക്കിണര്‍ ചുരണ്ടി നോക്കിയിട്ടും വെള്ളം തൊട്ട് നോക്കാന്‍ കഴിയുന്നില്ല. അങ്ങനെ ഉണങ്ങി വരളുന്ന കേരളത്തെ കുറിച്ച് വിലാപകാവ്യം എഴുതികൊണ്ടിരിക്കുമ്പോള്‍ ദാ പൊടുന്നനെ പെരുമഴ പെയ്യുന്നു. പക്ഷേ ആ മഴവെള്ളമൊന്നും സംഭരിച്ച് വെക്കാന്‍ കകഴിയാത്തവിധം നമ്മുടെ തോടുകളിലൂടെയും ആറുകളിലൂടെയും ഒഴുകി പോകുന്നു. പണ്ടൊക്കെ ഒരു മഴ പെയ്താല്‍ നമ്മുടെ നാട്ടിലെ പുഴകളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുമായിരുന്നു. നമ്മുടെ ഭൂമിയില്‍ ആഴ്ചകളോളം വെള്ളത്തിന്റെ നനവ് ഉണ്ടായിരുന്നു.


എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഒരു മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്കം വരികയും തൊട്ടടുത്ത ദിവസം ഒരു വെയില്‍ വരുമ്പോള്‍ ഉണങ്ങി വരളുകയും ചെയ്യുന്ന സ്ഥിതിയാണ്. കഴിഞ്ഞ പ്രളയത്തില്‍ നമ്മുടെ പുഴകളുടെ തീരത്തേക്ക് ഒഴുകിയെത്തിയ ചെളിയും ആവശ്യമില്ലാത്ത മണലും കൂടി ചേരുമ്പോള്‍ നമ്മുടെ പുഴകള്‍ക്ക് ആവശ്യത്തിന് ജലം സംഭരിക്കുന്നതിനോ ശേഖരിക്കുന്നതിനോ കഴിയുന്നില്ല. പലപ്പോഴും നമ്മുടെ നാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായി ഒരാഴ്ചയൊക്കെ കഴിയുമ്പോഴാണ് നമ്മുടെ നാട്ടിലെ സര്‍ക്കാരുകള്‍ രംഗത്തിറങ്ങുന്നത്. പണ്ട് അത് മതിയായിരുന്നു. എന്നാല്‍ ഇന്ന് അത് പോര.

ഡാമുകള്‍ നിറയുന്നതിന് വേണ്ടി കാത്തിരിക്കുന്നവര്‍ ഒരു മഴ പെയ്യുമ്പോള്‍ തന്നെ വെള്ളപ്പൊക്കം ഉണ്ടാകുന്നത് കാണണം. സര്‍ക്കാരുകള്‍ നേരത്തെ തന്നെ ണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ന് രാവിലെ മുതല്‍ പമ്പയിലെ ജലനിരപ്പ് ഉയര്‍ന്നത് മാത്രം എടുത്ത് പരിശോധിക്കുക. ചരിത്രത്തില്‍ ഇങ്ങനെ വളരെ അപൂര്‍വ്വമായി മാത്രമെ നിറഞ്ഞ് കവിഞ്ഞിട്ടുള്ളു. കഴിഞ്ഞ പ്രളയമായിരുന്നു ജീവിച്ചിരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ജലപ്രവാഹം. അതിന് സമാനമല്ലെങ്കിലും ഏകദേശം അതേ രീതിയിലാണ് പമ്പയില്‍ ഇന്ന് വെള്ളം ഉയര്‍ന്ന് പൊങ്ങിയത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category