1 GBP = 93.35 INR                       

BREAKING NEWS

നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ; ഫാ. സോജി ഓലിക്കലിനൊപ്പം ഫാ.ജോസ് അഞ്ചാനിക്കലും ഫാ. ടെറിന്‍ മുല്ലക്കരയും പങ്കെടുക്കും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന, കണ്‍വെന്‍ഷനില്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍മാരും വചന പ്രഘോഷകരുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ടെറിന്‍ മുല്ലക്കര അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയിലെ പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജാക്സണ്‍ ജോസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

ഏറെ പുതുമകളോടെ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്‍വെന്‍ഷന്‍ നടക്കും. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.

കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും നാളെ  രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, ( Near J1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ 07506 810177, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ബിജു എബ്രഹാം 07859 890267, ജോബി ഫ്രാന്‍സിസ് 07588 809478 എന്നിവരെ ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category