1 GBP = 94.40 INR                       

BREAKING NEWS

ടയര്‍ 1 സ്‌കീം വിസയുടെ കാപ് എടുത്ത് കളഞ്ഞു; യൂണിവേഴ്സിറ്റികളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാം; ജോബ് ഓഫറില്ലാതെ വിസയും അഞ്ചു കൊല്ലം കാത്തുനില്‍ക്കാതെ പിആറും ലഭിക്കും; ഡിപ്പെന്റന്റുമാര്‍ക്കും ജോലി ചെയ്യാം; റദ്ദാക്കിയ എച്ച്എസ്എം പി വിസ പരിഷ്‌കരിച്ച് തിരിച്ച് കൊണ്ടു വന്ന് ബോറിസ്

Britishmalayali
kz´wteJI³

മുമ്പ് അനേകം മലയാളികളെ യുകെയില്‍ എത്തിച്ച എച്ച്എസ്എംപി വിസ പുതിയ രൂപത്തില്‍ വീണ്ടും യുകെയിലെത്തുന്നു. ടയര്‍ 1 എന്ന് അതിന് പേര് മാറ്റിയ ആദ്യ സമയങ്ങളിലും അനേകര്‍ക്ക് ഈ സ്‌കീം വഴി വിസ ലഭിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും വര്‍ഷത്തില്‍ 2000 എന്ന ക്യാപ് കൊണ്ട് വരികയും ജോബ് ഓഫര്‍ നിര്‍ബന്ധമാക്കുകയും ചെയ്തതോടെ ഏതാനും വര്‍ഷങ്ങളായി ആര്‍ക്കും വിസ കിട്ടാത്ത സാഹചര്യം ആയിരുന്നു. അതില്‍ മാറ്റം വരുത്തുന്നത അതിനിര്‍ണായകമായ പ്രഖ്യാപനമാണ് ബോറിസ് ജോണ്‍സന് കഴിഞ്ഞ ദിവസം നടത്തിയത്. ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ സാന്നിധ്യത്തില്‍ ടയര്‍ 1 വിസയിലെ മിക്ക നിയമങ്ങളും എടുത്ത് കളഞ്ഞ് കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി.

ബ്രിട്ടനെ ലോകത്തിലെ സയന്‍സ് സൂപ്പര്‍ പവര്‍ ആക്കുകയെന്ന ലക്ഷ്യമിട്ട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള അതിബുദ്ധിമാന്മാരെ ബ്രിട്ടനില്‍ എത്തിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ വിസ നിയമങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്നാണ് ബോറിസ് വിശദീകരിച്ചിരിക്കുന്നത്. സയന്‍സ്, എന്‍ജിനീയറിംഗ്, ആര്‍ട്സ് എന്നീ വിഷയങ്ങളില്‍ പ്രാഗത്ഭ്യം കാണിക്കുന്നവര്‍ക്ക പുതിയ നയം അനുസരിച്ച് ബ്രിട്ടനിലേക്ക് എളുപ്പത്തില്‍ വിസ അനുവദിക്കുന്നതായിരിക്കും. വിദേശങ്ങളില്‍ നിന്നും ഈ മേഖലകളില്‍ മിടുക്ക് തെളിയിച്ചവരെ യുകെയിലെത്തിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് റൂട്ട് സജ്ജമാക്കുന്നതിനാണ് ബോറിസ് ഒഫീഷ്യലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹോം ഓഫീസ്, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ്, എന്‍ജി ആന്‍ഡ് ഇന്റസ്ട്രിയല്‍ സ്ട്രാറ്റജി എന്നിവയോടാണ് ബോറിസ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. അസാമാന്യ പ്രതിഭയുള്ള ഗവേഷകര്‍, ശാസ്ത്രം, എന്‍ജിനീയറിംഗ്, ടെക്നോളജി എന്നീ മേഖലകളില്‍ നിന്നുള്ള സ്പെഷ്യലിസ്റ്റുകള്‍, അന്താരാഷ്ട്ര അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ച് തങ്ങളുടെ കരിയര്‍ ആരംഭിക്കുന്ന ഈ മേഖലയിലെ പ്രതിഭകള്‍ തുടങ്ങിയവരെ വിദേശത്ത് നിന്നും ആകര്‍ഷിച്ച് യുകെയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിനാണ് ഈ വര്‍ഷം ലോഞ്ച് ചെയ്യുന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ബോറിസ് വിശദീകരിക്കുന്നു.

പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും ജീവിക്കുന്നതിനും ഏറ്റവും അനുയോജ്യമായ ഇടം യുകെയാണെന്ന് ഇത്തരം പ്രതിഭകള്‍ക്ക് ഉറപ്പേകുന്ന വിധത്തിലായിരിക്കും പുതിയ വിസ സംവിധാനം നടപ്പിലാക്കുന്നത്. ഇത്തരം ആശയങ്ങള്‍ക്ക് അവര്‍ക്ക് രാജ്യത്തെ മുന്‍നിര യൂണിവേഴ്സിറ്റികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവുമായി ചര്‍ച്ച ചെയ്യുന്നതിനും വഴിയൊരുക്കുന്നതായിരിക്കും. 

പുതിയ നയമനുസരിച്ച് നടപ്പിലാക്കുന്ന പ്രധാന മാറ്റങ്ങള്‍ താഴെപ്പറയുന്നവയാണ്.
1- ടയര്‍ 1 എക്സ്പെഷണല്‍ ടാലന്റ് വിസകള്‍ക്ക് കീഴിലുണ്ടായിരന്നുന്ന ക്യാപ് എടുത്ത് മാറ്റും.
2- വിദേശത്ത് നിന്നുള്ള ടാലന്റുകളെ അംഗീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും യുകെയിലെ യൂണിവേഴ്സിറ്റികള്‍ക്കും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കുമുള്ള പൂള്‍ വികസിപ്പിക്കും.
3-ഓട്ടോമാറ്റിക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഒരു ക്രൈറ്റീരിയ സൃഷ്ടിക്കും. ഇത് ഇമിഗ്രേഷന്‍ പരിശോധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും നല്‍കുന്നത്.
4- ഡിപ്പെന്റന്റുമാര്‍ക്ക് ലേബര്‍ മാര്‍ക്കറ്റില്‍ പൂര്‍ണമായ തോതില്‍ ആക്സസിംഗ് സൗകര്യം ഉറപ്പാക്കും.
5-യുകെയിലെത്തുന്നതിന് മുമ്പ് ഒരു എംപ്ലോയ്മെന്റ് ഓഫര്‍ വേണമെന്ന നിബന്ധന എടുത്ത് മാറ്റും.
6- യുകെയില്‍ സെറ്റില്‍ ചെയ്യുന്നതിനുള്ള പാത്ത് ത്വരിതപ്പെടുത്തും.

ബ്രിട്ടനെ ശാസ്ത്രലോകത്തെ സൂപ്പര്‍പവറാക്കാനുള്ള പരിഷ്‌കാരമെന്ന് പ്രധാനമന്ത്രി
കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ബ്രിട്ടന് പ്രൗഢമായ ചരിത്രമുണ്ടെന്നും ബൈസിക്കിള്‍ മുതല്‍ ലൈറ്റ് ബള്‍ബ് വരെ ഇവിടെയാണ് കണ്ടുപിടിച്ചതെന്നും അതിനാല്‍ സയന്‍സ്, എന്‍ജിനീയറിംഗ്, ആര്‍ട്സ് തുടങ്ങിയ മേഖലകളിലെ മിടുമിടുക്കന്‍മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് എളുപ്പത്തില്‍ എത്തിക്കാനും അതിലൂടെ ബ്രിട്ടനെ ശാസ്ത്രലോകത്തെ സൂപ്പര്‍പവറാക്കുന്നതിനുമാണ് പുതിയ വിസ റൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്നും ബോറിസ് പ്രഖ്യാപിച്ചു. ഓക്സ്ഫോര്‍ഡ്ഷെയറിലെ കുല്‍ഹാം സയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച ശേഷമാണ് ഫേസ്ബുക്ക് ലൈവിലൂടെ ബോറിസ്പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും അഭിവൃദ്ധിയുള്ള സമ്പദ് വ്യവസ്ഥയാക്കി ബ്രിട്ടനെ മാറ്റുന്നതിനായി ഇവിടുത്തെ കുടിയേറ്റ സംവിധാനം ലോകത്തിലെ ഏറ്റവും കഴിവുള്ളവരെ ആകര്‍ഷി്ക്കുന്ന വിധത്തില്‍ മാറ്റേണ്ടിയിരിക്കുന്നുവെന്നാണ് പുതിയ നയം വിശദീകരിച്ച് ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വിശദീകരിക്കുന്നത്. പുതിയ ഫാസ്റ്റ് ട്രാക്ക് വിസ റൂട്ടി ഈ നയത്തിന്റെ നിര്‍ണായക ഭാഗമാണെന്നും പ്രീതി പറയുന്നു. ഇതിലൂടെ ലോകത്തിലെ മുന്‍നിര സയന്റിസ്റ്റുമാര്‍, ഗവേഷകര്‍, തുടങ്ങിയവര്‍ക്ക് എളുപ്പത്തില്‍ ബ്രിട്ടനിലെത്താനും ഇവിടെ മഹത്തായ സംഭാവനയേകാനും സാധിക്കുമെന്നും പ്രീതി പറയുന്നു.

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്‍ നേരിടുന്നപുതിയ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ വിധത്തിലായിരിക്കും പുതിയ വിസ റൂട്ട് നടപ്പിലാക്കുന്നത്.ഇതിലൂടെ റിസര്‍ച്ച് എക്കണോമിയെ പിന്തുണക്കുന്നതായിരിക്കും. ഇതിനായി നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിനെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന സയന്റിസ്റ്റുമാര്‍ക്കും ഗവേഷകര്‍ക്കും സര്‍ക്കാര്‍ അധികമായി ഫണ്ടേകും.യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സിലിന് കീഴില്‍ ഫണ്ട് ലഭിച്ചിരുന്ന സ്‌കീമുകളെ പുതിയ നയത്തിലൂടെ യുകെ സംരക്ഷിക്കുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category