1 GBP = 97.60 INR                       

BREAKING NEWS

ഹീറ്റര്‍ ഓണ്‍ ചെയ്ത് ഉറങ്ങുമ്പോള്‍ പൊട്ടിത്തെറിച്ചു മരിച്ചെന്നു സംശയം; മരണം വിളിച്ചത് തീര്‍ത്ഥാടന യാത്രക്കിടെ; അകാലത്തില്‍ വിട പറഞ്ഞ കുളത്തൂപ്പുഴക്കാരന്‍ ഡോക്ടര്‍ ഷംനാദ് ബഷീര്‍ ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയില്‍ അതിപ്രശസ്തന്‍; ഒക്സ്ഫോഡില്‍ പഠിച്ചു വാഷിങ്ടണില്‍ ജോലി ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങിയ, കാന്‍സര്‍ മരുന്നിന് വില കുറച്ച പ്രതിഭയുടെ മരണം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ബെംഗളൂരു: പ്രശസ്ത നിയമഞ്ജനും അഭിഭാഷകനുമായ ഡോ. ഷംനാദ് ബഷീര്‍ അന്തരിച്ചു. ലോകത്തിലെ തന്നെ ബൗദ്ധിക സ്വത്തവകാശ നിയമമേഖലയില്‍ അറിയപ്പെടുന്ന അഭിഭാഷകരിലൊരാളായ ഷംനാദിനെ കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ ഹീറ്റര്‍ ഓണ്‍ ചെയ്ത് ഉറങ്ങുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയും അപ്പോഴുണ്ടായ പുക ശ്വസിച്ച് മരണം സംഭവിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചിക്കമംഗളൂരുവിലെ തീര്‍ത്ഥാടന കേന്ദ്രമായ ബാബാ ബുധാന്‍ ഗിരിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ഷംനാദ്. പതിവ് പോലെ അവിടേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്താത്തതിനെ തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ എം.എ.ബഷീറിന്റെയും പരേതയായ സീനത്ത് ബീവിയുടെയും മകനാണ് ഡോ. ഷംനാദ് ബഷീര്‍. അഭിഭാഷകനായ പിതാവ് ബഷീര്‍ ഇത്തരമൊരു മേഖലയില്‍ തന്നെ ജീവിക്കാനും പോരാടാനും ഷംനാദിനു പ്രചോദനമായി. നന്നെ ചെറുപ്പം മുതല്‍ അഭിഭാഷകനാകുവാന്‍ സ്വപ്നം കണ്ട ഷംനാദ് മാതൃകയാക്കിയത് രാജ്യത്തെ പടുത്തുയര്‍ത്തിയ പ്രഗത്ഭരായ രണ്ട് അഭിഭാഷകരെ തന്നെ, ഗാന്ധിജിയും അംബേദ്കറും. അവരുടെ വഴിയെ തന്റെ അറിവിനെ ആയുധമാക്കാനും അത് സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി ഉയര്‍ത്തിപ്പിടിക്കാനും അതീവ ശ്രദ്ധ ചെലുത്തി ഷംനാദ്.

ഓക്സഫഡിലെ വിദ്യാഭാസത്തിനു ശേഷം ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രഫസറായി ചുമതലയേറ്റ ഷംനാദിനെ കാത്തിരുന്നത് നേട്ടങ്ങള്‍ മാത്രം നിറഞ്ഞ ഒരു അക്കാദമിക ജീവിതമാണ്. മാനവിക മേഖലയിലെ ഗവേഷണത്തിന് 2014ലെ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. പക്ഷേ അക്കാദമിക മേഖലയില്‍ മാത്രം ഒതുങ്ങാനായിരുന്നില്ല അദ്ദേഹം ഒരിക്കലും താത്പര്യപ്പെട്ടത്. സമൂഹത്തില്‍ അര്‍ഥപൂര്‍ണമായ ഇടപെടലുകള്‍ നടത്താനും തന്റെ സഹജീവികളെ കഴിവിനു പരമാവധി സഹായിക്കാനും അദ്ദേഹം ശ്രമിച്ചു. സ്വിസ് ഔഷധക്കമ്പനിയായ നൊവാര്‍ട്ടിസിനെതിരെ ഷംനാദ് നയിച്ച് നിയമയുദ്ധം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം.

രക്താര്‍ബുദത്തിനുള്ള മരുന്നിന് ഇന്ത്യയില്‍ പേറ്റന്റ് നേടാനുള്ള നൊവാര്‍ട്ടിസിന്റെ ശ്രമങ്ങളെ സുപ്രീം കോടതിയില്‍ ചെറുത്തു തോല്‍പ്പിച്ചത് ഷംനാദായിരുന്നു. പൊതുജനാരോഗ്യം രാജ്യാന്തര ഔഷധക്കുത്തകകളുടെ കച്ചവട താല്‍പര്യത്തിന് തീറെഴുതാന്‍ പാടില്ലെന്നതിന് ഷംനാദ് ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചപ്പോള്‍ വിജയിച്ചത് ഈ മഹാരാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാര്‍ കൂടെയാണ്. നൊവാര്‍ട്ടിസിന്റെ മരുന്നായ ഗ്ളീവെക്കിന് ഒരു മാസത്തെ ഡോസിന് 1.2 ലക്ഷം രൂപ വരുമ്പോള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ജനറിക് മരുന്നുകള്‍ക്ക് 8000 രൂപയാണെന്നത് ഷംനാദ് നേടിയെടുത്ത വിധിയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

ഷംനാദ് 2010 ല്‍ തുടക്കം കുറിച്ച ഐഡിഐഎ (ഇന്‍ക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇന്‍ക്രീസിങ്അക്സസ് ടു ലീഗല്‍ എജ്യുക്കേഷന്‍) എന്ന ട്രംസ്റ്റ് നിര്‍ധന, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ രാജ്യത്തെ നിയമസര്‍വകലാശാലകളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ഉദ്യമമായിരുന്നു. നിയമപഠനത്തില്‍ താല്‍പര്യമുള്ള പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്നു തന്നെ കണ്ടെത്തി, പരിശീലിപ്പിച്ച്, ഇംഗ്ളിഷുള്‍പ്പെടെ പഠിപ്പിച്ച്, സര്‍വകലാശാലയിലെ പരീക്ഷയ്ക്കു പ്രാപ്തരാക്കാനും പ്രവേശനം നേടുന്നവരുടെ ഫീസുള്‍പ്പെടെ നല്‍കാനും ഐഡിഐഎ പദ്ധതിയുണ്ടാക്കി. ഡോ. ഷംനാദിന്റെ അകാല മരണത്തിലൂടെ നമ്മുക്ക് നഷ്ടമാകുന്നത് ഒരു പ്രഗത്ഭനായ ഒരു നിയമപണ്ഡിതനേക്കാളുപരി സമൂഹത്തെ മാറ്റണമെന്ന ഉറപ്പോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഒരു വ്യക്തിയെക്കൂടെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category