1 GBP = 87.20 INR                       

BREAKING NEWS

കുത്തിയൊലിച്ചു ഒഴുകുന്ന പെരിയാറില്‍ കൂളായി ചാടി മാധ്യവയസ്‌ക്കന്റെ നീന്തിക്കുളി! പുഴയില്‍ ചാടിയ ആളെ കാണാതെ പോയതോടെ ആശങ്കയോടെ നാട്ടുകാര്‍; പൊലീസും സ്ഥാലത്തെത്തിയപ്പോള്‍ ക്ഷേത്രത്തിന് മുമ്പിലെ ആല്‍മരത്തിലേക്ക് നീന്തിക്കയറി; താഴെ ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും വെള്ളത്തില്‍ ചാടി, പിന്നെ പൊങ്ങിയത് നടുറോഡില്‍; കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണന്‍ നാട്ടുകാരേയും പൊലീസിനെയും വട്ടം കറക്കിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ആലുവ: കനത്ത മഴയെ തുടര്‍ന്ന് പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്ന വിധത്തിലാണ് കാര്യങ്ങള്‍. അപകടം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും മുന്‍കരുതല്‍ നടപടിയുമാണ്. എന്നാല്‍, ആര്‍ത്തലച്ചു വരുന്ന മലവെള്ളപ്പാച്ചിലും തനിക്കൊരു പ്രശ്നമല്ലെന്ന് പറഞ്ഞ് പുഴയില്‍ ചാടിയ ഒരു മധ്യവയസ്‌ക്കന്‍ നാട്ടുകാരെയും പൊലീസിനെയും ശരിക്കം വട്ടംകറക്കി. മണപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം തുടരവേയാണ് എല്ലാവരെയും വട്ടം കറക്കി മധ്യവയസ്‌ക്കന്‍ രംഗത്തിറങ്ങിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ കൃഷ്ണനാണ് മണപ്പുറത്തെ ആര്‍ത്തലച്ചെത്തിയ പുഴയില്‍ കൂളായി ചാടിയതും നീന്തിത്തുടിച്ചതും. കൃഷ്ണന്റെ പ്രവര്‍ത്തി കണ്ട് നാട്ടുകാര്‍ ശരിക്കും ഭയചകിതരായി. കണ്‍മുന്‍പില്‍ ഒരാല്‍ മുങ്ങിത്താണു പോകുന്ന ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന് ആശങ്കപ്പെട്ടു. എന്നാല്‍, ആരെയും കൂസാതെ മാസ്സായി നീന്തിത്തുടിച്ച് പുറത്തുകയറി ഈ മധ്യവയസ്‌ക്കന്‍.

മണപ്പുറത്തെ പുഴയിലേക്ക് ചാടിയ ഇയാളെ അല്‍പ്പസമയത്തിനകം കാണാതാകുകയായിരുന്നു. ആളുകള്‍ പരിഭ്രാന്തരായതോടെ പൊലീസും സംഭവസ്ഥലത്തെത്തി. എന്നാല്‍ മണപ്പുറം ക്ഷേത്രത്തിന് മുന്‍പിലുള്ള ആല്‍മരത്തിലേക്ക് ഇയാള്‍ നീന്തിയെത്തി ഇവിടെ നിന്നു. ഇയാളെ തിരികെ കയറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ അതിന് തയ്യാറായില്ല. ഇതിനിടെ ആല്‍മരത്തില്‍ പിടിച്ചുകയറി. പൊലീസ് ഉദ്യോഗസ്ഥര്‍ നീന്തിച്ചെന്ന് ഇയാളോട് ആല്‍മരത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇതിന് ശേഷം വീണ്ടും വെള്ളത്തിലേക്ക് എടുത്തുചാടിയ ഇയാള്‍ മണപ്പുറം ക്ഷേത്രത്തിന് സമീപത്തേക്ക് നീന്തിപ്പോകുകയായിരുന്നു. ക്ഷേത്രത്തിന്റെ തൂണിന് സമീപം എത്തിയ ഇയാളെ പിന്നീട് കാണാതായി. ഇതോടെ പൊലീസും നാട്ടുകാരും തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഇയാള്‍ ഒഴുക്കില്‍പ്പെട്ടുപോയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസും എത്തി. ഏറെ നേരം ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മണപ്പുറത്തെ റോഡില്‍ വെച്ച് ഇയാളെ ചിലര്‍ കാണാനിടയായി. ഇതോടെ നാട്ടുകാര്‍ തന്നെ പിടിച്ച് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ തൂണുകള്‍ക്കിടയില്‍ വെച്ച് മുങ്ങിയ ഇയാള്‍ മണപ്പുറത്തെ മേല്‍ക്കൂരയില്‍ ഒളിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞ്. ഒടുവില്‍ കേസൊന്നുമെടുക്കാതെ പൊലീസ് താക്കീത് ചെയ്ത് വിടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category