1 GBP = 86.00INR                       

BREAKING NEWS

ആഷ്‌ഫോര്‍ഡുകാര്‍ കായികമേള മഹാമേളയാക്കി; പൂരം 2019നായി കാത്തിരിക്കുന്നു... അവതരണഗാനം തയ്യാറായി; സ്വാഗത നൃത്ത പരിശീലനം അണിയറയില്‍ തുടങ്ങി

Britishmalayali
ജോണ്‍സണ്‍ മാത്യൂസ്

ഷ്‌ഫോര്‍ഡ് - കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15-ാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്ലെസ്‌ബോറോ റീജിണല്‍ ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ആന്‍സി സാം, ജോജി കോട്ടക്കല്‍, ജോസ് കണ്ണൂക്കാടന്‍, സുബിന്‍ തോമസ് എന്നിവരും, കമ്മിറ്റി അംഗങ്ങളും, നൂറുകണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടിയുടെ ലോഗോ 'പൂരം - 2019'  പ്രസിഡന്റ് സജികുമാര്‍ ഗോപാലന്‍ പ്രകാശനം ചെയ്ത്, പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. അതിനു ശേഷം മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമായി പ്രായക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍ പല വേദികളിലായി അരങ്ങേറി. 

കെന്റ് ഫുട്‌ബോള്‍ ലീഗിന്റെ വിവിധ ക്ലബുകളില്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരത്തോടുകൂടി കായികമേള ആരംഭിച്ചു. കെന്റ് കൗണ്ടി കൗണ്‍സിലര്‍ ജോര്‍ജ് കൂവാരി മത്സരത്തില്‍ പങ്കെടുത്ത കുട്ടികളെ പരിചയപ്പെട്ടു. പ്രസ്തുത മത്സരം ദര്‍ശിക്കുവാന്‍ സ്വദേശികളും, വിദേശികളുമടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു.
നാട്ടില്‍ നിന്ന് കടന്നുവന്ന മാതാപിതാക്കളുടെ നടത്ത മത്സരം, ലെമണ്‍ ആന്റ് സ്പൂണ്‍ റേസ് എന്നിവ കാണികളില്‍ കൗതുകമുണര്‍ത്തി. സാം ചീരന്‍, ജോജി  കോട്ടക്കല്‍, ആന്‍സി സാം എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണവും, സജികുമാറും, ജോസ് കണ്ണൂക്കാടനും ഒരുക്കിയ നാടന്‍ നാരങ്ങാവെള്ളവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമായി അസോസിയേഷന്‍ തയ്യാറാക്കിയ ഫുഡ് സ്റ്റാളിന് ലിന്‍സി അജിത്ത്, അക്‌സാ സാം, സ്‌നേഹാ അജിത്ത്, ഡോ. റിനേഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

മുതിര്‍ന്നവരുടെ ഫുട്‌ബോള്‍, ക്രിക്കറ്റ്, ചെസ്സ്, കാരംസ്, ചീട്ടുകളി എന്നി മത്സരങ്ങളുടെ തീയതി പുറകാലെ അറിയിക്കുന്നതാണെന്ന് സ്‌പോര്‍ട്‌സ് കമ്മിറ്റി അറിയിച്ചു. കൊടും വെയിലില്‍ കാണികള്‍ക്ക് കായികമേള സൗകര്യപ്രദമായി വീക്ഷിക്കുവാന്‍ ശീതളിമയുള്ള വിശ്രമകേന്ദ്രം നിഷാനും, ഷാബു വര്‍ഗീസും ചേര്‍ന്ന് ഒരുക്കി. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15-ാമത് കായിക മേള മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതും, ജനകീയവുമാക്കിയ അംഗങ്ങള്‍ക്കും മത്സരങ്ങള്‍ നിയന്ത്രിച്ച രാജീവ് തോമസ്, മനോജ് ജോണ്‍സന്‍, സോനു സിറിയക്ക്, ജോണ്‍സന്‍ തോമസ്, സൗമ്യ ജിബി, ട്രീസാ സുബിന്‍ എന്നിവര്‍ക്കും വിദേശികളായ കാണികള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ജോജി കോട്ടക്കല്‍ നന്ദി പ്രകാശിപ്പിച്ചു. 

ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം ഈമാസം 16നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വില്ലെസ്‌ബോറോ ഹാളില്‍വച്ച് വിവിധ കലാപരിപാടികളോടെ ആഘോഷമായി സംഘടിപ്പിക്കുമെന്ന് ട്രഷറര്‍ ജോസ് കണ്ണൂക്കാടന്‍ അറിയിച്ചു. 

പൂരം 2019
ഗ്രഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും, നിലവിളക്കും സാക്ഷിയാക്കി കെന്റെ കൗണ്ടിലെ ഏറ്റവും വലിയ മലായളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 21നു ശനിയാഴ്ച ഓണം അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണ സദ്യക്ക് ശേഷം പൂരം - 2019 ന് തിരി തെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, സാംസ്‌കാരിക ഘോഷയാത്ര, വടംവലി മത്സരം, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും  കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category