1 GBP = 87.20 INR                       

BREAKING NEWS

പൊലീസിന്റെ ചവിട്ടേറ്റ യുവതിക്ക് ഗുരുതര പരിക്ക്; ബലപ്രയോഗത്തിനിടയില്‍ ചവിട്ടിയത് അടിവയറ്റില്‍; ചതവും നീരുമായി എഴുന്നേല്‍ക്കാനോ ഇരിക്കാനോ കഴിയാതെ യുവതി ചികിത്സയില്‍; പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത് അര്‍ധരാത്രി; വനിതാ പൊലീസ് ഉണ്ടായിട്ടും ആക്രമണം നടത്തിയത് പുരുഷ പൊലീസെന്ന് ആരോപണം

Britishmalayali
kz´wteJI³

തൃശ്ശൂര്‍: പൊലീസിന്റെ ചവിട്ടേറ്റ യുവതിക്ക് ഗുരുതര പരിക്ക്. പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതിനിടെ ആയിരുന്നു സംഭവം. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയ്ക്കാണ് പൊലീസിന്റെ അതിക്രമത്തിനിടയില്‍ ചവിട്ടേറ്റത്. രാത്രിമുതല്‍ മൂത്രമൊഴിക്കാനോ ഇരിക്കാനോ എഴുന്നേല്‍ക്കാനോ കഴിയാത്ത സ്ഥിതിയിലുള്ള നിഷയ്ക്ക് അടിവയറ്റില്‍ ചതവും നീരുമുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള നിഷയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റം വരുന്നില്ലെങ്കില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പൊലീസിന്റെ അടിയേറ്റ മറ്റ് രണ്ടുപേര്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പീച്ചി ചൊവ്വല്ലൂര്‍ വീട്ടില്‍ നീതു, ആശാരിക്കാട് സ്വദേശി എം.ജെ. ജിനീഷ് എന്നിവരാണ് ചികിത്സതേടിയിരിക്കുന്നത്. നീതുവിന് വയറ്റിലും ജിനീഷിന് കഴുത്തിലും ലാത്തികൊണ്ട് അടിയേറ്റിട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വനിതാ പൊലീസുകാരുണ്ടായിട്ടും പുരുഷ പൊലീസുകാരാണ് അറസ്റ്റുചെയ്യാനായി വന്നതെന്ന് നീതു പറയുന്നു. കളക്ടറുടെ ചേംബറിനു മുന്നില്‍ സമാധാനത്തോടെ മുദ്രാവാക്യം വിളിച്ചിരുന്ന തങ്ങളോട് രാത്രി 10.30 ഓടെയാണ് അറസ്റ്റുചെയ്തു മാറ്റുമെന്ന് പൊലീസ് അറിയിച്ചത്.

അല്‍പം കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ പൊലീസുകാര്‍ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നെയാണ് തങ്ങള്‍ക്കുനേരെ തിരിഞ്ഞത്. വനിതാ പൊലീസുകാരെ മാറ്റിനിര്‍ത്തി പുരുഷ പൊലീസുകാരാണ് തങ്ങളെ വലിച്ചിഴച്ചതെന്നും നീതു പറഞ്ഞു. വനിതാ പൊലീസുകാര്‍ തങ്ങളെ അറസ്റ്റ് ചെയ്യാനൊന്നും വന്നില്ല. പുരുഷ പൊലീസുകാര്‍ വലിച്ചിഴച്ചപ്പോള്‍ നോക്കി നില്‍ക്കുക മാത്രം ചെയ്ത അവര്‍ വാഹനത്തിലേക്ക് കയറ്റാന്‍ നേരത്ത് മാത്രമാ്ണ് വന്നതെന്ന് സമര രംഗത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ വി.കെ. രാജു ഇടത്തെ ചെവിയില്‍ കൈനിവര്‍ത്തി അടിക്കുകയായിരുന്നെന്ന് പരിക്കേറ്റ് ചികിത്സ തേടി എത്തിയ എം.ജെ. ജിനേഷ് പറഞ്ഞു. ജിനേഷിന്റെ ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ പാടുകളാണ്. നിഷയ്‌ക്കൊപ്പം ആരുമില്ലാത്തതിനാല്‍ കിടത്തിച്ചികിത്സയ്ക്ക് സമ്മതിക്കാതെ നീതുവും ജിനീഷും സര്‍ജറിവാര്‍ഡിനു മുന്നിലിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category