1 GBP = 87.20 INR                       

BREAKING NEWS

ഉരുള്‍പൊട്ടലിന് പത്ത് മിനിറ്റ് മുന്‍പ് തോട്ടിലൂടെ കറുത്തജലം കുത്തിയൊലിച്ചു വന്നു; സമയം കൊണ്ട് കുറെ പേര്‍ രക്ഷപ്പെട്ടു; കുത്തൊഴുക്കില്‍ വീടിന് മുകളിലേക്ക് മണ്ണും ചളിയും നിറഞ്ഞു; അടുക്കള വാതിലില്‍ കണ്ട ചെറിയ വിടവിലൂടെ വയ്യാത്ത ഭാര്യയെയും ഉയര്‍ത്തി പുറത്തിറങ്ങി; ചെളിയുടെ മുകളില്‍ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്; കരയുകയാണോ രക്ഷിക്കാനാണോന്നും അറിയില്ല; പള്ളിയും ക്ഷേത്രവും പാടിയും ഒലിച്ചുപോയി; പുത്തുമലയില്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ചകള്‍

Britishmalayali
kz´wteJI³

 

മേപ്പാടി: വയനാട് മേപ്പാടിയിലുണ്ടായത് വന്‍ദുരന്തമെന്ന് നാട്ടുകാര്‍. അതിശക്തമായ ഉരുള്‍പൊട്ടലാണ് പുത്തുമലയിലുണ്ടായത്. ഏഴുമൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷന്മാരുമാണ്. ഒരു പുരുഷന്‍ തമിഴ്നാട് സ്വദേശിയാണ്. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. രണ്ട് പാര്‍പ്പിടകേന്ദ്രങ്ങള്‍, ഏതാനും വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തസമയത്ത് പാര്‍പ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കല്‍പറ്റയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പ്ലാന്റേഷന്‍ ഗ്രാമമായ പുത്തുമലയില്‍ 60 കുടുംബങ്ങളാണ് താമസം. 30 വര്‍ഷം മുന്‍പും ഇവിടെ ഇതുപോലെ ഉരുള്‍പൊട്ടിയിരുന്നു.

രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍, രാവിലെയാണ് സ്്ഥലത്ത് എത്താന്‍ തന്നെ ദുരന്തനിവാരണ സേനയ്ക്കും സൈന്യത്തിനും കഴിഞ്ഞത്. നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. അപകടം കഴിഞ്ഞിട്ട് ഇപ്പോള്‍ 13 മണിക്കൂര്‍ പിന്നിടുന്നു. മണ്ണിനടിയില്‍, കുടുങ്ങിയവരെ കുറിച്ച് കൃത്യമായ രൂപമില്ലാത്തതാണ് ആശങ്ക ഉയരാന്‍ കാരണം. പുത്തുമലയുടെ ഒരുഭാഗത്ത് നാട്ടുകാരും മറുഭാഗത്ത് ദേശീയദുരന്തനിവാരണ സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാല്‍പതോളം പേരെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.പുത്തുമലയില്‍ മാത്രം 450 തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ പറഞ്ഞു. കൂടാതെ ചൂരല്‍മല ഹൈസ്‌കൂള്‍, മുണ്ടക്കൈയില്‍, ഏലവയല്‍ എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകാനുള്ള പ്രധാന കാരണം. ഇവിടേക്ക് പോകാനുള്ള വഴിയും ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയതിനെ തുടര്‍ന്നാണിത്.

പുത്തുമലയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മുസ്ലിം പള്ളി, അമ്പലം, തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. 50 തോളം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. രണ്ട് പാടികള്‍ വെള്ളത്തിനടിയില്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ മൂന്നു കോണ്‍ക്രീറ്റ് പാലങ്ങളും ഒരു കാറും ഒലിച്ചുപോയി. ഈ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടോയെന്ന കാര്യം വ്യക്തമല്ല. തൊഴിലാളികളെ കൂടാതെ ഉരുള്‍പൊട്ടല്‍ കാണാന്‍ നിന്നവരും അപകടത്തില്‍പ്പെട്ടെന്ന് കരുതുന്നു.

ഉരുള്‍ പൊട്ടുന്ന ശബ്ദം കേട്ട് പലരും ഉള്ളതെല്ലാം കൊണ്ട് കുട്ടികളെയും എടുത്ത് ഓടുകയായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പലരെയും കാണാനുമില്ല. ഉരുള്‍പൊട്ടലില്‍ നിന്ന രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ചിലര്‍ പറയുന്നു. ഇതുവരെയുണ്ടായ സമ്പാദ്യമെല്ലാം പോയതിന്റെ ഞെട്ടലിലാണ് പലരും. മിക്കവരും 30 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരാണ്. ഇന്നലെ വരെ കണ്ട അയല്‍ക്കാരെയും പരിചയക്കാരെയും കാണാനില്ലെന്ന വാര്‍ത്തയും ക്യാമ്പുകളില്‍ ഇവര്‍ക്ക് ഞെട്ടലായി മാറുന്നു. കടുത്ത മാനസികാഘാത്തിലാണ് പലരും. ചിലര്‍ അനുഭവങ്ങള്‍ വിവരിച്ചു.

മഴതുടങ്ങിയതോടെ അപകടം മണത്ത് ചിലരൊക്കെ നേരത്തെ സ്ഥലം മാറിയിരുന്നു. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാലാണ് രാജു വീട് ഒഴിഞ്ഞുപോകാതിരുന്നത്. ആദ്യം ഉരുള്‍പൊട്ടലുണ്ടായെന്നറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. കുത്തൊഴുക്കില്‍ വീടിന് മുകളിലേക്ക് മണ്ണും ചളിയും വന്നു നിറഞ്ഞു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലായി. അടുക്കള വാതിലില്‍ വിടവ് കണ്ട് രാജു അതിലൂടെ ഭാര്യയേയും പൊക്കി കയറ്റി പുറത്തിറങ്ങി. പുറത്തു വന്നപ്പോള്‍ ആണ് അയല്‍വാസിയായ ഒരു പെണ്‍കുട്ടി ചളിയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. അവളെ രക്ഷപ്പെടുത്തി. തൊട്ടടുത്ത് തന്നെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു അവരെ രക്ഷപ്പെടുത്തി ഓടുമ്പോഴേക്കും വീട് ഒലിച്ചുപോയി, രാജു പറഞ്ഞു.

പച്ചക്കാട് ഉരുള്‍പൊട്ടിയെന്ന വിവരമറിഞ്ഞാണ് കുറച്ചുപേര്‍ പുത്തുമലയിലേക്ക് മാറിയത്. എന്നാല്‍, അവിടെ അവരെ കാത്തിരുന്നത് വലിയ ദുരന്തമാണ്. എത്രപേര്‍ കുടുങ്ങിയെന്ന് വിവരമില്ല. പച്ചക്കാട് ഉരുള്‍പൊട്ടിയപ്പോള്‍ അടുത്ത സ്‌കൂളിലേക്ക് കുറെപ്പേരെ മാറ്റി. തുടര്‍ന്ന് സ്‌കൂളിന് ചുറ്റും മൂന്ന് വട്ടം ഉരുള്‍പൊട്ടി. അതോടെ എല്ലാവരും ഫോറസ്റ്റ് ഓഫീസിലേക്ക് മാറി. തന്റെ വീട്ടിനടുത്തുള്ള മൂന്നുനാലു വീട്ടുകാരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് പറയുന്നു, ചിലര്‍. രണ്ട് പാഡി മൊത്തം ഒലിച്ചു പോയി. ആറ് മുറികളാണ് ഒരു പാഡിയിലുണ്ടാവുക. അങ്ങനെ പന്ത്രണ്ട് മുറികള്‍. ഇതിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകള്‍. മുസ്ലിം പള്ളി അതിനു ചുറ്റുവട്ടത്തെ വീടുകള്‍, പിന്നെ മറ്റൊരു മൂന്ന് വീടുകള്‍ അവിടെയുള്ളവരെയൊന്നും ഇപ്പോള്‍ കാണാനില്ല.
രണ്ടാം വട്ടം ഉരുള്‍പൊട്ടലുണ്ടായത് വലിയൊരു പൊട്ടിത്തെറിയോടെയാണ്. ഒരു കാറിന്റെ ഹോണടിശബ്ദം കേട്ട് ചെല്ലുമ്പോള്‍, അഞ്ഞൂറ് മീറ്റര്‍ വീതിയില്‍ മണ്ണിടിഞ്ഞു വന്ന് കെട്ടിട്ടങ്ങളും വാഹനങ്ങളുമടക്കം എല്ലാം ഒലിച്ചു പോകുന്ന ഭീകരമായ കാഴ്ചയായിരുന്നു. ഉരുള്‍പൊട്ടലിന് പത്ത് മിനിറ്റ് മുന്‍പ് തോട്ടിലൂടെ കറുത്തജലം കുത്തിയൊലിച്ചു വരാന്‍ തുടങ്ങി. ഈ സമയം കൊണ്ട് കുറെ പേര്‍ രക്ഷപ്പെട്ടു. എന്നാല്‍, നിരവധി പേര്‍ അവിടെ കുടുങ്ങി കിടപ്പുണ്ട്. കൈക്കുഞ്ഞുങ്ങള്‍ കൈയില്‍ നിന്നും നഷ്ടപ്പെട്ട ചിലര്‍ അവിടെ അലറിക്കരഞ്ഞു നടക്കുന്നത് കണ്ടിരുന്നുവെന്ന് മറ്റൊരാള്‍ പറയുന്നു. ക്ഷേത്രവും പള്ളിയും തോട്ടം തൊഴിലാളികളുടെ ലായവും അടക്കമാ്ണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പലരും മാറി താമസിച്ചിരുന്നു. എന്നാല്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ അടക്കമുള്ളവര്‍ പാടിയില്‍ നിന്നു മാറി താമസിച്ചിരുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇതോടൊപ്പം പുത്തുമലയിലെ വിവിധ സ്വകാര്യ റിസോര്‍ട്ടുകളില്‍ എത്തിയ വിനോദസഞ്ചാരികളെക്കുറിച്ചും ആശങ്ക ശക്തമാണ്. മലപ്പുറത്ത് നിന്നും ഇന്നലെ പുത്തുമലയില്‍ എത്തിയ നാല് വിനോദസഞ്ചാരികളെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല ഇവരുടെ ബന്ധുക്കള്‍ അറിയിച്ചു.

മറ്റുചില ദൃക്സാക്ഷി വിവരണങ്ങള്‍:
'ഞങ്ങള്‍ ഇങ്ങനെ കുറെ ആളുകള്‍ പാലം നോക്കി നില്‍ക്കുന്നുണ്ട്. കുറെ ആള്‍ക്കാര്‍ കടയുടെ മുന്നില്‍, കുറെ ചെക്കന്മാരും കടയുടെ മുന്നില്‍നിന്നു ചായ കുടിച്ചു പുറത്തുനില്‍ക്കുന്നുണ്ട്. അപ്പോഴാണ് ഈ ഒച്ച കേള്‍ക്കുന്നത്. അപ്പോ നോക്കുമ്പോ കണ്ടുനിന്ന ആളുകള്‍ ഓടി. ഇറങ്ങാന്‍ പറ്റുന്നവരും പുറത്തുള്ളോരും ഇറങ്ങിയോടി. ഓടുന്ന എല്ലാവരും മുകളിലേക്കാണ് കേറുന്നത്.'

'ആ വരവിലാണ് മുകളില് ഇമ്മടെ പള്ളി പോയ്ക്കണ് എന്നതു നൂറു ശതമാനം ഉറപ്പ്. കറക്ട് ആയി കാണാന്‍ പറ്റിയില്ല. പിന്നെ കാറും പള്ളിയുമൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ. അവിടെയൊരു ക്വാര്‍ട്ടേഴ്സ് ഉണ്ടായിരുന്നു. അത് മൊത്തത്തില്‍ പോയി. കന്റീന്‍ പോയി. രണ്ടുമൂന്നാല് കാറുകള്‍ പോയി. കുറെ ആളുകള്‍ കാണാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരൊക്കെ ഓടിരക്ഷപ്പെട്ടോ മണ്ണിനടിയില്‍പെട്ടോ എന്നൊന്നും അറിയില്ല. എന്തായാലും ആ ക്വാര്‍ട്ടേഴ്സിലുള്ളവര്‍ മണ്ണിന്റടിയില്‍പ്പെട്ടര്‍ക്ക്ണ്. അതുറപ്പാണ്. കന്റീനിലുള്ളവരും മണ്ണിനടിയിലാണ്. കന്റീന്‍ നടത്തിയിരുന്നവരുടെ ഒന്നരവയസ്സുള്ള കുട്ടിയെ കാണാനില്ല. മേപ്പാടി തട്ടുകടയില്‍ നിന്നിരുന്ന ചെക്കനാണ്. ചെക്കനെ അപ്പത്തന്നെ ചെളിയില്‍നിന്നു പൊക്കി. കുട്ടി മിസ്സിങ്ങാണ്.'
 
'ഞാനിപ്പോ ഉള്ളത് നെടുമ്പാലയാണ്. അവിടുന്നു നടന്നാണു വന്നത്. എന്റെ ലൈഫില്‍ ഞാന്‍ ഇതുപോലെ സംഭവം കണ്ടിട്ടില്ല. ചെളിയുടെ മുകളില്‍ ഒരു കൈ ഇങ്ങനെ ആട്ടുകയാണ്. കരയുകയാണോ രക്ഷിക്കാനാണോ എന്നൊന്നും അറിയില്ല. ഒന്നും ചെയ്യാനാകില്ല. ഒരു രക്ഷയുമില്ല. മരവിച്ചുപോയ അവസ്ഥ. എല്ലാവരും ഫോറസ്റ്റ് ഓഫിസിലാണ്. ഒരു ഐഡിയയുമില്ല. ഇനിയൊക്കെ പടച്ചോന്‍ വിധിച്ചപോലെ നടക്കും''!

 ''പുത്തുമലയില്‍ പള്ളിയില്‍ ജോലി ചെയ്യുന്ന ആളാണു പറഞ്ഞത്. പള്ളിയും ക്ഷേത്രവും പാടിയും ഒലിച്ചുപോയി. പാടിയിലുണ്ടായിരുന്നവര്‍ നേരത്തേ മാറിത്താമസിച്ചോ എന്നതില്‍ വ്യക്തതയില്ല. അങ്ങനെയാണെങ്കില്‍ അവര്‍ രക്ഷപ്പെട്ടുകാണും. മണ്ണുമാന്തി യന്ത്രം എത്തി മണ്ണുനീക്കുന്നുണ്ട്. എങ്കിലും രക്ഷാപ്രവര്‍ത്തനം സജീവമായിട്ടില്ല''.

 ''നാലാളുകള്‍ കാറിനുള്ളില്‍ പെട്ടിട്ടുണ്ടെന്നാണു സംശയം. ഹെലികോപ്റ്റര്‍ സംവിധാനമില്ലാതെ ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കില്ല. അവസാന സന്ദേശമാണ്. ഇനി എന്താണു സംഭവിക്കുകയെന്നറിയില്ല. മണ്ണിനടിയില്‍നിന്നു കിട്ടിയവരെ വിംസ് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്''.

 ''ഞാന്‍ ഹുസൈന്‍ ചൂരമല. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആണ്. ദയനീയ അവസ്ഥയാണ് ഇവിടെ. ഏറ്റവും താഴെയുള്ള വീടും പള്ളിയും അമ്പലവും താഴെയുള്ള വീടുകളും നശിച്ചുവെന്നാണു പറയപ്പെടുന്നത്. ഭീകരാവസ്ഥയാണ് ഇവിടെ''.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category