1 GBP = 87.20 INR                       

BREAKING NEWS

മുല്ലപ്പെരിയാര്‍ ഡാമില്‍ ഒരു ദിവസം കൊണ്ട് ഏഴടി ജലനിരപ്പ് ഉയര്‍ന്നു; നിലവിലെ ജലനിരപ്പ് 123.2 അടി; ഇടുക്കിയിലും പമ്പയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് വര്‍ദ്ധിക്കുന്നു; 14 ചെറിയ അണക്കെട്ടുകളും തുറന്നു; മണിയാര്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നുവിട്ടു; കക്കാട്, പമ്പാ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം; വലിയ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതിയോളം വെള്ളം മാത്രമുള്ളത് ആശ്വാസത്തിന് വക നല്‍കുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: മഴ കനത്തോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. ചെറുകിട അണക്കെട്ടുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ മിക്കതിന്റെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാറിലും ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അത് ആശങ്കയ്ക്ക് ഇട നല്‍കുന്ന വിധത്തിലേക്ക് മാറിയിട്ടില്ല. ഇടുക്കിയില്‍ ജില്ലയിലെ 5 ചെറിയ ഡാമുകള്‍ തുറന്നിരിക്കുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളുടെ കാര്യത്തില്‍ ആശങ്കയില്ല. നിലവില്‍ ഇടുക്കിയില്‍ 26 ശതമാനം വെള്ളം മാത്രമാണുള്ളതെന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇവിടെ അണക്കെട്ടില്‍ സംഭരണ ശേഷിയുടെ പകുതിയോളം മാത്രമേ വെള്ളമുള്ളൂ.

ഇതിനിടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തോടെ ഒരു ദിവസം കൊണ്ട് ഏഴടി ജലനിരപ്പ് ഉയര്‍ന്നു; നിലവിലെ ജലനിരപ്പ് 123.2 അടിയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 14 അണിക്കെട്ടുകളാണ് ഇതിനോടകം തുറന്നിരിക്കുന്നത്. ഷട്ടറില്ലാത്തതിനാല്‍ കവിഞ്ഞൊഴുകുന്ന ചെറിയ അണക്കെട്ടുകള്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍, വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തെക്കാള്‍ വളരെക്കുറവാണ്.

മഴ ശക്തമായി നില്‍ക്കുകയും പെരിയാറില്‍ നീരൊഴുക്ക് ക്രമാതീതമാവുകയും ചെയ്തതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും പൂര്‍ണമായും ഉയര്‍ത്തി. ജലനിരപ്പ് 33 മീറ്ററില്‍ എത്തി നില്‍ക്കുകയാണ്. പരമാവധി സംഭരണ ശേഷി 34.94 മീറ്ററാണ്. മഴ കനത്താല്‍ ഡാം നിറഞ്ഞു കവിയാനും സാധ്യതയുണ്ട്. ഇടുക്കിയിലും ഇടമലയാറിലും പൂയംകുട്ടിയിലും ഉരുള്‍പൊട്ടിയ പശ്ചാത്തലത്തില്‍ പൂയംകുട്ടിയാറില്‍നിന്ന് ശക്തമായ ഒഴുക്കാണ് പെരിയാറിലേക്ക്.

തീരത്തുള്ളവര്‍ ഭീതിയിലാണ്. ഇടമലയാര്‍ ഡാമിലും നീരൊഴുക്ക് ശക്തമാണ്. ബുധനാഴ്ചത്തെ മഴയില്‍ ഡാമിലെ ജലനിരപ്പ് 2 മീറ്റര്‍ ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് 142 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. സമീപകാലത്തെ റെക്കോഡ് മഴയാണിത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. 139 മീറ്ററാണ് വ്യാഴാഴ്ചത്തെ ജലനിരപ്പ്. ഒരു മാസത്തോളമായി ഇടമലയാര്‍ പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോഴത്തെ രീതിയില്‍ മഴ ലഭിച്ചാല്‍ രണ്ടാഴ്ച കൊണ്ട് ഡാം നിറയാന്‍ സാധ്യതയുണ്ട്. പെരിങ്ങല്‍കുത്ത്, അപ്പര്‍ഷോളയാര്‍, നീരാര്‍ അണക്കെട്ടുകള്‍ തുറന്നിരിക്കുന്നതുകൊണ്ട് ഇടമലയാര്‍ ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് പമ്പയാറിലും അച്ചന്‍കോവിലാറിലും ജല നിരപ്പ് കാര്യമായി ഉയരുന്നുണ്ട്. മരങ്ങള്‍ കടപുഴകി ഒഴുകി വരുന്നുണ്ട്. റാന്നി കോസ്വേ കവിഞ്ഞൊഴുകുന്നു. മണിയാര്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറന്നുവിട്ടു. കക്കാട്, പമ്പാ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ട ജില്ലയില്‍ പല സ്ഥലത്തും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കല്കടര്‍ ഉത്തരവിട്ടു.

കനത്ത മഴയില്‍ പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളില്‍ വെള്ളം കയറി. മൂന്നു ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി. ശക്തമായ മഴയും കാറ്റും ഒരുപോലെ തുടരുകയാണ്. കരകവിഞ്ഞ് ഒഴുകുന്ന പമ്പാനദിയില്‍ ശക്തമായ ഒഴുക്കാണ് അരയാഞ്ഞലിമണ്‍ കോസ്വേ വെള്ളത്തില്‍ മുങ്ങി.

മണിയാര്‍ തടയണയും, കുണ്ടല, മലങ്കര, പെരിങ്ങല്‍ക്കുത്ത്, മംഗലം, കാഞ്ഞിരപ്പുഴ, കുറ്റ്യാടി തുടങ്ങിയ അണക്കെട്ടുകളും തുറന്നിരിക്കയാണ്. ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് കുറ്റ്യാടിപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും അഥോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടിപ്പുഴ കൂടാതെ ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞു. പത്തനംതിട്ടയില്‍ പമ്പാനദിയും കരകവിഞ്ഞു. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും.

ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി
സംസ്ഥാനത്തെ വന്‍കിട അണക്കെട്ടുകളില്‍ ജലനിരപ്പ് സംഭരണ ശേഷിയുടെ 50 ശതമാനത്തില്‍ താഴെയാണുള്ളത്. ഇടുക്കിയില്‍ അടക്കം ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. മറ്റു പ്രധാന അണക്കെട്ടുകളില്‍ വെള്ളം കുറവാണ്. ഇടുക്കി, പമ്പ- ശബരിഗിരി, ഇടമലയാര്‍, കല്ലട, മലമ്പുഴ തുടങ്ങിയ പ്രമുഖ ഡാമുകളിലെ ജലത്തിന്റെ അളവ് ആശങ്ക കുറയ്ക്കുന്നതായി കേരള ദുരന്ത നിവാരണ അതോറ്റി അറിയിച്ചു. കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയിലും സമീപപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായത് പെരിയാര്‍ നദി കരകവിഞ്ഞതാണ്. പെരിയാറിന്റെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ഇടുക്കി ഡാം നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടിവന്നതിനും ജില്ല സാക്ഷിയായി.

ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് ഡാമിന്റെ സംഭരണ ശേഷിയുടെ 24 ശതമാനം മാത്രമാണ് വെള്ളമുള്ളത്. കഴിഞ്ഞവര്‍ഷം പത്തനംതിട്ടയിലും ആലപ്പുഴയിലും വെള്ളപ്പൊക്കത്തിന് കാരണമായത് പമ്പ കരകവിഞ്ഞതാണ്. പമ്പാ നദിയിലെ പമ്പ-ശബരിഗിരി പദ്ധതിയിലും ആശങ്കപ്പെടേണ്ട വെള്ളമില്ല. സംഭരണശേഷിയുടെ 22 ശതമാനമാണ് ഇവിടത്തെ വെള്ളത്തിന്റെ അളവ്. ഷോളയാറിലും ഇടമലയാറിലും യഥാക്രമം 32, 28 ശതമാനം വെള്ളം മാത്രമാണ് ഉള്ളതെന്നും അറിയിപ്പില്‍ പറയുന്നു.

പാലക്കാട്ടെ പ്രമുഖ ഡാമായ മലമ്പുഴ ഡാമില്‍ 33 ശതമാനം വെള്ളം മാത്രമാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ നെയ്യാറില്‍ 69 ശതമാനവും കൊല്ലത്തെ കല്ലടയില്‍ 50 ശതമാനവുമാണ് വെള്ളത്തിന്റെ അളവ്. തൃശൂരിലുള്ള ചിമ്മിനി ഡാമിലെ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 29.71 ശതമാനമാണ്. അതേസമയം കുറ്റ്യാടിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സംഭരണശേഷിയുടെ 74 ശതമാനം വെള്ളമാണ് ഡാമിലുള്ളത്.

അതേസമയം കനത്തമഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കല്ലാര്‍കുട്ടി, മലങ്കര, പാബ്ല ഭൂതത്താന്‍ക്കെട്ട് ഡാമുകള്‍ക്ക് പുറമേ പെരിങ്ങല്‍ക്കുത്ത് , മംഗലം ഡാമുകളും തുറന്നു. കുറ്റ്യാടി, പഴശി, കാരാപ്പുഴ എന്നി ഡാമുകളില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category