1 GBP = 87.20 INR                       

BREAKING NEWS

മലപ്പുറം കവളപ്പാറയില്‍ വന്‍ ദുരന്തമായി ഉരുള്‍പൊട്ടല്‍; മുപ്പത് വീടുകള്‍ മണ്ണിനടിയില്‍, അമ്പതോളം പേരെ കാണാനില്ല; വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ഇന്നലെ രാത്രി എട്ടുമണിയോടെ; ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പ്രദേശത്തേക്ക് എത്താനും ബുദ്ധിമുട്ട്; പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ഉരുള്‍പൊട്ടലില്‍ പെട്ടവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും നാട്ടുകാര്‍; പാലക്കാട്ടു നിന്നും എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തും

Britishmalayali
kz´wteJI³

മലപ്പുറം: മഴകനത്തതോടെ മലപ്പുറത്തിന്റെ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. കവളപ്പാറയില്‍ വന്‍ദുരന്തം തന്നെ ഉണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമ്പതിലേറെ പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളത്. വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുള്‍പൊട്ടല്‍ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയില്‍ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികള്‍ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പ്രദേശത്തേക്കുള്ള ഗതാഗതം അടക്കം തടസ്സപ്പെട്ട നിലയിലാണ്. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

റോഡ്മാര്‍ഗം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍. അതേസമയം കവളപ്പാറയിലെ ഉരുല്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടു തുടങ്ങി. പാലക്കാട്ടു നിന്നും എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴാണ് പ്രദേശത്ത് എത്തിത്തുടങ്ങിയത്.

അതേസമയം മേപ്പാടിയില്‍ പുത്തുമലയിലും വലിയ ദുരന്തമാണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നും ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കനത്ത മഴയില്‍ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഒട്ടേറെ വാഹനങ്ങളും മണ്ണിനടിയില്‍പെട്ടിട്ടുണ്ട്. റോഡ് പണിക്കായി കൊണ്ടുവന്നിരുന്ന ഉപകരണങ്ങളും ഒലിച്ചുപോയി. ശക്തമായ മഴയും കാറ്റും വൈദ്യുതിബന്ധം നിലച്ചതും മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനം തകരാറിലായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് എത്തിപ്പെടാനും പ്രയാസമുണ്ട്. റോഡില്‍ പലയിടത്തും മണ്ണും മരങ്ങളും വീണു ഗതാഗതം തടസപ്പെട്ടുകിടക്കുകയാണ്. പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും ഡിഫന്‍സ് സെക്യൂരിറ്റി കോറും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ടെന്നും വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

ഇവിടെ മുപ്പതിലധികം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വിവരമുണ്ട്. നിരവധി പേരെ കാണാതായതായി സംശയിക്കുന്നുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ ഇന്നലെ രക്ഷിച്ചിരുന്നു. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്. വ്യാഴാഴ്ച പകല്‍ 3.30 ഓടെയാണ് വന്‍ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വന്നത്. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ചെരിഞ്ഞ പ്രദേശമാണിത്. എത്ര പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ഇനിയും ലഭ്യമല്ല. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നുണ്ടെന്നതിനാല്‍ അന്നുതന്നെ നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category