1 GBP = 93.80 INR                       

BREAKING NEWS

ബേണ്‍ ബാങ്ക് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി

Britishmalayali
പ്രത്യേക ലേഖകന്‍

ഗ്ലാസ്ഗോ: മതര്‍ വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ  ബേണ്‍ ബാങ്ക് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക്സെന്റ് കത്ബെര്‍ട്ട് പള്ളിയില്‍ വികാരി ഫാ: ചാള്‍സ് ഡോര്‍നാന്‍ കൊടി ഉയര്‍ത്തി. ഇതോടെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി.

തുടര്‍ന്ന് മാതാവിന്റെ  തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് റെവ. ഫാ: സിറിയക് പാലക്കുടി (സെന്റ് നൈനാന്‍സ് എഡിന്‍ബറോ) മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മതര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റെവ ഫാ: ജോസഫ് വെമ്പാടം തറസഹ കാര്‍മികത്വം വഹിച്ചു. ഓഗസ്റ്റ് പതിനെട്ടാം തിയതി വരെ എല്ലാ ദിവസവും ദിവ്യ ബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് പതിനെട്ടാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ: ജിനോ അരിക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും.

തിരുന്നാള്‍ കുര്‍ബ്ബനയ്ക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള വിശ്വാസ പ്രഘോഷണ പ്രദിക്ഷിണം നടത്തും. ഓഗസ്റ്റ് പതിനേഴു ശനിയാഴ്ച കുര്‍ബാനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കലാസന്ധ്യയില്‍ മദര്‍ വെല്‍ രൂപത അധ്യക്ഷന്‍ റൈറ്റ് റവ. ജോസഫ് ടോള്‍ മുഖ്യ അഥിതി ആയിരിക്കും.

ആല്‍ബിന്‍ കാര്‍മല്‍, ടീന ജോര്‍ജ്, മെറിന്‍ ക്ലാര ജേക്കബ്, അലന്‍ ബാബു, എബി ജോണ്‍സന്‍, ഇവാനാ മരിയ പോള്‍, റിയാ റൂബി, ജസ്റ്റി മാത്യു, ബെനീറ്റ എബ്രഹാം, എല്‍വിന്‍ മാത്യു, ക്രിസ് കുര്യന്‍, ക്രിസ്തുദാസ് ഹാരിസ് എന്നിവരാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍. വി. കുര്‍ബാനയിലും നൊവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മതര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: ജോസഫ് വെമ്പാടംതറ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category