1 GBP = 87.20 INR                       

BREAKING NEWS

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു; ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; ബാണാസുരസാഗര്‍ തുറക്കും; കാസര്‍കോട് ശക്തമായ മഴയും കാറ്റും; ഇടുക്കിയിലും പാലക്കാടും തീവ്ര മഴയില്‍ കുറവ്; ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യത; അടുത്തയാഴ്ചയും പേമാരി തുടരും; ഏഴ് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്; മരണം 45 ആയി; മൂന്നാം ദിനവും തോരാ മഴയില്‍ സ്തംഭിച്ച് കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന്റെ പ്രളയത്തില്‍ വീണ്ടും ദുരിതം വിതച്ചെത്തിയ പേമാരി കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കുന്നു. മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പെരുമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ 25 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ ദിവസം കാണാതായ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ, രണ്ടു ദിവസത്തെ മഴയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ 44 ആയി. വ്യാഴാഴ്ച 11 പേരായിരുന്നു മരിച്ചത്. മലപ്പുറം ജില്ലയില്‍ നിലമ്പൂരിനു സമീപം ഭൂദാനം കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം ഒന്നടങ്കം ഇല്ലാതായി. ഇവിടെ 19 കുടുംബങ്ങളിലെ മുപ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. 50 അടിയോളം ഉയരത്തില്‍ കല്ലും മണ്ണും മൂടിയ ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. 4 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇവിടെ ഇനിയും മരണം റിപ്പോര്‍ട്ട് ചെയ്യും. അതുകൊണ്ട് തന്നെ പേമാരി വിതച്ച നഷ്ടക്കണക്കുകള്‍ക്ക് വ്യാപ്തിയും കൂടും. ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ 8 മൃതദേഹങ്ങള്‍ കണ്ടെത്തി. 5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായി 100 ഏക്കര്‍ വിസ്തൃതിയിലുണ്ടായിരുന്ന ഈ ഗ്രാമം െചളിത്തടാകമായി. ഇവിടേയും മരണം ഉയരാനിടയുണ്ട്.

ശനിയാഴ്ചവരെ കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പും പ്രതിസന്ധി കൂട്ടുന്നു. രക്ഷാപ്രവര്‍ത്തനത്തെ പോലും ഇത് ബാധിച്ചിട്ടുണ്ട്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെയാണ് തുടര്‍ച്ചയായി മഴ പെയ്യുന്നത്. 14 ജില്ലകളേയും മഴ ബാധിച്ചിട്ടുണ്ട്. വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . കാസര്‍കോട് ശക്തമായ മഴയും കാറ്റും. ഇടുക്കിയിലും പാലക്കാടും മഴ കുറയുന്നു .

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ കനത്തതാണ് പ്രളയത്തിനിടയായത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും വരും ദിവസങ്ങളിലേ വ്യക്തമാകൂ. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം. മലബാറില്‍ മഴയ്ക്ക് ചെറിയ കുറവുണ്ട്. എന്നാല്‍ മഴ ഇനിയും എത്തുമെന്നാണ് പ്രവചനം.

അതിതീവ്രമഴ തുടര്‍ന്നാല്‍ അണക്കെട്ടുകളായ മലമ്പുഴയും വയനാട്ടിലെ ബാണാസുരസാഗറും തുറക്കേണ്ടിവരും. മറ്റ് വലിയ അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നാണ് വൈദ്യുതിബോര്‍ഡും ജലവിഭവ വകുപ്പും വിലയിരുത്തുന്നത്. ഇതില്‍ പാലക്കാട് മഴ കുറഞ്ഞിട്ടുണ്ട്. ഇത് മലമ്പുഴയില്‍ ആശ്വാസമാണ്. ഈ ഡാം തുറക്കേണ്ടി വരില്ല. മലമ്പുഴയില്‍ ജലനിരപ്പ് 112.95 മീറ്ററായാലാണ് തുറക്കേണ്ടിവരിക. വെള്ളിയാഴ്ച രാവിലെവരെ 109.23 മീറ്ററാണ് ജലനിരപ്പ്. മലമ്പുഴ അണക്കെട്ടിലെ വെള്ളമെത്തുന്ന മുക്കൈപുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് വൈദ്യുതിബോര്‍ഡ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നല്‍കി. കേന്ദ്രജലക്കമ്മിഷന്റെ മാനദണ്ഡമനുസരിച്ച് 773.9 മീറ്ററില്‍ വെള്ളമെത്തിയാല്‍ അണക്കെട്ട് തുറക്കണം. ഈ നിരപ്പെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. ഇവിടെ മഴ അതിശക്തമായി പെയ്യുന്നുണ്ട്. അതിനാല്‍ വയനാട് പ്രതിസന്ധി രൂക്ഷമാണ്.

വൈദ്യുതിബോര്‍ഡിന്റെ ഇടുക്കി, പമ്പ, കക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോഴും 30 മുതല്‍ 39 ശതമാനംവരെ മാത്രമാണ്. 17 ചെറുകിട, ഇടത്തരം അണക്കെട്ടുകളും ബാരേജുകളുമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി: കല്ലാര്‍ക്കുട്ടി, ലോവര്‍ പെരിയാന്‍ പാംബ്ള, മലങ്കര, ഇരട്ടയാര്‍, മൂന്നാര്‍ ആര്‍.എ. ഹെഡ് വര്‍ക്സ്. പത്തനംതിട്ട: മണിയാര്‍ ബാരേജ്, പെരുന്തേനരുവി. എറണാകുളം: ഭൂതത്താന്‍കെട്ട് ബാരേജ്, നേര്യമംഗലം. തൃശ്ശൂര്‍: പെരിങ്ങല്‍ക്കുത്ത്, പൂമല. പാലക്കാട്: കാഞ്ഞിരപ്പുഴ, മംഗലം, വാളയാര്‍, മൂലത്തറ റെഗുലേറ്റര്‍, പോത്തുണ്ടി. വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം, കുറ്റ്യാടി. കണ്ണൂര്‍: പഴശ്ശി ബാരേജ്. തിരുവനന്തപുരം: അരുവിക്കര എന്നിവയാണിവ.

വിവിധ ജില്ലകളിലായി 64,013 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. തൃശൂര്‍-കോഴിക്കോട്, ഷൊര്‍ണൂര്‍ - പാലക്കാട്, എറണാകുളം - ആലപ്പുഴ റൂട്ടുകളില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നത്തെ ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. 8 ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില പുഴകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പുണ്ട്. അതിനിടെ ആലപ്പുഴയില്‍ ഇന്നു നടക്കേണ്ടിയിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു.
കരുതലുമായി സര്‍ക്കാര്‍
കനത്തമഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. 5748 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി 22.50 ലക്ഷം ജില്ലകള്‍ക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ആലിയാര്‍ കോണ്ടൂര്‍ കനാല്‍ അടിയന്തിരമായി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ അവധിയെടുത്ത ജീവനക്കാര്‍ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ഡ്യൂട്ടിയിലുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ എത്രയും വേഗം അവിടെ നിന്ന് മാറി താമസിക്കണമെന്നും വാളിന്റിയര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാറികഴിയുന്നവര്‍ക്കുള്ള ക്യാമ്പ് ശനി രാവിലെ തുറക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ ജില്ലകളില്‍ വൈദ്യുതി പ്രതിസന്ധി
കക്കയം പവര്‍ഹൗസിനു സമീപത്തെ ഉരുള്‍പൊട്ടലും ചാലിയാറില്‍ വെള്ളം ഉയര്‍ന്നതും കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ വടക്കന്‍ ജില്ലകള്‍ ഇരുട്ടിലായി. വെള്ളിയാഴ്ച രാത്രിയില്‍ കണ്ണൂരും കാസര്‍കോടും ഏറക്കുറെ പൂര്‍ണമായും വൈദ്യുതിബന്ധം നിലച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലും പലയിടത്തും വൈദ്യുതി നിലച്ചു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി ബോര്‍ഡ്.

കക്കയം പവര്‍ഹൗസിനു സമീപം ഉരുള്‍പൊട്ടിയതിനാല്‍ നിലയം അടച്ചിടേണ്ടിവന്നു. ജീവനക്കാര്‍ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. ഉത്തര മലബാറിലേക്കുള്ള വൈദ്യുതി വിതരണത്തിന്റെ പ്രധാന സ്രോതസ്സിലൊന്നാണ് ഇവിടെനിന്നുള്ള 110 കെ.വി. ലൈന്‍. ഇത് ഓഫ് ചെയ്തതോടെ ഒട്ടേറെ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി.

ചാലിയാറില്‍ വലിയതോതില്‍ വെള്ളമുയര്‍ന്നതിനാല്‍ അരീക്കോടുനിന്നുള്ള 220 കെ.വി. ലൈനും ഓഫ് ചെയ്യേണ്ടിവന്നു. ഇതാണ് ഉത്തര മലബാറില്‍ വൈദ്യുതി എത്തിച്ചിരുന്ന മറ്റൊരു ലൈന്‍. പുഴ കടന്നുപോകുന്ന 220 കെ.വി.ലൈനും പുഴയിലെ ജലനിരപ്പും തമ്മില്‍ ഇപ്പോഴുള്ള വ്യത്യാസം വെറും രണ്ടുമീറ്ററായി ചുരുങ്ങി. പുഴ കടന്നുപോകുന്നവര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുന്നതായി പരാതി ഉയര്‍ന്നു. ഇതോടെയാണ് ലൈന്‍ ഓഫാക്കിയത്. കക്കയത്തെ ലൈന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകില്ല. അതിനാല്‍ അരീക്കോടുനിന്നുള്ള ലൈനില്‍ വൈദ്യതിവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category