1 GBP = 93.00 INR                       

BREAKING NEWS

കണ്ണിന്റെ കൃഷ്ണമണി വരെ വണങ്ങുന്ന ക്ലാരിറ്റി ! 108 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിറക്കാന്‍ ഷവോമി; 64 മെഗാപിക്‌സലുള്ള റെഡ്മി ഉടന്‍ വിപണിയില്‍; ക്യാമറാ 'താരത്തിന്' കരുത്ത് പകരാന്‍ സാംസങ് ഐസോസെല്‍ സെന്‍സറും

Britishmalayali
kz´wteJI³

ബെയ്ജിങ്: സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഡ്യുവല്‍ ക്വാഡ്ഡ്രപ്പിള്‍ ക്യാമറകള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ഷവോമി 108 മെഗാപിക്സല്‍ ക്യാമറയുമായി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഷവോമിയുടെ തന്നെ ബ്രാന്‍ഡായ റെഡ്മി 64 മെഗാ പിക്സല്‍ ക്യാമറയുമായി രംഗത്തെത്തുമെന്ന അറിയിപ്പിന് പിന്നാലെയാണ് പുത്തന്‍ നീക്കം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. മാത്രമല്ല ഗാഡ്ജറ്റ് ഭീമനായ സാംസങ്ങിന്റെ സാംസങ്ങിന്റെ ഐസോസെല്‍ സെന്‍സറായിരിക്കും ക്യാമറയ്ക്ക് കരുത്ത് പകരുക എന്നും കമ്പനി വ്യക്തമാക്കി. 12032*9024 റെസോല്യൂഷനിലുള്ള ചിത്രങ്ങള്‍ വരെ ഇത് സമ്മാനിക്കും.

ഫോണിന്റെയും ക്യാമറയുടേയും മറ്റ് വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഷവോമി എംഐ മിക്സ് ഫോര്‍ എന്ന ഫോണാണ് 108 എംപി ക്യാമറയോടെ വിപ്ലവം സൃഷ്ടിക്കാനെത്തിക്കുന്നത്. സൗരോര്‍ജ്ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന സ്മാര്‍ട്ട്ഫോണിനെ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ഷവോമി ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. പിന്നില്‍ സോളര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട്ട്ഫോണിനായി ഷവോമി 2018ല്‍ നല്‍കിയ അപേക്ഷ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് അംഗികരിച്ചതായാണ് ടെക്ക് വെബ്‌സൈറ്റായ ലെറ്റ്‌സ്ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷവോമി പുറത്തിറക്കുന്ന ഏറ്റവും മികച്ഛ സ്മാര്‍ട്ട്ഫോണായിരിക്കും സോളാര്‍പാനല്‍ ഘടിപ്പിച്ച പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ ഘടനയെകുറിച്ചുള്ള ചില വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നില്‍ ഇരട്ട ക്യാമറകള്‍ക്കായി ഇടം ഒരുക്കിയിട്ടുണ്ട് എന്ന് ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറിന് ഇടം നല്‍കിയിട്ടില്ല എന്നതിനാല്‍ ഇന്‍സ്‌ക്രീ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലേയില്‍ നോച്ചില്ല എന്നു മാത്രമല്ല പോപ്പ് അപ് സെല്‍ഫി ക്യാമറക്കുള്ള ഇടവും നല്‍കിയിട്ടില്ല. മികച്ച ഫീച്ചറുകളുണ്ടായിട്ടും ബാറ്ററി ബാക്ക് അപിലെ കുറവ് മൂലം ചില ഫോണുകള്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ പോയിട്ടുണ്ട്.

ബാറ്ററിയിലെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഷവോമി. ബാറ്ററി ബാക്ക് അപിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി സോളാര്‍ പാനലാണ് ഷവോമി തുറുപ്പ് ചീട്ട്.കാമറക്ക് താഴെയായിരിക്കും ഷവോമി സോളാര്‍ പാനല്‍ ഉള്‍ക്കൊള്ളിക്കുക. നേര്‍ത്ത സോളാര്‍ പാനലാണ് ഫോണിലുണ്ടാവുക. അതുകൊണ്ട് തന്നെ ഫോണിന്റെ ഭാരം വര്‍ധിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ഫോണിന്റെ പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറായിരിക്കും ഷവോമി ഉള്‍ക്കൊള്ളിക്കുക.

നോച്ച് ഇല്ലാതെ ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഷവോമിയുടെ ഫോണ്‍ വിപണിയിലെത്തുക. സെല്‍ഫി ക്യാമറ സ്‌ക്രീനിനുള്ളിലായിരിക്കും. ഇടതുവശത്ത് സിം ട്രേയും, വലതു വശത്ത് ശബ്ദ നിയന്ത്രണ ബട്ടണുകളും, പവര്‍ ബട്ടണും ഇടം നല്‍കിയിരിക്കുന്നു. അടിയിലായി ഇരട്ട സ്പീക്കറുകളും അവക്ക് മധ്യേ യു.എസ്.ബി-ടൈപ്പ് സി പോര്‍ട്ടുംകാണാം. ഫോണിന്റെ പേറ്റന്റിനായി ഷവോമി അപേക്ഷ സമര്‍പ്പിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓപ്പോയുടെ ഉപ-ബ്രാന്റായ റിയല്‍മിയും 64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണിനായുള്ള ശ്രമത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ 64 എംപി ക്യാമറ ഫോണ്‍ റിയല്‍മി ആയിരിക്കും ആദ്യമെത്തിക്കുക. 64 മെഗാപിക്‌സല്‍ ക്യാമറയുമായി എംഐ മിക്‌സ് 4 ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്ന് ഷവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. ഈ ഫോണില്‍ അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്‌പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category