1 GBP = 92.30 INR                       

BREAKING NEWS

അയ്യോ പാവം! കാശ്മീരിനെ ഓര്‍ത്ത് മലാലയ്ക്ക് വേദനിക്കുന്നു; കുട്ടികളേയും സ്ത്രീകളേയും ഓര്‍ത്ത് ആശങ്കപ്പെടുന്നുവെന്ന് ട്വീറ്റ് ചെയ്ത് വെടിയേറ്റപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനില്‍ അഭയം തേടിയ നോബല്‍ സമാന ജേതാവ്; പരിഹസിച്ച് ഇന്ത്യന്‍ മീഡിയ

Britishmalayali
kz´wteJI³

കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് എത്തിയ മലാല യൂസഫ്സായിയെ പരിഹസിച്ച് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ. കശ്മീരിലെ ജനങ്ങള്‍ എന്നും സംഘര്‍ഷാവസ്ഥയിലാണ് ജീവിച്ചതെന്നും അവിടെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടാണ് മലാല യൂസഫ്‌സായ് ട്വിറ്ററിലൂടെ തന്റെ ആശങ്ക പങ്ക് വെച്ചത്. കലാപങ്ങളിലും സംഘര്‍ഷങ്ങളിലും ഇരയാക്കപ്പെടുന്നത് എല്ലായ്‌പോഴും സ്ത്രീകളും കുട്ടികളുമാണ്. അതിനാല്‍ തന്നെ അവരുടെ സുരക്ഷയെ കുറിച്ച് ആലോചിച്ച് വിഷമമുണ്ട് എന്നൊക്കെയാണ് നോബേല്‍ സമ്മാനജേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെടിയേറ്റപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ട് ബ്രിട്ടനില്‍ അഭയം തേടിയ ആളല്ലേ നിങ്ങളെന്നും എങ്ങനെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇവര്‍ക്ക് കിട്ടിയതെന്നും ആള്‍ക്കാര്‍ ചോദിക്കുന്നു.

ഏഴ് പതിറ്റാണ്ടായി കശ്മീരിലെ കുട്ടികള്‍ വളരുന്നത് സംഘര്‍ഷാവസ്ഥയ്ക്ക് നടുവിലാണ്. ഇത്തരത്തിലൊരു അവസ്ഥ സഹിച്ചു മുന്നോട്ട് പോകുന്നതിന്റേയും പരസ്പരം മുറിവേല്‍പിക്കുന്നതിന്റെയും ആവശ്യവുമില്ല. കാശ്മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയില്‍ ആശങ്കാകുലയാണ് ഞാന്‍. സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നവരും അക്രമങ്ങള്‍ ഏറ്റവും അധികം ബാധിക്കാനിടയുള്ളതും അവരെയാണ്. എല്ലാ ദക്ഷിണേഷ്യക്കാരും അന്താരാഷ്ട്ര സമൂഹവും മറ്റ് അധികാരികളും അവരുടെ ബുദ്ധിമുട്ടുകളോട് പ്രതികരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. എത്ര് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മള്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കണം. എന്നിട്ട് ഏഴ് പതിറ്റാണ്ട് നീണ്ട പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണം',

'എന്റെ മാതാവും പിതാവും മുത്തച്ഛനും കുട്ടിയായിരുന്നപ്പോഴും ഞാന്‍ കുട്ടിയായിരുന്നപ്പോഴും കശ്മീരിലെ ജനങ്ങള്‍ സംഘര്‍ഷത്തിലാണ് കഴിഞ്ഞത്. ദക്ഷിണേഷ്യ എനിക്ക് സ്വന്തം വീടാണ്. കശ്മീരികളടക്കമുള്ള 180 കോടിപ്പേരുടെ വീടാണത്. വിവിധ സംസ്‌കാരങ്ങള്‍, ഭാഷ, ഭക്ഷണം, ആചാരങ്ങള്‍ എന്നിവയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. പരസ്പരം വേദനിപ്പിക്കുന്നത് ഇങ്ങനെ തുടരേണ്ട യാതൊരു ആവശ്യവുമില്ല. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും സമാധാനപരമായി കശ്മീര്‍ വിഷയം പരിഹരിക്കാനാണ് ശ്രദ്ധയൂന്നേണ്ടത്'' എന്നാണ് മലാല ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റ ചെയ്തതിന് പിറകെ പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ച് കൊണ്ടുമുള്ള കമന്റുകള്‍ വരാന്‍ തുടങ്ങി. നിങ്ങളെപ്പോഴും പാക്കിസ്ഥാനെ ആണ് പിന്തുണച്ചതെന്നും ഇത്രയും മൂല്യമുള്ള നോബല്‍ സമ്മാനം എങ്ങനെയാണ് ലഭിച്ചതെന്നും ആള്‍ക്കാര്‍ ചോദിക്കുന്നു. ഭീകരാക്രമണം പേടിച്ച് രക്ഷപ്പെട്ട നിങ്ങളാണോ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി സംസാരിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു. 2012 ഒക്ടോബറിലാണ് സ്‌കൂളില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ സ്‌കൂള്‍ബസില്‍ വച്ച് മലാലയെ ഭീകരര്‍ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു വെടിയേറ്റു ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പെഷാവറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു. പിന്നീട് ഭീകരാക്രമണ സാധ്യതയുള്ളതുകൊണ്ട് മലാലയും കുടുംബവും ബ്രിട്ടനില്‍ തന്നെ താമസിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category