1 GBP = 86.00INR                       

BREAKING NEWS

അമേരിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍; സ്വകാര്യ വിമാനം പറത്തിയിരുന്നത് ഭര്‍ത്താവ് ഡോ. ഖുറാന; അപകടത്തിന് കാരണമായത് എന്‍ജിന്‍ തകരാര്‍

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ മകളോടൊപ്പം വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ഫിലഡല്‍ഫിയയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഡോ. ജസ്വീര്‍ ഖുറാന (60), ഭാര്യ ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ ഖുറാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറു വിമാനം പറത്തിയിരുന്നത് ഖുറാന ആയിരുന്നു. 44 വര്‍ഷം പഴക്കമുള്ള വിമാനം റെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതും അദ്ദേഹത്തിന്റെ പേരിലാണ്.

വൈദ്യശാത്രരംഗത്തെ അറിയപ്പെടുന്ന ഗവേഷകര്‍ കൂടിയായിരുന്നു ജസ്വീറും ദിവ്യയും. ന്യൂഡല്‍ഹിയിലെ എയിംസില്‍ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ യുഎസിലേക്ക് കുടിയേറുന്നത് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്.വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ എന്‍ജിനുണ്ടായ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നു മിനിറ്റ് മാത്രം പറന്ന വിമാനം താഴേക്ക് പതിക്കുകയായിരുന്നു.

ജനവാസ മേഖലയില്‍ നിന്നും അല്‍പ്പം മാറി മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഇവര്‍ മൂ്ന്നു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു. ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ പാത്തോളജി വിഭാഗത്തില്‍ 2002 മുതല്‍ അദ്ധ്യാപകനായിരുന്ന ഖുറാന. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിവ്യ ഖുറാന കുട്ടികള്‍ക്കുള്ള സെന്റ് ക്രിസ്റ്റഫര്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category