1 GBP = 92.00 INR                       

BREAKING NEWS

ഭാരതത്തില്‍ കാശ്മീര്‍ ജനതയെ ഒരു കുടക്കീഴില്‍ ഒരു കാലത്തു നിറുത്തിയത് ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു എങ്കില്‍ ഇതേ ആര്‍ട്ടിക്കിള്‍ നീക്കം ചെയ്യൂന്നതിലൂടെ ഭാരതം ഒന്നായി മാറുകയാണ്

Britishmalayali
റോയ് സ്റ്റീഫന്‍

ഭാരതത്തിലുള്ള 29 സംസ്ഥാനങ്ങളിലും 7 യൂണിയന്‍ ടെറിട്ടറികളിലും ജീവിക്കുന്ന പൗരന്മാര്‍ക്കില്ലാത്ത സൗകര്യങ്ങളും പദവികളുമായിരുന്നു ആര്‍ട്ടിക്കിള്‍ 370 ലൂടെ കാശ്മീര്‍ ജനതക്ക് ലഭിച്ചിരുന്നത്. ഭരണഘടനാപരമായ പ്രത്യേക പദവിയും അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും, സ്വാതന്ത്ര്യങ്ങളും പ്രത്യേക അവകാശങ്ങളും നല്‍കിയിട്ടും കാശ്മീരിലെന്നും അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. സ്വാതന്ത്രീയത്തിന്റെ നാളുകളില്‍ മറ്റു നാട്ടുരാജ്യങ്ങളെല്ലാം യാതൊരുവിധത്തിലുള്ള വ്യവസ്ഥകളുമില്ലാതെ ഭാരതത്തില്‍ ലയിച്ചപ്പോള്‍ കാശ്മീരിന് മാത്രം പ്രത്യേക പദവികള്‍ നല്‍കുവാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ മറ്റൊന്നുമല്ല രണ്ടു ചേരികളിലായിരുന്ന രാജാവ് ഹരിസിംഗും അദ്ദേഹത്തിന്റെ എതിരാളി ഷെയ്ഖ് അബ്ദുള്ളയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു അതിലുപരി അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യവുമായിരുന്നു. കശ്മീരിന്റെ രാജാവിനെയും ജനതകളുടെ നേതാവിനെയും ഒരുമിപ്പിച്ചു നിര്‍ത്തുവാനും ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക്കുന്ന കാശ്മീരിനെ ഭാരതത്തിന്റെ ഭാഗമായി നിലനിര്‍ത്തുവാനും അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് നെഹ്‌റുവിന്റെ തനതായ നയതന്ത്രത്തിലുപരി വിഭജനത്തിന്റെ കഠിനതകളില്‍ ബുദ്ധിമുട്ടിയിരുന്ന ഭാരത ജനതയ്ക്കു മറ്റൊരു പ്രശ്നമുണ്ടാകാതിരിക്കുവാനുള്ള ഉദ്ദേശ ശുദ്ധിയും മാത്രമായിരിക്കണം. ചരിത്രത്തില്‍ ഇനിയും പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ശ്രി നരേന്ദ്ര മോദിയുടെ നിലവിലെ തീരുമാനം വളരെ ഉചിതമായിട്ടുള്ളതാണെന്ന് ഭാരത ജനതാ ഏറ്റു പറയുന്നത്. അദ്ദേഹത്തിന്റെ ഒരു ഭാരതം ഒരു ജനത ഒരേ നിയമ സംവിധാനങ്ങളിലുറച്ചുള്ള പ്രവര്‍ത്തന രീതിയ്ക്ക് അനുയോജ്യമായി കശ്മീരിന്റെ എല്ലാ പ്രത്യേക പദവികളും എടുത്തു മാറ്റിയതിലൂടെ കാശ്മീരില്‍ സമാധാനം പുനര്‍സ്ഥാപിക്കുവാന്‍ സാധ്യമാകുമെന്ന് ലോകമെമ്പാടുമുള്ള ഭാരതീയര്‍ വിശ്വസിക്കുന്നത്.

ഒരു കാലത്ത് ഒരു ഭാഷയും ഒരു സംസ്‌കാരവും ഒരേ പാരമ്പര്യവും ഉണ്ടായിരുന്ന കാശ്മീര്‍ ജനത ഇന്ന് രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു പോകുവാനുള്ള പ്രധാന കാരണം ശരിയായതും ഉറച്ചതുമായ തീരുമാനമെടുക്കുവാന്‍ താമസിച്ചതിനാല്‍ മാത്രമാണ്. യുദ്ധത്തിലൂടെ കാശ്മീര്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ കഴിയാത്തതിന്റെ പ്രതികാരമെന്നോണമാണ് പാക്കിസ്ഥാന്‍ അന്നുമുതല്‍ പാക്ക് അധീന കാശ്മീര്‍ കേന്ദ്രീകരിച്ചു വിഘടനവാദവും തീവ്രവാദികള്‍ക്ക് പരിശീലനവും നല്‍കിക്കൊണ്ട് കാശ്മീരില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഭാരതത്തിന്റെ വിഭജനം മുതല്‍ കാശ്മീര്‍ ഒരു അന്താരാഷ്ട്ര വിഷയമാക്കുവാനുള്ള പാക്കിസ്ഥാന്റെ വിഫലമായ ശ്രമങ്ങള്‍ ലോക നേതൃത്ത്വത്തിന് പുത്തരിയല്ലെങ്കിലും ദക്ഷിണ ഏഷ്യയുടെ വളര്‍ച്ചയെയും നിലനില്‍പ്പിനെയും സാരമായി ബാധിക്കുന്നതായി അനുഭവപ്പെടുന്നുണ്ട് എന്നാല്‍ പാകിസ്ഥാന്‍ അവര്‍ക്ക് ലഭ്യമായ വേദികളെല്ലാം പരമാവധി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഭാരതത്തിന്റെ ഫലപ്രദമായ വിദേശ നയതന്ത്രവും  ഇടപെടലുകളും മതേതര സാമൂഹ്യഘടനയുമാണ് അവയൊക്കെ യഥാകാലങ്ങളില്‍ പരാജയപ്പെടുത്താന്‍ നമുക്ക് സഹായകമാകുന്ന പ്രധാന ഘടകങ്ങള്‍.

ജമ്മു കശ്മീരിലെ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ വളരെക്കാലമായി എതിര്‍ക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ രാഷ്ട്രീയ നിലനില്‍പ്പും പ്രത്യേക പദവികളുപയോഗിച്ചുള്ള  സുരക്ഷയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യവും അത്യാവശ്യമായിരുന്നു. എന്നാല്‍ നിലവിലുള്ള ഭീകരാന്തരീക്ഷം മൂലം സാധാരണക്കാര്‍ക്ക് കാശ്മീരിലുള്ള ജീവിതമെന്നും ദൂസ്സഹമായിരുന്നു എന്നുള്ള വസ്തുത എന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും മറച്ചു വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. കാശ്മീര്‍ ജനതയുടെ അഭിവൃദ്ധി കേന്ദ്രീകരിച്ചുള്ള വാര്‍ത്തകള്‍ വളരെ ചുരുക്കം മാത്രമാണ് ലഭിച്ചിരുന്നത്. നിലവില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോദി സര്‍ക്കാരിന്റെ കാലോചിതമായ നീക്കങ്ങളെ ഏകപക്ഷീയമായ നടപടികളായി ചിത്രീകരിക്കുന്നുണ്ടെങ്കിലും സമാധാന ജീവിത അന്തരീക്ഷം കാംക്ഷിക്കുന്ന കാശ്മീര്‍ ജനത കാലക്രെമേണ ഈ നീക്കങ്ങളെ പൂര്‍ണ്ണമായി അംഗീകരിക്കുക തന്നെ ചെയ്യുമെന്ന് ഭാരത ജനത പ്രതീക്ഷിക്കുന്നത്. ഭാരതത്തിന്റെ രാഷ്ട്രപതി സ്വന്തം അധികാരമുപയോഗിച്ചു കാശ്മീരിന്റെ ഈ പ്രത്യേക പദവി നീക്കം ചെയ്തത് ഭാരതത്തിന്റെ എല്ലാ നിയമ സംവിധാനങ്ങളും ഇനി ജമ്മു കാശ്മീരിലും ബാധകമാകുമ്പോള്‍ കാശ്മീര്‍ ജനത ഭാരതത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്.

നിലവിലെ കാശ്മീരിലുള്ള അനിശ്ചിതാവസ്ഥയുടെയും ഭീകരാന്തരീക്ഷത്തിനും ഇന്ത്യയും പാക്കിസ്ഥാനും അന്യോന്യം പഴിചാരുന്നുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ തയ്യാറാവുന്നില്ലാ എന്നതും ലോകമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. അതുകൊണ്ടു മാത്രം മോദി സര്‍ക്കാരിന്റെ നിലവിലെ നീക്കങ്ങള്‍ അതായത് അനര്‍ഹമായി നിലനിന്നിരുന്ന പദവികളുടെയും അധികാരങ്ങളുടെയും നീക്കത്തിലൂടെ സമാധാനം പുനര്‍സ്ഥാപിക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കും. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിലുള്ള അന്താരാഷ്ട്ര രാജ്യങ്ങളുടെ പ്രതികരണം ഇക്കാര്യത്തില്‍ വളരെ ശ്രദ്ധേയമാണ്. മറ്റെല്ലാ രാജ്യങ്ങളും ഈ നീക്കത്തിനെ ഇന്ത്യയുടെ ആഭ്യന്തര വിഷയമായി കാണുമ്പോള്‍ പാകിസ്ഥാന്‍ മാത്രമാണ് പ്രധിഷേധം അറിയിക്കുന്നത്. തുര്‍ക്കിയും മലേഷ്യയും പാകിസ്താന്റെ നിലപാടുകളെ അനുകൂലിക്കുന്നുണ്ട് എന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും ഈ രണ്ടു രാജ്യങ്ങളും ഒദ്യോഗിഗമായി ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലാ എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. എന്നാല്‍ സൗദി അറേബ്യയുടെയും ഖത്തറിന്റെയും സര്‍ക്കാരുകള്‍ ഇന്ത്യയുടെ നിലപടുകളേ അപലപിക്കാത്തതും യു എ ഈ യുടെ പൂര്‍ണ്ണ പിന്തുണയും ഭാരതത്തിന്റെ നയതന്ത്ര വിജയമായിത്തന്നെ ലോക മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യന്‍ നടപടികളെ ജര്‍മ്മനി അംഗീകരിക്കുകയും അനുയോജ്യമായ ഭരണഘടനാ നടപടിക്രമള്‍  സ്വാഭാവികമായും അതിന്റെ വരും വരായ്കകള്‍ അനുഭവിക്കുന്നവരുമാണ് കൂടിയാലോചിക്കണം എന്ന് മാത്രമാണ് അഭിപ്രായപ്പെട്ടത്.

ചൈനയുടെ നിലപാടുകള്‍ പാക്കിസ്ഥാന് വളരെ ആശ്ചര്യജനകമായി മാറുന്നതാണ് ചൈന അവരുടെ സ്വന്തമാണെന്നു അവകാശപ്പെടുന്ന അക്സായി ചിന്‍ ലഡാക്കിന്റെ കൂടെ സംയോചിപ്പിച്ചുകൊണ്ടു യൂണിയന്‍ ടെറിറ്റോറി ആക്കിയതിനെ മാത്രമാണ് അപലപിച്ചിരിക്കുന്നത്. ഭാരതത്തിനെതിരെയുള്ള നിലപാടുകളില്‍  ചൈനയുടെ പൂര്‍ണ്ണ പിന്തുണ പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചപ്പോള്‍ നിലവിലെ നിഷ്‌ക്രീയത സ്വാഭാവികമായും പാക്കിസ്ഥാന്  ആശങ്കാജനകം തന്നെയാണ്. യാഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ നിലപടുകളെ ചൈനയ്ക്ക് വിമര്‍ശിക്കുവാന്‍ നിലവില്‍ സാദ്ധ്യമല്ലായെന്നതാണ് വസ്തുത. ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ് എന്നീ മേഖലകളില്‍ ചൈന നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ ലോകം മുഴുവന്‍ അപലപിക്കുമ്പോള്‍ സ്വാഭാവികമായും ഭാരതത്തിനും പ്രതിരോധിക്കുവാന്‍ സാധിക്കും. ലോക പോലീസായ അമേരിക്ക പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ട് ഇതിനെ തികച്ചും ഭാരതത്തിന്റെ ആഭ്യന്തര കാര്യമായിത്തന്നെ പ്രസ്താവിച്ചുകൊണ്ട് മനുഷ്യാവകാശ ലംഘനങ്ങളെ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. റഷ്യയും ഫ്രാന്‍സും തികച്ചും മൗനം പാലിക്കുന്നതില്‍ നിലവിലെ വ്യാപാര ബന്ധങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യമായിരിക്കും. യുകെയുടെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രെക്സിറ് സംബന്ധമായ ധാരാളം കാര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഭാരതത്തിന്റെ  ആഭ്യന്തര കാര്യങ്ങളോട് പ്രതികരിക്കുവാന്‍ സാധിക്കുന്നില്ലാ. അതോടൊപ്പം തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിലുള്ള പാക്കിസ്ഥാനില്‍ വേരുകളുള്ള എംപി മാരുടെ അപേക്ഷയും അദ്ദേഹം സൗകര്യപൂര്‍വം ഉപേക്ഷിക്കുന്നതും ഭാരതത്തിന് തല്‍ക്കാലം ഉപകാരപ്പെടുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നിലവിലെ ഐക്യ രാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലും ചിലപ്പോള്‍ ഒരു പ്രമേയത്തില്‍ മാത്രം ഒതുങ്ങുവാനുള്ള സാധ്യത മാണുള്ളത്.

മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ഇത്രയും ശക്തമായതും ജനപ്രീതിയേറിയതുമായ നീക്കങ്ങളിലൂടെ ജമ്മു കാശ്മീര്‍ മേഖലകളില്‍ സമാധാനം പുനര്‍സ്ഥാപിക്കുവാന്‍ സാധ്യമാകട്ടെയെന്നു തന്നെയാണ് ആഗോള ഭാരതീയര്‍ ആഗ്രഹിക്കുന്നത്. ഇത്രയും ചടുലമായതും ഫലപ്രദവുമായ നീക്കങ്ങളിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ സാധ്യമായേക്കും അതിലുപരി ഇനിയുള്ള നാളുകളില്‍ ഭാരതത്തിന്റെ പറുദീസയായി കണക്കാക്കപ്പെടുന്ന ഈ മേഖലകളില്‍ പൂര്‍ണ്ണ ഉത്തരവാദിത്ത്വമുള്ള ഒരു ജനകീയ നേതൃത്വത്തിനെയും കൂടി അധികാരത്തില്‍ എത്തിക്കുവാന്‍ സാദ്ധ്യമാകുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങളും പൂര്‍ണ്ണമായി സാദ്ധ്യമാക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.

ഭാവിയില്‍ കുറച്ചു നാളത്തേക്കെങ്കിലും തീവ്രവാദം നിരന്തരമായ ആശങ്കയായിരിക്കും അതോടൊപ്പം സുരക്ഷാ സംവിധാനങ്ങളുടെയും സ്ഥിതി പൂര്‍ണ്ണമായിരിക്കില്ലെങ്കിലും ഒരു പരിധിവരെ പ്രതീക്ഷയും പ്രത്യാശയയുമുള്ള ജനങ്ങളായിരിക്കും കാശ്മീരില്‍ ജീവിക്കുന്നത്. വിശ്വസനീയമായ ഒരു നേതൃത്വം ഉളവാകുന്നതുവരെ കുറച്ചു നാളത്തേക്കെങ്കിലും സമൂഹത്തില്‍ നിന്നും സാധാരണക്കാരില്‍ നിന്നും നിസഹകരണ മനോഭാവം ഉടലെടുത്തേക്കാം കാലക്രമേണ മാറുമെന്നുള്ള പ്രതീക്ഷയുണ്ട്. പക്ഷെ കൂടുതല്‍ കരുതലെടുക്കേണ്ട മേഖലകള്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളാണ്, കൂടുതലും ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെ വഴിതെറ്റിക്കുന്ന  തീവ്രവാദ നിലപാടുകളും പ്രവര്‍ത്തനങ്ങളും. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ ഈ മേഖലകളിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുവാന്‍ പൊതു സമൂഹത്തെ ആഹ്വാനം ചെയ്യുകയും പ്രേരിപ്പിക്കുകയും ചെയ്യും.

കാര്യക്ഷമവും പ്രവര്‍ത്തന നിരതവുമായ ഒരു പ്രാദേശിക ഭരണകൂടം  നിലനില്‍ക്കുമ്പോള്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുവാന്‍ സാധിക്കും. സമാധാനം കാംക്ഷിക്കുന്ന സാധാരണക്കാരുടെ ആവശ്യം സുരക്ഷിതമായ ജീവിതാന്തരീക്ഷം  മാത്രമാണ്. ജനാധിപധ്യ വ്യവസ്ഥിതികളിലൂടെ ഇതു സാധ്യമാക്കുവാന്‍ സാധിച്ചാല്‍ പൊതുജനം അംഗീകരിക്കുകയും പൂര്‍ണ്ണ സന്തോഷത്തോടെ സ്ഥാപതിതമായ വ്യവസ്ഥിതികളുടെ ഭാഗമാവുകയും ചെയ്യും.

നിയമ ഭേദഗതികളിലൂടെ പുതുതായി രൂപീകൃതമാകുന്ന കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ നിയമസഭ നിലവില്‍ വരുമ്പോള്‍ ഭാരതത്തിലെ മറ്റു സംസഥാനങ്ങളിലെപ്പോലെ തന്നെ പൊതുജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ ദൈനംദിനാവശ്യങ്ങള്‍ സാദ്ധ്യമാക്കുകയും ചെയ്യുമ്പോള്‍ കശ്മീര്‍ വീണ്ടും ഭാരതത്തിലെ പറുദീസയായി മാറും. സംസ്ഥാനത്തെ സമാധാനം നിലവില്‍ വരുമ്പോള്‍ മറ്റു ലോകരാജ്യങ്ങളുടെ അതൃപ്തി അകലുകയും നിലവിലുള്ള ഇന്ത്യന്‍ പ്രെസിടെന്റിന്റെ അംഗീകാരം പൂര്‍ണ്ണ അധികാരമായി മാറുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category