1 GBP = 100.50 INR                       

BREAKING NEWS

വടക്കന്‍ കേരളത്തില്‍ ദുരിതം വിതച്ച പേമാരി കുടകിനെയു കണ്ണീരിലാക്കി; കുടകില്‍ രണ്ട് കുടുംബത്തിലെ ആറ് പേര്‍ മരിച്ചു; കനത്ത മഴയില്‍ വീരാജ് പേട്ടയിലെ തോറയിലുണ്ടായ മലയിടിച്ചിലില്‍ അമ്മയും മകളും മരിച്ചു; 350 ഓളം വീടുകള്‍ വെള്ളത്തില്‍ ചുറ്റപ്പെട്ട നിലയില്‍; നൂറിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വിവരം

Britishmalayali
രഞ്ജിത്ത് ബാബു

കൂട്ടുപുഴ: പേമാരി തിമിര്‍ത്ത് പെയ്യുന്ന കര്‍ണ്ണാടകത്തിലെ കുടകില്‍ രണ്ട് കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. 350 ഓളം മലയാളികളുടെ വീടുകള്‍ വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കയാണ്. നൂറിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ മലയാളികളുടെ എത്ര വീടുകള്‍ ഉണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ച്ച നേരിടുകയാണ്. കേരളാ അതിര്‍ത്തിക്കടുത്ത വീരാജ് പേട്ടയിലെ തോറയിലുണ്ടായ മലയിടിച്ചിലില്‍ അമ്മയും മകളും മരിച്ചു.

മമത (45), മകള്‍ ലിഖിത എന്നിവരാണ് മരിച്ചത്. ബാഗമണ്ടല ത്തിലുണ്ടായ മലയിടിച്ചിലില്‍ ഒരുകുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ദക്ഷിണ കുടക് പൂര്‍ണ്ണമായും പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയിരിക്കയാണ്. മുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറി. തോണികളിലും മറ്റുമായി ഇവരെ രക്ഷപ്പെടുത്തുകയാണ്. മലയാളികള്‍ അധിവസിക്കുന്ന സിദ്ധാപ്പുര, കരടിഗോഡ്, കൊണ്ടഗോഡു, ഗോണിക്കൊപ്പാല്‍ എന്നീ പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കാവേരി, ലക്ഷ്മണ തീര്‍ത്ഥ, മാറാപോളേ എന്നീ നദികളും അനുബന്ധ പുഴകളും കരകവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍ വയലുകള്‍ വെള്ളത്തിനടിയിലായിരിക്കയാണ്. മലയിടിച്ചിലും നിരവധി മലയോരങ്ങളിലെ കാപ്പി കൃഷിയും കവുങ്ങിന്‍ തോട്ടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പ്രളയ ദുരന്തം ഏല്‍പ്പിച്ച കുടകില്‍ പേമാരി ശക്തമായി തുടരുകയാണ്. അടുത്തടുത്ത് വരുന്ന അവധി ദിവസങ്ങള്‍ ഇന്നാരംഭിച്ചിട്ടും നാട്ടിലെത്താനോ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ കഴിയാത്ത മലയാളികള്‍ ദുരിത ജീവിതമാണ് അനുഭവിക്കുന്നത്. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്.

വീരാജ് പേട്ടയിലെത്തിയാല്‍ എങ്ങിനെയെങ്കിലും നാട്ടിലെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കയാണ്. ഗ്രാമീണ മേഖലയിലേയും നഗര പ്രദേശത്തേയും കടകളെല്ലാം അടഞ്ഞു കിടക്കുന്നതോടെ വിശപ്പടക്കാനുള്ള വഴിയും അടയുകയാണ്. വീരാജ്‌പേട്ടയിലെത്തിയാല്‍ നൂറ് കിലോമീറ്റര്‍ വളഞ്ഞ് മാനന്തവാടി വഴി വളഞ്ഞ് കണ്ണൂര്‍, തലശ്ശേരി, മാഹി തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമായിരുന്നു.

എല്ലാ വഴികളും അടഞ്ഞ സ്ഥിതിക്ക് ആ മോഹവും നടപ്പില്ല. നാട്ടില്‍ നിന്നും തിരിച്ച് കുടകിലെ വിവിധ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടവര്‍ വിവിധ വഴികളില്‍ കുടുങ്ങിയിരിക്കയാണ്. വൈദ്യുത തടസ്സവും തുടര്‍ച്ചയായ സ്ഥിതിക്ക് പരസ്പരം ബന്ധപ്പെടാനുമാവുന്നില്ല. കുടക് ജില്ലാ ഭരണ കൂടം പൊലീസിനേയും ഫയര്‍ ഫോഴ്‌സിനേയും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. ബോട്ടുകളും തോണികളും എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category