1 GBP = 92.30 INR                       

BREAKING NEWS

വീണ്ടും മിസൈല്‍ വിക്ഷേണവുമായി ഉത്തര കൊറിയ; സംയുക്ത സൈനികാഭ്യാസം തുടരാനുറച്ച് അമേരിക്കയും ദക്ഷിണ കൊറിയയും; ലോകം മറ്റൊരു യുദ്ധമൊയെന്ന ആശങ്കയിലേക്ക് വഴുതുമ്പോള്‍ കിം എഴുതിയ മനോഹരമായ കത്തിനേക്കുറിച്ച് വാചാലനായി ട്രംപ്

Britishmalayali
kz´wteJI³

സിയോള്‍: രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുയാണ് ഉത്തര കൊറിയ. കിഴക്കന്‍ തീരത്തു നിന്നും കടലിലേക്ക് ശനിയാഴ്ചയും ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണ അറിയിച്ചു. കിം ജോങ് ഉന്നില്‍ നിന്നും തനിക്ക് മനോഹരമായ ഒരു കത്ത് തനിക്ക് ലഭിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദത്തിന് തൊട്ടുപിന്നാലെയാണ് പ്രകോപനപരമായ നടപടികളിലേക്ക് ഉത്തര കൊറിയ കടന്നത്.

ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കിമ്മും ട്രംപും തമ്മില്‍ ജൂണ്‍ 30 ന് ധാരണയിലെത്തിയിരുന്നെങ്കിലും തുടര്‍ച്ചയായ മിസൈല്‍ വിക്ഷേപണങ്ങള്‍ ആശങ്കയുയര്‍ത്തുന്നു. രാജ്യത്തിന്റെ ഏറ്റവും പുതിയ മിസൈല്‍ വിക്ഷേപണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ചുള്ള മുന്നറിയപ്പാണെന്ന് ഓഗസ്റ്റ് ഏഴിന് നടന്ന ഗൈഡഡ് മിസൈലുകളുടെ വിക്ഷേപണത്തോടനുബന്ധിച്ച് കിം ജോങ് ഉന്‍ പറഞ്ഞിരുന്നു.

അമേരിക്കയ്ക്കു ഭീഷണിയാകുന്ന തരത്തിലുള്ള ഭൂഖണ്ഡാന്തര ശ്രേണിയിലുള്ള മിസൈലുകളുടെ പരീക്ഷണങ്ങള്‍ പുനരാരംഭിക്കില്ലെന്ന് നേരത്തെ ഉത്തരകൊറിയ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇക്കാര്യം ഉത്തരകൊറിയയെ ഓര്‍മ്മിപ്പിച്ചു. അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളുടെ പ്രധാന്യം കുറച്ചു കാണിക്കാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചത്. തന്നെ നിരാശപ്പെടുത്താന്‍ 'കിം' ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയും ദക്ഷിണ കൊറിയയും ഒരുമിച്ചുള്ള സൈനികാഭ്യാസം ആണവ നിരായുധീകരണ ചര്‍ച്ചകളെയും ബാധിക്കുമെന്ന് ഉത്തരകൊറിയ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ഷങ്ങളായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തിവരികയായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം സിംഗപ്പൂരില്‍ ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നടന്ന ചരിത്രപരമായ ആദ്യ ഉച്ചകോടിക്ക് ശേഷം സൈനികാഭ്യസങ്ങളിലും കുറവ് വന്നു.

ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുന്നതിനോ പരീക്ഷിക്കുന്നതിനോ ഉത്തരകൊറിയയെ വിലക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ പ്രമേയം നിലവിലുണ്ട്. 2018 ജൂണ്‍ 12 ന് സിംഗപ്പൂരില്‍ ട്രംപുമായി നടന്ന ഉച്ചകോടിക്കു ശേഷം ആണവനിരായൂധീകരണത്തിന് തന്റെ രാജ്യം പൂര്‍ണമായും തയ്യാറാണെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കിം. ഇതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയയോടൊത്തുള്ള സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ട്രംപ് ഉത്തരവിട്ടു.

ട്രംപും കിമ്മും ഈ വര്‍ഷം അവസാനം വിയറ്റ്‌നാമില്‍ രണ്ടാമത്തെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഉത്തരകൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പൂര്‍ണമായു പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറാകത്തതിനാല്‍ കൂടിക്കാഴ്ച പരാജയമായി. എങ്കിലും അമേരിക്കയുമായി ആണവ നിരായുധീകരണ ചര്‍ച്ചകള്‍ തുടരുമെന്ന് ഉത്തര കൊറിയ വാഗ്ദാനം ചെയ്തിരുന്നു.

2017 നവംബറിന് ശേഷം ആദ്യമായി മേയില്‍ പ്യോങ്യാങ് ഹ്രസ്വ-ദൂര മിസൈലുകള്‍ പ്രയോഗിച്ചത് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായിരുന്നു. എന്നിരുന്നാലും, മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ട്രംപ് തള്ളിക്കളഞ്ഞു. ഉത്തരകൊറിയ പ്രകോപനപരമെന്ന് കണക്കാക്കുന്ന സൈനികാഭ്യാസം പുനരാരംഭിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category