1 GBP = 92.50 INR                       

BREAKING NEWS

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തിനൊപ്പം സാമ്പത്തിക പ്രശ്നങ്ങള്‍ കൂടി ഏറിയതോടെ വിഷാദത്തിനടിമയായി; മറാത്തി നടി തൂങ്ങി മരിച്ചത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം; പ്രദ്ന്യാ പാര്‍ക്കറുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വിടാതെ പൊലീസും

Britishmalayali
kz´wteJI³

മുംബൈ: മകളെ കൊന്ന ശേഷം മറാത്തി നടി പ്രദ്‌ന്യാ പാര്‍ക്കര്‍ വിഷാദ രോഗത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ചയാണ് മകളെ കൊലപ്പെടുത്തിയ ശേഷം പ്രദ്ന്യ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ നിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് പ്രശാന്ത് പ്രദ്‌ന്യയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. മകള്‍ ശ്രുതിയെ കിടക്കയില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തി. മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്‌ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ശ്രുതി.

മാറാത്തി ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നടിയാണ് പ്രദ്‌ന്യാ. സീരിയലുകള്‍ക്ക് പുറമെ ഏതാനും മറാത്തി ചിത്രങ്ങളില്‍ പ്രദ്‌ന്യ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളൊന്നും വെളിച്ചം കണ്ടില്ല. കുറച്ച് കാലങ്ങളായി സീരിയല്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഭര്‍ത്താവിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലും സീരിയല്‍ രംഗത്ത് അവസരം കുറഞ്ഞതിനാലും പ്രദ്‌ന്യ വിഷാദത്തിലായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് പ്രദ്‌ന്യയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്- കല്‍വ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശേഖര്‍ ബാഡ്‌ഗെ പറഞ്ഞു. പ്രദ്‌ന്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category