1 GBP = 93.35 INR                       

BREAKING NEWS

മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും മറ്റന്നാള്‍ വാല്‍ത്തംസ്റ്റോയില്‍

Britishmalayali
ജോസ് ജോണ്‍

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്റ്സെന്റ് ജോര്‍ജ് പള്ളിയില്‍) ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും. വൈകിട്ട് 6.30 ന് ജപമാല, ഏഴിന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെന്റ് മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.

പള്ളിയുടെ വിലാസം
Our Lady and St.George Church, 132 Shernhall Street Walthamstow, E17 9HU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category