1 GBP = 86.00INR                       

BREAKING NEWS

നിങ്ങളാല്‍ കഴിയുന്ന ഒരു തുക വയനാടിനും നിലമ്പൂരിനും നല്‍കാം; പ്രളയബാധിതര്‍ക്ക് കൈത്താങ്ങാ കുവാന്‍ ഫീനിക്സ് നോര്‍ത്താപ്ടണും ഇടുക്കി ജില്ലാ സംഗമവും

Britishmalayali
kz´wteJI³

കേരളത്തില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തിലും ഉരുള്‍പൊട്ടലിലും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍ നിരയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലാ സംഗമവും, ഫീനിക്സ് നോര്‍ത്താംപ്ടണ്‍ ക്ലബും കൈകോര്‍ക്കുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവരും, സ്വന്തമെന്നു കരുതിയ വീടും സ്ഥലവും കണ്‍മുമ്പില്‍ തകര്‍ന്ന കാഴ്ചകള്‍ കാണേണ്ടിവന്ന ഒരുപാട് ജീവിതങ്ങള്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഷ്ടത അനുഭവിക്കുന്നു. ഈ ദുരന്തത്തില്‍ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് കൂട്ടായ്മകളുടെ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

നിങ്ങളാല്‍ കഴിയുന്ന ഒരു തുക ഈ ദുരന്തങ്ങളില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. കേരളത്തിന്റെ രക്ഷക്കായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് കരുത്തേകാന്‍ ജാതി, മത, രാഷ്ടീയ ഭേദമെന്യേ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫീനിക്സ് ക്ലബ്ലിന്റ അക്കൗണ്ടിലേക്ക് അല്ലെങ്കില്‍ ജസ്റ്റ് ഗിവിങ്ങ് വഴി നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

സംഭാവനകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് കൈമാറുന്നതായിരിക്കും.
Account Name: Phoenix Northampton 
Sort Code: 309626
Account Number: 39144968

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category