1 GBP = 92.30 INR                       

BREAKING NEWS

ഇന്ന് റെഡ് അലര്‍ട്ടില്ല; ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; രക്ഷാ പ്രവര്‍ത്തനത്തിന് പുതു വേഗം നല്‍കാന്‍ സൈന്യം; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് എത്തിയാല്‍ നാളെ മുതല്‍ രണ്ടു ദിവസം വീണ്ടും മഴ കനക്കും; ഭീതിയൊഴിയുക 15ന് ശേഷം മാത്രം; തിരമാലകള്‍ ഉയരുന്നത് കടല്‍ക്ഷോഭവും കൂട്ടും; മൂന്ന് നാള്‍ കൂടി അതീവ ജാഗ്രത തുടരും; കവളപ്പാറയില്‍ ഇനിയും കണ്ടെത്താനുള്ളത് 50ലേറെ പേരെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനത്തെങ്ങും ഇന്ന് റെഡ് അലെര്‍ട്ടും ഇല്ല. എന്നാല്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലെര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ഉണ്ട്. ഓഗസ്റ്റ് 14 ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണുള്ളത്.

മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്നും കൂറ്റന്‍ തിരമാലകളുണ്ടാകുമെന്നും ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇനിയും മഴ വരാം. മണ്‍സൂണ്‍ കാറ്റ് ശക്തമായി തുടരുകയാണ്. 13, 14 തീയകളില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് 13ന് എത്തിയാല്‍ രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. 15ന് മഴ കുറഞ്ഞു തുടങ്ങും. അതുവരെ ജാഗ്രത പാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴയുണ്ടാകാനാണ് സാദ്ധ്യത. കേരളത്തിന്റെ തീര പ്രദേശത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാദ്ധ്യത. 3 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരും എന്നുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചു. അതുകൊണ്ട് തന്നെ മഴയുടെ കെടുതി കുറയുമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ജില്ലകളിലും തെക്കും മഴ കുറഞ്ഞിട്ടുണ്ട്. ഇതോടെ മലബാര്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുതു തലത്തിലെത്തി. ഇന്നലെ വിവിധ ദുരന്ത മേഖലകളില്‍ 19 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം 76 ആയി.

കൊടിയ ദുരന്തം സംഭവിച്ച നിലമ്പൂര്‍ കവളപ്പാറയിലാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമായി നടക്കുന്നത്. ഇനിയും അന്‍പതിലധികം പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്. വയനാട് പുത്തുമലയില്‍ എട്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട മുണ്ടേരി ഉള്‍പ്പെടെ പല ഭാഗങ്ങളിലും മിഗ് 17 വിമാനങ്ങളാണ് ഭഷണസാധനങ്ങള്‍ ഇട്ടുകൊടുത്തത്. എറണാകുളം ജില്ലയില്‍ 54 ക്യാമ്പുകളിലെ 3471 പേര്‍ ഇന്നലെ വീടുകളിലേക്ക് മടങ്ങി. ജില്ലയില്‍ 22,407 പേര്‍ 113 ക്യാമ്പുകളിലുണ്ട്. കോട്ടയം ജില്ലയില്‍ മീനച്ചലില്‍ അഞ്ച് ക്യാമ്പുകള്‍ പിരിച്ചു വിട്ടപ്പോള്‍ വൈക്കത്ത് ഏഴുക്യാമ്പുകള്‍ കൂടി തുറന്നു. വടക്കന്‍ കേരളത്തില്‍ മഴ മാറി നിന്നതോടെ ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

കണ്ണൂര്‍ ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്ന ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ചെങ്ങളായി, ഇരിട്ടി ടൗണുകളില്‍ നിന്ന് വെള്ളം ഇറങ്ങി. കണ്ണൂരില്‍ 104 ക്യാമ്പുകളിലായി പതിനായിരത്തോളം പേരുണ്ട്. കാസര്‍കോട് ജില്ലയില്‍ മഴ പൂര്‍ണമായും മാറി. 28 ക്യാമ്പുകളാണ് ഇവിടെയുള്ളത്. കോഴിക്കോടിന്റെ മലയോര മേഖലകളിലും മുക്കം, കാരശേരി ഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നു. കോഴിക്കോട് ജില്ലയില്‍ 315 ഉം വയനാട്ടില്‍ 197 ഉം മലപ്പുറത്ത് 187 ഉം പാലക്കാട് 80 ഉം ക്യാമ്പുകളുണ്ട്.

പാലക്കാട് ജില്ലയില്‍ ഇടവിട്ട് നേരിയ മഴയുണ്ട്. ഡാമുകളില്‍ ആശങ്കയില്ല. കവിഞ്ഞൊഴുകിയ പുഴകളിലെ ജനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. കുറ്റ്യാടി, ബാണാസുരസാഗര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളാണ് നിറഞ്ഞിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category