1 GBP = 93.20 INR                       

BREAKING NEWS

തീര്‍ഥാടകരെത്തിയത് 7400 വിമാനങ്ങളില്‍; മക്കയില്‍ മാത്രം അങ്ങോട്ടുമിങ്ങോട്ടും ഓടിയത് 18,000 സ്‌പെഷ്യല്‍ ബസുകള്‍; ഹജ്ജിലെ അവസാന ആചാരങ്ങളായ പിശാചിനെ കല്ലെറിയാന്‍ തടിച്ചുകൂടിയത് 24 ലക്ഷം പേര്‍; എ.സി. ചെയ്ത ടെന്റുകലില്‍ ചൂടിനോട് പൊരുതി ഭക്തര്‍ നിര്‍വൃതി മറക്കാതെ മടങ്ങുന്നു; ഇങ്ങനെയുമുണ്ടോ ഒരു വിശ്വാസം ദൈവമേ

Britishmalayali
kz´wteJI³

കേരളത്തിലെ മുസ്ലീങ്ങള്‍ ഇന്ന് ത്യാഗസ്മരണകളോടെ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. വിശുദ്ധ മക്കയില്‍ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ നിര്‍വൃതിയില്‍ മടങ്ങുകയാണ് ലോകമെമ്പാടും നിന്നുള്ള തീര്‍ഥാടകര്‍. ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള അറഫാ സംഗമത്തിനുശേഷം ജംറകളില്‍ കല്ലെറിയല്‍ ചടങ്ങ് ആരംഭിച്ചു. 25 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇക്കുറി ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയത്. പിശാചിന്റെ പ്രതീകത്തിനു നേരെയുള്ള കല്ലേറുകര്‍മം മിനായില്‍ ഇന്നലെ തുടങ്ങി.

സാത്താന്റെ ഏറ്റവും വലിയ പ്രതീകമായ ജംറത്തുല്‍ അഖ്ബയിലാണ് ഹാജിമാര്‍ ഞായറാഴ്ച കല്ലേറുകര്‍മം നടത്തിയത്. ജംറയില്‍ പിശാചിന്റെ മൂന്ന് പ്രതീകങ്ങളാണ് ഉള്ളത്. ജംറത്തുല്‍ അഖ്ബയാണ് ഇതിലേറ്റവും വലുത്. ഇവിടെയാണ് കൂടുതല്‍ തീര്‍ഥാടകരും എത്തുന്നത്. വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഹജ്ജ് ചടങ്ങുകള്‍ തുടങ്ങിയത്. തിക്കും തിരക്കുമുള്‍പ്പെടെ മുന്‍വര്‍ഷങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ മറികടക്കുന്നതിന് ഇക്കുറി വിപുലമായ സംവിധാനങ്ങളാണ് മക്കയില്‍ ഒരുക്കിയിരുന്നത്.

കടുത്ത ചൂടാണ് ഇക്കറി ഹജ്ജിനെത്തിയവരെ വലച്ചിരുന്നത്. ഹാജിമാര്‍ക്ക് താമസിക്കുന്നതിനായി എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, കല്ലേറുകര്‍മത്തിനായുള്ള കല്ലുകളും പെറുക്കി മിനായിലേക്കുള്ള യാത്ര കൊടുംചൂടത്ത് പലര്‍ക്കും പരീക്ഷണമായി മാറി. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് പുണ്യമായ ചടങ്ങില്‍ തീര്‍ഥാടകര്‍ ആവേശത്തോടെ പങ്കുകൊണ്ടു. കടുത്ത ചൂടില്‍ തീര്‍ഥാടകരെ ഓരോ സ്ഥലത്തേക്കും കൊണ്ടുപോകുന്നതായിരുന്നു ഇത്തവണത്തെ വെല്ലുവിളിയെന്ന് സൗദി അറേബ്യയിലെ ഗതാഗത മന്ത്രി നബീല്‍ അല്‍ അമൗദി പറഞ്ഞു.

7400 വിമാനങ്ങളിലായാണ് ഇത്തവണ ഹജ്ജിനുള്ള തീര്‍ഥാടകര്‍ എത്തിയതെന്ന് നബീല്‍ അല്‍ അമൗദി പറഞ്ഞു. ജിദ്ദയിലെയും മദീനയിയെയും വിമാനത്താവളങ്ങളിലൂടെയാണ് തീര്‍ഥാടകര്‍ എത്തിയത്. ഇവരെ കൊണ്ടുപോകുന്നതിനും വരുന്നതിനുമായ 18000 ബസുകളും ഏര്‍പ്പെടുത്തിയിയിരുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കുന്നതിന് കനത്ത സുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. തീര്‍ഥാടക പ്രവാഹം എല്ലാ വര്‍ഷവും ഉള്ളതാണെങ്കിലും ഓരോ വര്‍ഷവും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സൗദി സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്.

ഇസ്ലാം വിശ്വാസി ജീവിതത്തില്‍ ഒരിക്കലെങ്കിലും പൂര്‍ത്തിയാക്കിയിരിക്കേണ്ട അഞ്ച് സുപ്രധാന ചടങ്ങുകളിലൊന്നാണ് ഹജ്ജ്. അതുകൊണ്ടുതന്നെ, പരമപ്രധാനമായ തീര്‍ഥാടനമായാണ് ഹജ്ജിനെ വിശ്വാസികള്‍ കാണുന്നത്. ജംറകളില്‍ സാത്താന്റെ പ്രതീകത്തിനുനേരെ ഓരോ വിശ്വാസിയും ഏഴ് കല്ലുകള്‍ വീതമാണ് എറിയേണ്ടത്. ഈദ് അല്‍-ആധയുടെ ആദ്യദിനമാണ് കല്ലെറിയല്‍ ചടങ്ങ്. പിന്നീടുള്ള രണ്ടുദിവസങ്ങളില്‍ പ്രാര്‍ഥനയുണ്ട്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് തിരശ്ശീല വീഴും.

മിനായില്‍ തിക്കിലും തിരക്കിലും പെട്ട് വലിയ അപകടങ്ങളും സംഭവിക്കാറുണ്ട്. 2015-ലും ഇത്തരത്തില്‍ അപകടമുണ്ടായിരുന്നു. അതുകൊണ്ട് ചടങ്ങുകള്‍ക്ക് പോകുന്നതിന് വ്യത്യസ്ത സമയം നിശ്ചയിച്ചാണ് കല്ലേറുകര്‍മം നടത്തിയത്. ഓരോ സംഘത്തിനും മിനായിലേക്ക് നീങ്ങാന്‍ പ്രത്യേക സമയം നിശ്ചയിച്ചുനല്‍കുകയും ആ സമയത്തു മാത്രം അവരെ അങ്ങോട്ടുകൊണ്ടുപോവുകയുമാണ് ചെയ്തത്. ഇതിന്റെ നിയന്ത്രണത്തിനായി പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

സര്‍വസജ്ജമായ ആംബുലന്‍സുകള്‍ വഴിയിലുടനീളം ഒരുക്കിയിരുന്നു. ഇതിന് പുറമെ, തീര്‍ഥാടകരുടെ യാത്ര സസൂക്ഷ്മം നിയന്ത്രിക്കാന്‍ ക്യാമറകളും ഒരുക്കിയിരുന്നു. താഴ്‌വരയില്‍ ചുറ്റിപ്പറന്ന ഹെലിക്കോപ്ടറുകളും നിരീക്ഷണം ശക്തമാക്കി. ചൂടു കൂടുതലായതിനാല്‍, തീര്‍ഥാടകര്‍ക്കുമേല്‍ വെള്ളം തളിച്ച് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ഹജ്ജിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള മെട്രോ സര്‍വീസുമുണ്ടായിരുന്നു. 3,60,000 പേരാണ് മെട്രോ സര്‍വീസ് ഇത്തവണ ഉപയോഗിച്ചത്. ഇതൊരു റെക്കോഡാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍