1 GBP = 87.20 INR                       

BREAKING NEWS

അമ്മയെ തല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് അച്ഛനെ ജയിലിലാക്കി; ഇപ്പോള്‍ ജയിലില്‍ നിത്യസന്ദര്‍ശകയായി പരിഹാരം ചെയ്യുന്നു; ല്യൂട്ടണിലെ ഒരു ന്യൂജെന്‍ മകളുടെ അവസ്ഥ

Britishmalayali
kz´wteJI³

മ്മയെത്തല്ലുന്ന അച്ഛനെ ഒരു പാഠംപഠിപ്പിക്കകയായിരുന്നു മയ്‌സ റൊസാറ്റോ ക്ലിഫ്ടണ്‍ എന്ന 15-കാരിയുടെ ഉദ്ദേശ്യം. എന്നാല്‍, അത് അച്ഛനെ ജയിലഴിക്കുള്ളിലാക്കുമെന്ന് മയ്‌സ കരുതിയിരുന്നില്ല. അച്ഛനെക്കാണാന്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ജയിലിലെത്തി മയ്‌സ അതിന് പരിഹാരം കാണാനും ശ്രമിക്കുന്നു.

അച്ഛന്‍ ആന്‍ഡ്രു ക്ലിഫ്ടണ്‍ അമ്മ ടാനിയയെ മര്‍ദിക്കുന്നതില്‍ മനംമടുത്താണ് മയ്‌സ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. ലോറി ഡ്രൈവറായിരുന്നു ആന്‍ഡ്രു. ഒരുദിവസം മയ്‌സ കാണുന്നത് പുറത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അച്ഛന്‍ അകത്തേക്കു വരുന്നതാണ്. അമ്മ ഫോണിലൂടെ കരഞ്ഞുനിലവിളിച്ച് പോലീസിനെ വിളിക്കുന്നുമുണ്ടായിരുന്നു.

മയ്‌സ ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. പോലീസ് ഈ ദൃശ്യങ്ങളുടെ പേരില്‍ ആന്‍ഡ്രുവിനെ കസ്റ്റഡിയിലെടുത്തു. കോടതി എട്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. താന്‍ ചെയ്തതില്‍ അല്‍പംപോലും ഖേദം തോന്നുന്നില്ലെങ്കിലും അച്ഛനെക്കാണാന്‍ പോകുന്നതില്‍ മുടക്കം വരുത്തിയിട്ടില്ലെന്നും മയ്‌സ പറയുന്നു.

അച്ഛനെ ജയിലിലാക്കിയല്ലോ എന്നത് ചിലപ്പോഴൊക്കെ മയ്‌സയെ സങ്കടപ്പെടുത്താറുണ്ട്. എന്നാല്‍, അമ്മയുടെ സുരക്ഷയെക്കരുതി ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ശരിയായ നടപടി തന്നെയായിരുന്നുവെന്ന് അവള്‍ പറയുന്നു. മേയില്‍ കേസ് ല്യൂട്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കുവന്നപ്പോള്‍ മയ്‌സ ചിത്രീകരിച്ച വീഡിയോ കോടതിയില്‍ കാണിച്ചിരുന്നു.

താന്‍ നേരിട്ട ക്രൂര പീഡനങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ച മകളുടെ നടപടിയില്‍ അഭിമാനം തോന്നുന്നുവെന്ന് ടാനിയ പറയുന്നു. തന്റെ വാദങ്ങള്‍ക്ക് തെളിവായത് മകള്‍ ചിത്രീകരിച്ച വീഡിയോയാണ്. ആന്‍ഡ്രു വന്ന് ബഹളമുണ്ടാക്കുമ്പോള്‍ വാതില്‍ തുറക്കരുതെന്ന് താന്‍ മകളോട് നിര്‍ദേശിച്ചിരുന്നതായും ടാനിയ പറയുന്നു.

ബഡ്ഫഡ്ഷയറിലെ സ്‌കൂളില്‍ അധ്യാപികയാണ് ടാനിയ. ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് മരിച്ചുപോകേണ്ട അവസ്ഥ വരെ നേരിട്ടിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന തന്റെ അരികത്തിരുന്ന് മയ്‌സ അലമുറയിട്ട് കരയാറുണ്ടായിരുന്നു. അത്തരം പീഡനങ്ങള്‍ അസഹനീയമായതോടെയാണ് മയ്‌സ സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചതും.

17-ാം വയസ്സില്‍ കണ്ടുമുട്ടി പ്രണയിച്ചവരാണ് ടാനിയയും ആന്‍ഡ്രുവും. അന്ന് വീഡിയോ വാടകയ്ക്കുകൊടുക്കുന്ന കടയില്‍ നില്‍ക്കുകയായിരുന്നു ടാനിയ. അവിടെ വീഡിയോ എടുക്കാന്‍ വന്നപ്പോഴാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍, വിവാഹത്തിനുശേഷം രണ്ടുമാസം പൂര്‍ത്തിയാകുംമുന്നെ ടാനിയയെ ആന്‍ഡ്രു ഉപദ്രവിക്കാന്‍ തുടങ്ങി.

കഴിഞ്ഞ നവംബറില്‍ ഉണ്ടായ മര്‍ദനത്തില്‍ ടാനിയക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ആന്‍ഡ്രുവിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. പിന്നെയും മര്‍ദനം തുടര്‍ന്നതോടെയാണ് മയ്‌സ വീഡിയോയില്‍ ദൃശ്യം ഷൂട്ട് ചെയ്തതും ടാനിയ നല്‍കിയ കേസില്‍ വീഡിയോ തെളിവായി മാറിയതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category