1 GBP = 93.75 INR                       

BREAKING NEWS

കവന്‍ട്രിയിലെ ഇറച്ചി കച്ചവടക്കാരന്‍ റിമാന്‍ഡില്‍, തെളിവെടുപ്പ് തുടരുന്നു; വാര്‍വിക് പോലീസിന്റെ ഓപ്പറേഷന്‍ സ്റ്റോക്കില്‍ കുടുങ്ങിയത് മോഷണം നടത്തി ഇറച്ചി വിറ്റിരുന്നയാള്‍; മലയാളികളെ തേടി എത്തുന്നതും മോഷണ മാംസമെന്ന് സൂചന; ഒരു മില്യണ്‍ പൗണ്ടിന്റെ ഇറക്കുമതി ഇറച്ചി വിറ്റയാള്‍ക്കു മൂന്നു വര്‍ഷം ജയില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ ദിവസം മലയാളി സമൂഹത്തില്‍ ഏറെ ആശങ്ക സൃഷ്ടിച്ച ഇറച്ചി വില്‍പ്പനക്കാരന്റെ അറസ്റ്റ് വാര്‍ത്തയില്‍ വീണ്ടും ട്വിസ്റ്റ്. മലയാളിയായിരിക്കാം അറസ്റ്റില്‍ ആയതെന്നു തെറ്റിദ്ധരിച്ചവര്‍ ഇത് സംബന്ധിച്ച് ഏറെ അന്വേഷണങ്ങള്‍ ബ്രിട്ടീഷ് മലയാളിയില്‍ നടത്തിയിരുന്നു. എന്നാല്‍ ഏഷ്യന്‍ വംശജനെയാണ് വാര്‍വിക് പോലീസ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായി. ഇയാള്‍ ഫിലിപ്പിനോ വംശജനാണെന്നും സൂചനയുണ്ട്. അതേസമയം അറസ്റ്റില്‍ ആയ ഇറച്ചി കച്ചവടക്കാരനെ റിമാന്‍ഡില്‍ തെളിവെടുപ്പ് നടത്തിയ പോലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വില്‍പ്പന നടത്തിയതില്‍ മോഷ്ടിച്ച മൃഗങ്ങളുടെ ഇറച്ചിയും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

മിഡ്‌ലാന്റ്സിലെ ഒരു ഫാമില്‍ നിന്നും നഷ്ടമായ 64 ആടുകളെ കൊന്നും ഇയാള്‍ ഇറച്ചി വില്‍പ്പനക്ക് എത്തിച്ചിരുന്നു. ഇതോടെ മലയാളികളെ തേടിയും എത്തുന്നത് മോഷ്ടിക്കപ്പെട്ട ഇറച്ചിയാണോ എന്ന ആശങ്ക ഇടത്തരം വില്‍പ്പനക്കാര്‍ക്കിടയിലും ഇറച്ചിയുടെ ആവശ്യക്കാര്‍ക്കിടയിലും ഉയരാനിടയുണ്ട്. ഇപ്പോള്‍ അറസ്റ്റില്‍ ആയ ആള്‍ ഇറച്ചി വിതരണം ചെയ്ത സ്ഥലങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം കവന്‍ട്രി കേന്ദ്രീകരിച്ചു നാല് സ്ഥലങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഫാമുകളില്‍ നിന്നും മൃഗങ്ങളെ നഷ്ടമാകുന്നു എന്ന പരാതിയില്‍ വാര്‍വിക് പോലീസ് രൂപീകരിച്ച ഓപ്പറേഷന്‍ സ്റ്റോക് എന്ന അന്വേഷണ സംഘമാണ് ഈ കേസില്‍ പ്രതിയെ കുടുക്കിയത്. വാര്‍വിക്, കവന്‍ട്രി, നോര്‍ത്താംപ്ടണ്‍ പോലീസ് സംഘം ചേര്‍ന്നായിരുന്നു അന്വേഷണം. ഇതിനായി 25 സ്‌പെഷ്യല്‍ അംഗ സംഘമാണ് നിയോഗിക്കപ്പെട്ടത്.

നിയമ വിരുദ്ധമായ വില്‍പ്പന, മാംസം പഴകി ഉപയോഗിക്കുന്നവര്‍ക്കു മരണ കാരണം ആയേക്കാവുന്ന ആരോഗ്യ സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് പോലീസ് ഈ കേസില്‍ ഗൗരവം നല്‍കിയത്. ഇറച്ചി വില്‍പ്പന പൊടിപൊടിച്ചതോടെ ഇയാളുടെ വീട്ടില്‍ ആവശ്യക്കാരുടെ എണ്ണം കൂടിയതും സമീപവാസികള്‍ പോലീസില്‍ സൂചന നല്‍കാന്‍ കാരണമായി. ഏതാനും മാസം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണു പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.

അതിനിടെ യുകെയുടെ ഒട്ടുമിക്ക പട്ടണങ്ങളിലും മലയാളികള്‍ക്കിടയില്‍ അനധികൃത ഇറച്ചി കച്ചവടം നടക്കുന്നു എന്ന വാര്‍ത്തയും പുറത്തെത്തി. കവന്‍ട്രി, സ്റ്റോക് ഓണ്‍ ട്രെന്റ്, മാഞ്ചസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഒക്കെ കിലോഗ്രാമിന് രണ്ടു പൗണ്ട് ലാഭം എടുത്താണ് ഇവര്‍ കച്ചവടം ചെയ്യുന്നത്. മലയാളികള്‍ക്കിടയില്‍ തന്നെയുള്ള കേറ്ററിങ് നടത്തിപ്പുകാര്‍ക്കും 200 മുതല്‍ 300 കിലോഗ്രാം വരെ ഇറച്ചി വിതരണം ചെയ്യുന്നവരുണ്ട്. ശരാശരി ആഴ്ചയില്‍ ആയിരം പൗണ്ട് ലാഭം ഉണ്ടാക്കുന്ന ബിസിനസ് ആയി ഇത് വളര്‍ന്നതോടെയാണ് എല്ലാ പട്ടണങ്ങളിലും ഇത്തരം വില്‍പ്പനക്കാര്‍ രംഗത്ത് വന്നത്. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടു ലക്ഷങ്ങള്‍ സമ്പാദിച്ചു കൂട്ടിയ ആള്‍ പോലും അതുമായി താരതമ്യം ചെയ്യുമ്പോള്‍  നിസാര ലാഭം കിട്ടുന്ന ഇറച്ചി കച്ചവടത്തിന് ഇറങ്ങിയത് എന്നത് രസകരമാണ്.

എന്നാല്‍ പഴകിയതോ മോശമായതോ ആയ ഇറച്ചി വിതരണം ചെയ്യുകയും ഉപയോഗിച്ചവര്‍ ചികിത്സ തേടേണ്ടി വരുകയും ചെയ്താല്‍ വളരെ വേഗം ജയിലില്‍ എത്താന്‍ സാധ്യതയുള്ള റിസ്‌ക് ഏറിയ ബിസിനസ് ആണിതെന്നു ഓര്‍ക്കാതെ രംഗത്ത് വന്നവര്‍ക്കുള്ള സൂചന കൂടിയാണ് കവന്‍ട്രിയിലെ ഇറച്ചി വില്‍പ്പനക്കാരന്റെ അറസ്റ്റ്. വാര്‍വിക് പോലീസ് തന്നെ ഏതാനും മാസം മുന്‍പ് ഗുണമേന്മ കൂടിയ മാംസം എന്ന പേരില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ ഇറച്ചി ഇറക്കുമതി ചെയ്തു വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി മൂന്നു വര്‍ഷത്തേക്ക് ജയിലില്‍ ഇടുക ആയിരുന്നു.
കവന്‍ട്രിയില്‍ അനധികൃത ഇറച്ചി പിടികൂടിയതിനെ തുടര്‍ന്ന് കടകളില്‍ അടക്കം നാലിടങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. അറസ്റ്റില്‍ ആയ ആള്‍ നല്‍കിയ സൂചന അനുസരിച്ചയിരുന്നു റെയ്ഡ്. പോലീസ് പരിശോധനയില്‍ കിലോക്കണക്കിന് മാംസം പിടിച്ചെടുത്തിട്ടുണ്ട്. മലയാളികള്‍ ധാരാളമായി മാംസം വാങ്ങാന്‍ എത്തുന്ന ഫോള്‍ഷില്‍ എന്ന സ്ഥലത്തെ കടകളില്‍ നിന്നും ഇറച്ചി പിടിച്ചെടുത്തിട്ടുണ്ട്. ഫാമില്‍ നിന്നും മോഷണം വര്‍ദ്ധിച്ചതോടെ പോലീസ് സഹായത്തോടെ ഇപ്പോള്‍ ഫാമുകള്‍ക്കു മുന്നില്‍ പോലീസ് നടപടികള്‍ കൂടി വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മിഡ്ലാന്റ്സിന്റെ പല ഭാഗത്തായി പോലീസ് ഇത്തരത്തില്‍ 150 മുന്നറിയിപ്പ് ബോര്‍ഡുകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്.

നോര്‍ത്താംപ്ടണിലെ ഒരു ഫാമില്‍ നിന്നും ഇറച്ചി വില്‍പ്പനക്കാര്‍ 64 പെണ്‍ ആടുകളെയാണ് മോഷണം നടത്തിയത്. വെസ്റ്റ് ഹാഡിന്‍ ഫാമില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് മോഷണം സംഭവിച്ചിരിക്കുന്നത്. ഈ മൃഗങ്ങള്‍ ഇറച്ചിയായി വിപണിയില്‍ എത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഇത്തരം മാംസം ലൈസന്‍സ്സുള്ള ഇറച്ചി വെട്ടുകാര്‍ വഴി വില്‍പ്പന നടത്താന്‍ കഴിയാത്തതിനാല്‍ ആണ് കുടിയേറ്റക്കാരെയും മറ്റും തേടി നേരിട്ട് എത്തുന്നതെന്ന് പോലീസ് സൂചിപ്പിച്ചു. ഇറച്ചിയുടെ വിതരണ ഉറവിടം കണ്ടെത്തുക എന്നതാണ് പോലീസിന്റെ അടുത്ത ഘട്ടം.

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 81 ആടുകളും 258 മറ്റു മൃഗങ്ങളും മോഷ്ടിക്കപ്പെടുകയും അവയെ കൊല ചെയ്തു വിപണിയില്‍ എത്തിച്ചിരിക്കാമെന്നും പോലീസ് കണക്കാക്കുന്നു. രാത്രികളില്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലും പോലീസ് ഫാം പരിസരത്തു നിരീക്ഷണം നടത്തിയിരുന്നു. ഇത്തരം വില്‍പ്പനക്കാരെ നിരുത്സാഹപ്പെടുത്താന്‍ ജനങ്ങള്‍ക്കും ബാധ്യത ഉണ്ടെന്നു കവന്‍ട്രി പോലീസ് ടീം മുന്നറിയിപ്പ് നല്‍കുന്നു.

മോഷ്ടിക്കപ്പെട്ട മാംസത്തില്‍ കൂടുതലും കടകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചു വില്‍പ്പന നടന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. മലയാളികള്‍ക്കിടയില്‍ ഇത്തരം മാംസം എത്തിയിട്ടുണ്ട് എന്ന് ഇതുവരെ പൊലീസിന് സൂചന ലഭിച്ചിട്ടില്ല. യുകെയുടെ പല നഗരങ്ങളില്‍ മലയാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് ലഭിക്കുന്നത് മോഷണ മാംസം ആണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

സ്‌കോട്ട്ലന്റില്‍ നിന്ന് പോലും കാട്ടുമൃഗങ്ങളുടെ എന്ന പേരില്‍ മാംസം ഇംഗ്ലണ്ടിലെ പലഭാഗത്തും മലയാളികളെ തേടി എത്തി തുടങ്ങിയിരിക്കുകയാണ്. ഇത്തരം വില്‍പ്പന കേന്ദ്രങ്ങളെ കുറിച്ച് ഉപയോഗിക്കുന്ന ആള്‍ക്ക് നേരിട്ടു അറിവില്ലാത്തതിനാല്‍ മോഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ ഇറച്ചിയാണോ എന്ന് പോലും ഉറപ്പാക്കാന്‍ കഴിയുകയുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category