1 GBP = 91.30 INR                       

BREAKING NEWS

സ്മാര്‍ട്ട് മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താലേ മികച്ച ഡീല്‍ കിട്ടൂവെന്ന് എനര്‍ജി കമ്പനി പപറയുന്നത് വിശ്വസിക്കണോ? നിരസിക്കുന്നവരുടെ നിരക്ക് കൂടിയാല്‍ എന്തുചെയ്യണം?

Britishmalayali
kz´wteJI³

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കളെ എനര്‍ജി കമ്പനികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ആരോപണം. സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിച്ചവര്‍ക്കേ മികച്ച ഡീല്‍ കിട്ടൂവെന്ന രീതിയില്‍ പ്രചരിപ്പിച്ച് ഇതിനായി ഉപഭോക്താക്കളെ നിര്‍ബന്ധക്കുന്നുവെന്നാണ് പരാതി. അതിന് വിസമ്മതിക്കുന്നവര്‍ക്ക് ഒട്ടേറെ ഉയര്‍ന്ന ഡീല്‍ മാത്രമാണ് നല്‍കുന്നതെന്നും ഇതേക്കുറിച്ചുനടന്ന അന്വേഷണത്തില്‍ പറയുന്നു.

ബ്രിട്ടനിലെ ഏറ്റവും പ്രധാനപ്പെട്ട എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് നല്‍കുന്ന ഏറ്റവും കുറഞ്ഞ താരിഫ് വര്‍ഷം 954 പൗണ്ടിന്റേതാണ്. ഈ താരിഫിലേര്‍പ്പെടുന്നവരെക്കൊണ്ട് മൂന്നുമാസത്തിനുള്ളില്‍ സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിച്ചുകൊള്ളാമെന്ന് സമ്മതിക്കുന്നുവെന്ന ചെറിയ കുറിപ്പില്‍ക്കൂടി ഒപ്പിടീപ്പിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിന് വിസമ്മതിക്കുന്നവര്‍ക്ക് ഈ താരിഫ് കൊടുക്കുന്നില്ലെന്നും ആരോപണമുണ്ട്. അത്തരം ആളുകളെ ഉയര്‍ന്ന താരിഫിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിന് 266 പൗണ്ട് അധികം മുടക്കണം. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍, ചില താരിഫുകളള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമായി വന്നേക്കാമെന്ന മറുപടിയാണ് ബ്രിട്ടീഷ് ഗ്യാസ് വക്താവ് നല്‍കിയതെന്നും ഉപഭോക്താക്കള്‍ പറയുന്നു.

2020-ഓടെ സ്മാര്‍ട്ട്മീറ്റര്‍ എല്ലാ വീടുകളിലുമെത്തിക്കണമെന്നാണ് എനര്‍ജി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഉപഭോക്താക്കള്‍ക്കുവേണമെങ്കില്‍ സ്മാര്‍ട്ട് മീറ്റര്‍ നിരസിക്കാമെങ്കിലും, തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്തുവെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ട്. ഇല്ലെങ്കില്‍ കമ്പനികള്‍ പിഴയൊടുക്കേണ്ടിവരും. അതൊഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ബ്ലാക്ക്‌മെയിലിങ്ങെന്നും സൂചിപ്പിക്കപ്പെടുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുപയോഗിക്കുന്ന വൈദ്യുതി, ഗ്യാസ് തുടങ്ങിയവയെത്രയെന്നും അതിനടയ്‌ക്കേണ്ട തുകയെത്രയെന്നും ഓട്ടോമാറ്റിക്കായി സന്ദേശമയക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് മീറ്ററിലുള്ളത്. ഇതുവരുന്നതോടെ, ഇന്ധനോപഭോഗമെത്രയെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാനും അതുകുറയ്ക്കാനും കഴിയും. ബില്‍ കണക്കുകൂട്ടുന്ന സംവിധാനത്തിന് അന്ത്യം കുറിക്കുകയും മറ്റൊരു ലക്ഷ്യമാണ്.

എന്നാല്‍, പദ്ധതി വിചാരിച്ചതുപോലെ വിജയിക്കാതെ വന്നതോടെയാണ് സ്മാര്‍ട്ട് മീറ്ററുകള്‍ ചെലവാക്കാന്‍ എനര്‍ജി കമ്പനികള്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇയോണ്‍ കമ്പനി സ്മാര്‍ട്ട് മീറ്റര്‍ വാങ്ങാത്ത ഉപഭോക്തക്കള്‍ക്ക് വര്‍ഷം 211 പൗണ്ട് അധികം ചെലവിടേണ്ട താരിഫാണ് നല്‍കുന്നത്. എന്‍പവറും സ്‌കോട്ടിഷ് പവറും എസ്എസ്ഇയും ഇതേ രീതിയിലാണ് സ്മാര്‍ട്ട് മീറ്റര്‍ ചെലവാക്കാന്‍ പദ്ധതിയാവിഷ്‌കരിച്ചിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാമെന്ന ഓപ്ഷന്‍ നല്‍കിയിട്ടുള്ളത് ഇഡിഎഫ് എനര്‍ജി മാത്രമാണ്. മറ്റെല്ലാ കമ്പനികളും സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാക്കുകയോ അത് വാങ്ങാതിരിക്കുന്നവരില്‍നിന്ന് കൂടുതല്‍ പണം ഈടാക്കുകയോ ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെതിരേ ഉപഭോക്തൃ കോടതികളെ സമീപിക്കാനൊരുങ്ങുകയാണ് പല ഉപഭോക്താക്കളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category