1 GBP = 86.00INR                       

BREAKING NEWS

യുകെയിലെ പാതിയോളം താമസക്കാരെക്കാള്‍ സമ്പന്നനാണ് നിങ്ങളെന്ന് അറിയുന്നുണ്ടോ? യുകെ മലയാളികളുടെ വില അളക്കാന്‍ ഇതാ ഒരു ഇന്‍കംടാക്‌സ് കഥ

Britishmalayali
kz´wteJI³

യുകെയിലുള്ളവരെല്ലാം സമ്പന്നരാണെന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ തെറ്റി. ഏറ്റവും പുതിയ കണക്കനുസരിച്ച് യുകെയില്‍ താമസിക്കുന്നവരില്‍ 2.3 കോടി ആളുകള്‍ ആദായനികുതി അടയ്ക്കുന്നില്ല. പ്രായപൂര്‍ത്തിയായ ആളുകളില്‍ ആദായനികുതി അടയ്ക്കാത്തവര്‍ 43 ശതമാനത്തോളം വരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസിന്റെ പഠനത്തില്‍ പറയുന്നു. ഇവരുടെ സംഖ്യ പത്തുവര്‍ഷത്തിനിടെ പത്തുശതമാനത്തോളം ഉയരുകയും ചെയ്തു.

ബ്രിട്ടനില്‍ ശേഖരിക്കുന്ന ആദായനികുതിയുടെ 27 ശതമാനവും ഉയര്‍ന്ന വരുമാനക്കാരനായ മൂന്നുലക്ഷത്തിലേറെപ്പേരില്‍നിന്നായി പിടിക്കുന്നതാണെന്നും പഠനത്തില്‍ പറയുന്നു. ആകെ ലഭിക്കുന്ന ആദായനികുതിയുടെ 73 ശതമാനവും അടയ്ക്കുന്നത് 3.1 കോടി ആളുകള്‍ ചേര്‍ന്നാണ്. പ്രായപൂര്‍ത്തിയായവരില്‍ 56 ശതമാനം വരുമിത്. 

സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും പകരമായി നികുതിയിനത്തില്‍ ജനങ്ങള്‍ അവരുടേതായ വിഹിതം സര്‍ക്കാരിന് നല്‍കണമെന്നാണ് കരുതുന്നതെങ്കിലും, ആദായനികുതി അടയ്ക്കാത്തവരുടെ എണ്ണം പെരുകുന്നതിനെ ആശങ്കയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിരമിച്ചവര്‍ എന്നിവരെക്കൂടാതെ, നികുതിവിധേയമായ വരുമാനത്തില്‍ കുറഞ്ഞ് സമ്പാദിക്കുന്നവര്‍ എന്നിവരാണ് ആദായനികുതി നല്‍കാത്തവരുടെ കൂട്ടത്തിലുള്ളത്.

ആദായനികുതി അടയ്ക്കാത്തവരുടെ എണ്ണം കൂടാന്‍ പല കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2010-ല്‍ സഖ്യസര്‍ക്കാര്‍ നികുതി വിധേയമായ വരുമാനത്തിന്റെ പരിധി ഉയര്‍ത്തിയതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. ഇതോടെ, സാധാരണ തൊഴിലാളികളില്‍ പലരും ഈ പരിധിക്ക് പുറത്തായി. നികുതിരഹിത വരുമാനത്തിന്റെ പരിധി 6450-ല്‍നിന്ന് 12,500 പൗണ്ടായാണ് 2010-ല്‍ വര്‍ധിപ്പിച്ചത്. 2007-08 കാലയളവില്‍ നികുതി അടയ്ക്കാത്തവരുടെ എണ്ണം 34.5 ശതമാനമായിരുന്നു. അതാണ് ഇപ്പോള്‍ 43 ശതമാനമായി വര്‍ധിപ്പിച്ചത്.

ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കുന്നതിന്റെ ബാധ്യത സര്‍ക്കാരിനുമേല്‍ വര്‍ധിപ്പിക്കുന്നതാണ് നിലവിലുള്ള സാഹചര്യമെന്ന് സാമ്പത്തിക വിദഗ്ധനായ വില്‍ ടാനര്‍ പറയുന്നു. നികുതി ദായകരുടെ സംഖ്യ വര്‍ധിപ്പിക്കുകയല്ലാതെ ഇതിന് പരിഹാരമില്ല. വോട്ടര്‍മാരില്‍ മഹാഭൂരിപക്ഷത്തെയും ബാധിക്കുന്ന കാര്യമായതിനാല്‍ സര്‍ക്കാരുകള്‍ക്ക് ഇതിന് പരിഹാരം കാണാന്‍ താത്പര്യം ഉണ്ടാവുകയിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പഠനമനുസരിച്ച് 2015-16 കാലയളവില്‍ ബ്രിട്ടനില്‍ ആദായനികുതി അടയ്ക്കുന്നവര്‍ 57.14 ശതമാനമാണ്. നികുതി രഹിത വരുമാനത്തിന്റെ പരിധി കൂട്ടിയതും വിരമിച്ചവരുടെ എണ്ണം വര്‍ധിച്ചതുമനുസരിച്ച് ഈ സംഖ്യ ഇനിയും താഴേക്കുപോവും. 1997-98 കാലയളവിലാണ് നികുതിദായകരുടെ സംഖ്യ 57 ശതമാനത്തിലോ അതില്‍ത്താഴെയോ എത്തിയിരുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകളുടെ അടിസ്ഥാനത്തില്‍ പഠനം വ്യക്തമാക്കുന്നു.

ആകെ ആദായനികുതിയുടെ 27 ശതമാനവും സംഭാവന ചെയ്യുന്നത് ആകെ നികുതി ദായകരുടെ ഒരുശതമാനം ആളുകള്‍ ചേര്‍ന്നാണ്. ഉയര്‍ന്ന വരുമാനക്കാരിലേറെയും താമസിക്കുന്നത് ലണ്ടനിലാണ്. വെസ്റ്റ്മിന്‍സ്റ്റര്‍, കെന്‍സിങ്ടണ്‍, ചെല്‍സി, ഫുള്‍ഹാം, റിച്ച്മണ്ട് പാര്‍ക്ക്, എഷര്‍ ആന്‍ഡ് വാള്‍ട്ടന്‍ എന്നിവിടങ്ങളിലാണ് അധിക വരുമാനക്കാരിലേറെയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category