1 GBP = 93.20 INR                       

BREAKING NEWS

അഴിമതിക്കാരെ അഴിക്കുള്ളിലാ ക്കി; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊടുത്തപ്പോഴും കടിഞ്ഞാണില്‍ മുറുക്കെപ്പിടിച്ചു; എണ്ണയില്ലെങ്കിലും പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി; കൊലപാതകക്കേസില്‍ ആരോപണ വിധേയനായിട്ടും ആരും തള്ളിപ്പറയാത്ത വിധം പുഞ്ചിരിച്ച് ലോകരാഷ്ട്രങ്ങള്‍ കീഴടക്കി; ബദ്ധശത്രുവായ ഇറാന്റെ മിസൈലുകള്‍ ആകാശത്തുവെച്ച് തീര്‍ത്തു; കിരീടാവകാശിയായി നാലുവര്‍ഷം കൊണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് അനിഷേധ്യനായ ലോകനേതാവിന്റെ പദവിയിലേക്ക്

Britishmalayali
kz´wteJI³

റിയാദ്: നാലുവര്‍ഷം മുമ്പ് സല്‍മാന്‍ രാജാവിന്റെ പിന്‍ഗാമിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി കിരീടാവകാശിയാകുമ്പോള്‍ നെറ്റിചുളിച്ചവരേറെയായിരുന്നു. കിരീടത്തിന് മുഹമ്മദിനെക്കാള്‍ അവകാശമുണ്ടായിരുന്നവര്‍ മുതല്‍ ഉദ്യോഗസ്ഥ പ്രമുഖരും വ്യവസായികളുമൊക്കെ ഈ അധികാരലബ്ധിയില്‍ അസൂയ പൂണ്ടു. എം.ബി.എസ്. എന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍, തനിക്കെതിരേ കൊട്ടാരത്തിനുള്ളിലും പൊതുസമൂഹത്തിലും ഉയര്‍ന്ന എതിര്‍ ശബ്ദങ്ങളെ ഒരൊറ്റ രാത്രികൊണ്ട് ഇല്ലാതാക്കി.

2017 നവംബറിലായിരുന്നു അത്. ത്ന്നെ എതിര്‍ത്തവരെയെല്ലാം അഴിമതി നിരോധനനിയമപ്രകാരം എംബിഎസ് കല്‍ത്തുറുങ്കിലാക്കി. അഴിമതിക്കാരെ അമര്‍ച്ച ചെയ്യുന്ന നടപടിയുടെ ഭാഗമായിരുന്നു അത്. രാജകുടുംബാംഗങ്ങളും വിദേശികളടക്കമുള്ള വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരും തുറുങ്കിലടയ്ക്കപ്പെട്ടു. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് കാള്‍ട്ടണിന്റെ ആഡംബരമുറികള്‍ പിടിയിലായവര്‍ക്കുള്ള ജയിലറയായി മാറി. പലരും ഉള്ളതെല്ലാം സര്‍ക്കാരിന് എഴുതിക്കൊടുത്ത് രക്ഷപ്പെട്ടു. കുറേപ്പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.

അഴിമതിക്കാരെ വേട്ടയാടിയതിലൂടെ ഖജനാവിലേക്ക് 107 ബില്യണ്‍ ഡോളര്‍ കണ്ടുകെട്ടാനായെന്നാണ് അധികൃതര്‍ പറയുന്നത്. എംബിഎസിന്റെ ശക്തിപ്രകടനമായി ഈ നടപടികള്‍ വാഴ്ത്തപ്പെട്ടു. ഇതിന് പിന്നാലെ, പുരോഗമനപരമായ പല നടപടികളും അദ്ദേഹം കൈക്കൊണ്ടു. കാലങ്ങളായി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരുന്ന സൗദിയിലെ സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ ലൈസന്‍സ് നല്‍കിയതും വോട്ടവകാശം നല്‍കിയതും ചരിത്രസംഭവമായി വാഴ്ത്തപ്പെട്ടു. പുരുഷന്റെ തണലില്‍മാത്രം പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്ന സൗദി സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ചെയ്യാനും സ്റ്റേഡിയങ്ങളിലെത്തി ഫുട്ബോള്‍ മത്സരം കാണാനും അനുമതി കിട്ടി.

എംബിഎസിന്റെ ഖ്യാതി ലോകമെങ്ങും മുഴങ്ങവെയാണ് കഴിഞ്ഞവര്‍ഷം ജമാല്‍ ഖഷോഗിയെന്ന പത്രപ്രവര്‍ത്തകന്‍ തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി എംബസിയില്‍ കൊല്ലപ്പെട്ടത്. കൊട്ടാരത്തില്‍ നല്ല സ്വാധീനമുണ്ടായിട്ടും എംബിഎസിനെ വിമര്‍ശിച്ചതുകൊണ്ട് സൗദി വിട്ട് അമേരിക്കയില്‍ അഭയം തേടിയ പത്രപ്രവര്‍ത്തകനായിരുന്നു ഖഷോഗി. തുര്‍ക്കിക്കാരിയായ തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതിനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിന് ഇസ്താംബുളിലെത്തിയപ്പോഴാണ് ഖഷോഗി കൊലചെയ്യപ്പെട്ടത്.

ഖഷോഗിയുടെ വരവ് മനസ്സിലാക്കിയ എംബിഎസ്, അദ്ദേഹത്തെ വകവരുത്താന്‍ ദൗത്യസംഘത്തെ സൗദിയില്‍നിന്ന് അയക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. തുടക്കത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൊലപാതകത്തിന് പിന്നില്‍ എംബിഎസാണെന്ന് ആരോപിച്ചു. എന്നാല്‍, പതുക്കെ ഈ ആരോപണത്തില്‍നിന്നും എംബിഎസ് കരകയറി. ഖഷോഗിയുടെ ഘാതകരെന്ന പേരില്‍ ചിലര്‍ക്കെതിരേ നടപടിയെടുത്തുകൊണ്ട് ലോകത്തിന് മുന്നില്‍ എംബിഎസ് പിടിച്ചുനിന്നു.

ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷാഭീണിയെ നേരിടുന്നതിലും എംബിഎസിന്റെ ഭരണത്തിനായി. ഇറാന്റെ മിസൈലുകള്‍ ആകാശത്തുവെച്ചുതന്നെ നേരിട്ട് സൗദിയിലെ ജനങ്ങള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ കിരീടാവകാശിക്ക് സാധിച്ചു. പ്രതിസന്ധികള്‍ എണ്ണയുദ്പാദനത്തെ പിന്നോട്ടടിപ്പിച്ചത് വരുമാനത്തെ കാര്യമായി ബാധിച്ചെങ്കിലും അത് പുറമെയ്ക്ക് കാട്ടാന്‍ എംബിഎസ് തയ്യാറായിരുന്നില്ല. സൗദി അറേബ്യന്‍ ഓയില്‍ കമ്പനിയില്‍നിന്നുള്ള വരുമാനമാണ് കൊട്ടാരത്തിന്റെ പ്രധാന വരുമാനമാര്‍ഗം.

സര്‍ക്കാരിന്റെ സ്വത്തുവകകള്‍ തോന്നുംപോലെ ചെലവഴിച്ചിരുന്ന കൊട്ടാരത്തിലെ മുതിര്‍ന്ന രാജകുമാരന്മാര്‍ക്കും എംബിഎസ് കടിഞ്ഞാണിട്ടു. മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളെ സ്വന്തം പോക്കറ്റുപോലെയാണ് കണ്ടിരുന്നത്. ഇഷ്ടം പോലെ പണം ചെലവഴി്ക്കാന്‍ അവര്‍ ഒരു മടിയും കാട്ടിയിരുന്നില്ല. എന്നാല്‍, ഈ ധൂര്‍ത്തിനും എംബിഎസ് കടിഞ്ഞാണിട്ടു. സല്‍മാന്‍ രാജാവിനും കിരീടവകാശിയായ എംബിഎസിനും മാത്രമേ സര്‍ക്കാര്‍ പണത്തില്‍ നേരിട്ട് ഇടപെടാനകൂ എന്ന നിയമം അദ്ദേഹം കൊണ്ടു വരികയും കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഒരു ബില്യണ്‍ ഡോളറിലേറെയാണ് ഇപ്പോള്‍ എം.ബി.എസിന്റെ ആസ്തി കണക്കാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍