1 GBP = 93.80 INR                       

BREAKING NEWS

പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സീനിയര്‍- ജൂനിയര്‍ പോരാട്ടം തുടരുമ്പോള്‍ സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത് സാക്ഷാല്‍ മന്മോഹന്‍ സിങ്; താല്‍കാലിക ചുമതല ഏല്‍ക്കുന്നത് പ്രിയങ്കയെ പരിശീലിപ്പിച്ച് കളത്തിലിറക്കും വരെ നയിക്കാന്‍; സോണിയയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷയാകും; പിടിവാശിയോടെ മാറിനില്‍ക്കുന്ന രാഹുല്‍ ശ്രമിക്കുക ദുര്‍ബ്ബലനെന്ന പേരു മാറ്റി കരുത്തനെന്ന് തെളിയിക്കാന്‍; സര്‍ക്കാരിനെതിരെ മുമ്പില്‍ നിന്നുള്ള പോരാട്ടം തുടരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നാഥനില്ലാത്ത അവസ്ഥ കോണ്‍ഗ്രസിന് മാറി. സോണിയാ ഗാന്ധിയാകും കോണ്‍ഗ്രസിനെ കുറച്ചു കാലത്തേക്ക് നയിക്കുക. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ്. ഇതിലൂടെ പ്രിയങ്കാ ഗാന്ധി നേതൃത്വവും ഏറ്റെടുക്കും. സംഘടനയെ പ്രിയങ്ക ശക്തിപ്പെടുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം രാഹുല്‍ ഗാന്ധി തുടരും. മോദി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്നത് രാഹുല്‍ ഇനിയും തുടരും. ഇതിലൂടെ താന്‍ ദുര്‍ബ്ബലനല്ലെന്ന് വരുത്തുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് നാഥനില്ലാത്ത അവസ്ഥയ്ക്കും തലമുറയുദ്ധത്തിനും തല്‍ക്കാലത്തേക്കെങ്കിലും പരിഹാരമായി സോണിയ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

നിലവിലെ അവസ്ഥയില്‍ നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ളയാള്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി പല കഷണങ്ങളായി തകരുമെന്നും ഐക്യം ഉറപ്പിക്കാന്‍ സോണിയ അല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി നേതൃത്വമേറ്റെടുക്കണമെന്നും പ്രവര്‍ത്തക സമിതിയില്‍ വികാരം ഉയര്‍ന്നു. അര്‍ഹതയില്ലാത്തവര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി വിട്ടു പോകേണ്ടി വരുമെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝക്കര്‍ സൂചന നല്‍കി. ഇതോടെയാണ് മുതിര്‍ന്ന നേതാക്കളായ ഡോ. മന്മോഹന്‍ സിങ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. എകെ ആന്റണി പിന്തുണച്ചു. ഇതോടെ സോണിയയും വഴങ്ങി. അങ്ങനെ മന്മോഹന്‍ സിംഗിന്റെ നിര്‍ദ്ദേശം നടപ്പിലായി. നെഹ്റു കുടുംബത്തില്‍ നിന്നുള്ളയാള്‍ തന്റെ പിന്‍ഗാമിയാകേണ്ടെന്നു വാദിച്ച രാഹുല്‍ ഗാന്ധിയോട് പ്രവര്‍ത്തക സമിതിയുടെ ഒറ്റക്കെട്ടായുള്ള തീരുമാനത്തിനു വഴങ്ങുക എന്ന് ഒരുഘട്ടത്തില്‍ ശാസനാഭാവത്തില്‍ നേതൃത്വത്തിനു പറയേണ്ടിവന്നു.

രാഹുലിനും പാര്‍ട്ടിക്കുമിടയിലെ മധ്യസ്ഥതയുടെ റോള്‍ പ്രിയങ്ക ഗാന്ധി വഹിച്ചു. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരെ ഇടക്കാല പ്രസിഡന്റായി സോണിയ തുടരും. അതിനുശേഷം, അടുത്ത വര്‍ഷം ആദ്യത്തോടെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും. രാഹുല്‍ ഇനി മത്സരരംഗത്തിറങ്ങിയേക്കില്ല. പകരം പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകും. അതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പ്രിയങ്ക ആഴത്തില്‍ മനസ്സിലാക്കും. അമ്മയക്ക് കീഴിലാകും പഠനം. അതിന് ശേഷമാകും അധ്യക്ഷയാകുക. ഇന്ദിരാ ഗാന്ധി മോഡല്‍ കോണ്‍ഗ്രസിലെത്തിച്ച് പാര്‍ട്ടിയെ മുമ്പോട്ട് കൊണ്ടു പോകാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും വിശ്വാസം. പ്രസിഡന്റ് പദവിയുടെ ഭാരിച്ച ബാധ്യത ഒഴിഞ്ഞതോടെ, കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും സജീവമാകുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തിലാകും ആദ്യ പോരാട്ടം. രാജ്യമൊട്ടാകെ രാഷ്ട്രീയ പര്യടനം നടത്തുന്നതും രാഹുലിന്റെ പരിഗണനയിലുണ്ട്. രാഹുല്‍ രാജിവച്ചതിനു പിന്നാലെ നടന്ന ചര്‍ച്ചകളില്‍ സച്ചിന്‍ പൈലറ്റ്, മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ഗെലോട്ട് എന്നിവര്‍ പരിഗണിക്കപ്പെട്ടെങ്കിലും ഒരു പേരിലേക്കെത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടിരുന്നു. ചെറുപ്പക്കാര്‍ നേതൃസ്ഥാനത്തെത്തിയാല്‍, തങ്ങള്‍ക്കു പുറത്തേക്കുള്ള വഴി കാണിക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പങ്കുവച്ചു. മുതിര്‍ന്നയാള്‍ പ്രസിഡന്റായാല്‍, പാര്‍ട്ടിയെ കൂടുതല്‍ പതനത്തിലേക്കു തള്ളിവിടുമെന്നും തലമുറമാറ്റം കാലത്തിന്റെ ആവശ്യമാണെന്നും യുവനിര നിലപാടെടുത്തു. ഇതോടെയാണ് സോണിയയെ മന്മോഹന്‍ മുമ്പോട്ട് വച്ചത്.

ജൂനിയര്‍ - സീനിയര്‍ നേതാക്കള്‍ക്കിടയില്‍ സമവായത്തിന്റെ പാലമായി സോണിയയെ അവതരിപ്പിച്ചതിലൂടെ, സാഹസികതയ്ക്കു മുതിരാതെ, ആരെയും പിണക്കാതെയുള്ള സുരക്ഷിത പാത സ്വീകരിച്ചിരിക്കുകയാണു പാര്‍ട്ടി. 72-ാം വയസ്സില്‍, അനാരോഗ്യം വകവയ്ക്കാതെ വീണ്ടും പ്രസിഡന്റാകുന്ന സോണിയയെ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു വിഭാഗമുണ്ട് - രാഹുലിന്റെ കാലത്ത് പാര്‍ട്ടി പദവികള്‍ നഷ്ടപ്പെട്ടവര്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേര കളിയാണെന്ന് ബിജെപി ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിക്കു പകരക്കാരനെ കണ്ടെത്താന്‍ നോക്കി അവസാനം സോണിയ ഗാന്ധിയിലേക്കു വന്നത് ഇതിന്റെ തെളിവാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ആ കുടുംബത്തിന്റെ സംഗീതം മാത്രമാണ് കസേരകളിക്കുപയോഗിക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം വലുതാണ്. കോണ്‍ഗ്രസിന് കുടുംബമാണ് പാര്‍ട്ടി. ബിജെപിക്ക് പാര്‍ട്ടിയാണു കുടുംബം. പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ വലിയ പരാജയമായിരുന്നുവെന്നാണ് തീരുമാനം തെളിയിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category