1 GBP = 93.35 INR                       

BREAKING NEWS

കാശ്മീരില്‍ വന്‍ പ്രതിഷേധമെന്ന ബിബിസി, അല്‍ജസീറ റിപ്പോര്‍ട്ടുകളും വീഡിയോയും വ്യാജമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍; വാസ്തമെങ്കില്‍ തെളിയിക്കാനും നിര്‍ദ്ദേശം; ഞങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് വാസ്തവം മാത്രമെന്നും, കാശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് ഇനിയും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബിബിസിയുടെ മറുപടിയും; അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിരങ്ങള്‍ കാശ്മീര്‍ താഴ്വരയില്‍ തെരുവില്‍ ഇറങ്ങിയെന്ന്; കാശ്മീര്‍ ശാന്തമാകും വരെ ദേശീയ -അന്താരാഷ്ട്ര മാധ്യമങ്ങളെ നിരീക്ഷിച്ച് കേന്ദ്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാശ്മീരിനെ രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ ഭരണഘടനയിലെ 370ാം അനുച്ഛേദവും എടുത്തു കളഞ്ഞിരുന്നു ബിജെപി സര്‍ക്കാര്‍. ഈ സംഭവത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ കാശ്മീരിലേക്കാണ്. ദേശീയ മാധ്യമങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നിന്നു കൊണ്ടു കാശ്മീര്‍ വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ തന്നെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ വിഷയത്തെ ഒരു തര്‍ക്ക വിഷയമായി കണ്ട് കാശ്മീരില്‍ നടക്കുന്നത് വലിയ പ്രതിഷേധമാണെന്ന വിധത്തിലാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കാശ്മീരില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി നടന്നെന്ന വിധത്തിലാണ് അന്തര്‍ദേശീയ മാധ്യമങ്ങളായ ബിബിസിയും അര്‍ജസീറയും അടക്കം റിപ്പോര്‍ട്ടു ചെയ്യുന്നത്. ലോക മാധ്യമങ്ങളുടെ ഈ റിപ്പോര്‍ട്ടുകള്‍ നയതന്ത്ര തലത്തില്‍ പോലും രാജ്യത്തിന് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കാശ്മീരിലെ സംഭവങ്ങളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, റോയിറ്റേഴ്‌സ് എന്നിവരുടെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്. റോയിട്ടേഴ്സ് അടക്കമുള്ള ഏജന്‍സികളും ഈ വിധത്തിലാണ് വിഷയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

എന്നാല്‍, ബിബിസിയും അല്‍ജസീറയും പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ബിബിസിയുടെയും അല്‍ജസീറയുടെയും ആസ്ഥാനങ്ങളിലേക്ക് കേന്ദ്രം കത്തയച്ചു. നിലവില്‍ കേന്ദ്രആഭ്യന്തര മന്ത്രിലയം കാശ്മീര്‍ വിഷയം റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യത്തില്‍ ദേശീയ - അന്തര്‍ദേശീയ മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ദ വയര്‍, അല്‍ജസീറ, ബിബിസി തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയോ സംസ്ഥാനപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് എതിരെയോ യാതോരു തരത്തിലുള്ള പ്രതിഷേധവും കാശ്മീര്‍ താഴ്വരയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

കാശ്മീര്‍ പ്രതിഷേധത്തെക്കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീനഗറില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നതായി റോയിട്ടേഴ്‌സും പാക്കിസ്ഥാന്‍ പത്രം ഡോണും മറ്റും റിപ്പോര്‍ട്ട് ചെയ്തത് വാസ്തവവിരുദ്ധമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിബിസി സോറയിലെ വന്‍ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തോക്കിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ബിബിസി സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് നിക്കോള കാരീം ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുരക്ഷാസേന പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും ഇതില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഇന്നലെ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീനഗറിലെ ശേര്‍ ഇ കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് ഒരു സാക്ഷി റോയിട്ടേഴ്‌സിനോട് പറഞ്ഞത് ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേയ്ക്ക് ചാടി എന്നാണ്. പൊലീസ് ഇരു ഭാഗത്ത് നിന്നും പ്രതിഷേധക്കാരെ നേരിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഈദിന് മുന്നോടിയായി ഇന്നലെയാണ് ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയത്. അതേസമയം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ് എന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ശ്രീനഗറിലെ മഹാരാജ ഹരി സിങ് ആശുപത്രിയിലെത്തി പരിക്കേറ്റ കാശ്മീരി യുവാക്കളുമായി സംസാരിച്ചിരുന്നു. തങ്ങള്‍ പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരകളായതായി ആശുപത്രിയിലെ കാശ്മീരി യുവാക്കളും ഇവരുടെ കുടുംബാംഗങ്ങളും വയറിനോട് പറഞ്ഞു. അതേസമയം വിരുദ്ധമാണെന്നു പറഞ്ഞ സര്‍ക്കാറിന് മറുപടിയുമായി ബിബിസി ട്വിറ്ററിലൂടെയാണ് ബിബിസി മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

'ബി.ബി.സി അതിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കും. കശ്മീരിലെ സംഭവവികാസങ്ങള്‍ ഞങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിഷേധിക്കുന്നു. ഞങ്ങള്‍ കൃത്യമായും നിഷ്പക്ഷമായുമാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ ഞങ്ങളും കശ്മീരില്‍ പല നിയന്ത്രണങ്ങളേയും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്തുവന്നാലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരും.' ബി.ബി.സി പറയുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ തടയാന്‍ 50,000ത്തിനടുത്ത് സുരക്ഷാസേനകളെയാണ് കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370, 35 എ റദ്ദാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ കക്ഷി നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ടൂറിസ്റ്റുകളേയും അമര്‍നാഥ് തീര്‍ത്ഥാടകരേയും തിരിച്ചയയ്ക്കുകയും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category