1 GBP = 94.20 INR                       

BREAKING NEWS

ആഘോഷങ്ങളില്ലാതെ പ്രവാസികളുടെ പെരുന്നാള്‍ ദിനം; പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവര്‍ക്ക് സന്തോഷിക്കാനാകുന്നില്ല; നാടും വീടും വിട്ട് വിദേശത്ത് കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പേമാരി കൊണ്ട് പോയ സങ്കടത്തില്‍ എങ്ങനെ പെരുന്നാള്‍ ആഘോഷിക്കും? ആസൂത്രണം ചെയ്ത പരിപാടികളെല്ലാം ഒഴിവാക്കി പ്രവാസികള്‍ കേരളത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നു

Britishmalayali
kz´wteJI³

ദുബായ്: പ്രവാസി മലയാളികള്‍ക്ക് ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങള്‍ ഒന്നുമില്ല. കേരളം പ്രളയത്തില്‍ തകര്‍ന്നിരിക്കുമ്പോള്‍ ബന്ധുക്കളെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന അവര്‍ക്ക് എങ്ങനെ ആഘോഷിക്കാന്‍ കഴിയും. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കിടപ്പാടം നഷ്ടപ്പെട്ടും ജീവന്‍ പൊലിഞ്ഞും കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണവര്‍. കുടുംബക്കാര്‍ എല്ലാം സുരക്ഷിതരാണൊ എന്ന ചിന്ത ഒഴിഞ്ഞൊരു നേരമില്ല അവര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവധിയാണെങ്കിലും ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ അവര്‍ക്ക് താല്പര്യമില്ല. കഴിഞ്ഞ ബലിപ്പെരുന്നാള്‍ കാലത്തും ഇതേ അവസ്ഥ തന്നെയായിരുന്നു. ഇപ്പോഴും അതിന് മാറ്റം ഒന്നുമില്ലല്ലോ എന്ന് ആലോചിച്ചിരിക്കുകയാണ് ഇവരില്‍ പലരും.

നാടും വീടും വിട്ട് വിദേശത്ത് കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പേമാരി കൊണ്ട് പോകുന്നത് സഹിക്കാന്‍ കഴിയാത്ത വേദനയാണ് ഇവര്‍ക്ക് നല്‍കുന്നത്. പെരുന്നാള്‍ സന്തോഷം പങ്ക് വെയ്ക്കാനും ആശംസകള്‍ നേരാനും ആരെ വിളിക്കും. പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. കറണ്ടും വെളിച്ചവുമില്ലാതെ മൂന്ന് നാല് ദിവസമായി ഫോണ്‍ ബന്ധം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ലഭ്യമായാല്‍ തന്നെ അധികം നീളാത്ത സന്ദേശങ്ങളില്‍ മാത്രം സംസാരങ്ങള്‍ ഒതുങ്ങിപ്പോകുകയാണ്. പെരുന്നാള്‍ പ്രമാണിച്ച് പള്ളിയില്‍ പോയി നാട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും.

പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് എടുത്ത പലര്‍ക്കും സമയത്ത് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. പല സര്‍വീസുകളും നിര്‍ത്തി വെയ്ക്കുകയും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതും പ്രവാസികള്‍ക്ക് അടിയായി. പെരുന്നാള്‍ മലയാളി അക്ഷരാര്‍ഥത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതനിവാരത്തിന്റെയും ദിനമായി മാറിയിരിക്കുകയാണ്. ഹജിന്റെ ഭാഗമായി അറഫയില്‍ സംഗമിച്ച വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ നിറയെ ദുരിതത്തിലായ കേരളമായിരുന്നു.

യുഎഇയില്‍ രാവിലെ 6,04 മുതലായിരുന്നു പെരുന്നാള്‍ നമസ്‌കാരം. ഈദുഗാഹുകളിലും പള്ളികളിലും പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. ഇത്തവണ ആരും വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. ഇതിന്റെ പ്രതിഫലനം മാളുകളിലും സൂപ്പര്‍ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ദൃശ്യമായിരുന്നു. വൈകിട്ട് ചൂട് കുറയുമ്പോള്‍ പുറത്തിറങ്ങി സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കണ്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കാനാണ് എല്ലാവരുടേയും തീരുമാനം. വിവിധ മലയാളി സംഘടനകള്‍ പെരുന്നാള്‍ കലാ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും നാട്ടിലെ മഴക്കെടുതി കാരണം ഒഴിവാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category